Smiley face
Published On: Mon, Mar 28th, 2016

കാര്‍ കയറ്റുമതി രംഗത്ത് വന്‍ ഇടിവ് മാരുതി സുസുകിയ്ക്കും ഫോക്‌സ് വാഗനും മാത്രം നേട്ടം

Share This
Tags

സാമ്പത്തീക വര്‍ഷം ഏപ്രില്‍ – ഫെബ്രുവരി മാസത്തെ പാസഞ്ചര്‍ കാര്‍ കയറ്റുമതി 3.71% ഇടിഞ്ഞ് 4,84,602 യൂണിറ്റില്‍. അള്‍ജീരിയ യൂറോപ്പ് മറ്റ് അയല്‍ രാജ്യങ്ങളിലും ഇന്ത്യന്‍ വാഹനങ്ങള്‍ക്കുള്ള പ്രീതി കുറഞ്ഞതാണ് കയറ്റുമതി ഇടിയാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 5,03,292 യൂണിറ്റ് കാറുകള്‍ ഇന്ത്യ വിദേശ വിപണിയില്‍ എത്തിച്ചിരുന്നു. ഇന്ത്യന്‍ കാറുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ അള്‍ജീരിയയിലുണ്ടായ ഇടിവാണിതിന് കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഉയര്‍ന്ന നികുതി നിരക്കാണ് ശ്രീലങ്കയിലും യൂറോപ്പിലും ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി, എന്നാല്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒരാളായ ഹുണ്ടായി മോട്ടോര്‍ ഇന്ത്യക്ക് 25.26% ഇടിവ് നേരിട്ടു. കഴിഞ്ഞ സാമ്പത്തീക വര്‍ഷം 1,81,006 യൂണിറ്റ് വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ച സ്ഥാനത്ത് ഇക്കുറി 1,35,267 യൂണിറ്റായി കുറഞ്ഞു. മാരുതി സുസുകി ഇന്ത്യ കയറ്റുമതിയില്‍ നേരിയ നേട്ടമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തീക വര്‍ഷം 1,02,590 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇക്കുറി 1,04,117 യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്തു.

ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ഫെബ്രുവരി മാസങ്ങളില്‍ 1,08,980 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇക്കുറി അത് 1,01,730 യൂണിറ്റായി കുറഞ്ഞു. ഫോക്‌സ് വാഗന്‍ കയറ്റുമതിയില്‍ നേട്ടം കൈവരിച്ചു. 60,706 യൂണിറ്റ് വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം വിദേശ വിപണിയില്‍ എത്തിച്ച കമ്പനിക്ക് ഇക്കുറി അത് 68,224 യൂണിറ്റായി ഉയര്‍ത്താനായി.

വാന്‍, മറ്റ് , യൂട്ടിലിറ്റി വാഹനങ്ങള്‍, കാര്‍ എന്നിവ ഉള്‍പ്പെടെയുള്ള കയറ്റുമതി കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഏപ്രില്‍ ഫെബ്രുവരി മാസങ്ങളില്‍ 3.14% വര്‍ദ്ധിച്ച് 5,91,878 യൂണിറ്റിലെത്തിയിരുന്നു. 2013 -2014 സാമ്പത്തീക വര്‍ഷം ഏപ്രില്‍ ഫെബ്രുവരി മാസങ്ങളിലെ കയറ്റുമതി 5,73,842 യൂണിറ്റായിരുന്നു. കഴിഞ്ഞ സാമ്പത്തീക വര്‍ഷം രാജ്യത്തെ കാര്‍ കയറ്റുമതി 1.66% ഇടിഞ്ഞ് 5,42,082 യൂണിറ്റായി, യൂറോപ്പ്, അള്‍ജീരിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നേരിട്ട ഇടിവാണിതിന് കാരണം. ആഭ്യന്തര കാര്‍ വില്‍പ്പന കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഫെബ്രുവരിയില്‍ 1,71,703 യൂണിറ്റായിരുന്നത് ഇക്കുറി 1,64,469 യൂണിറ്റായി കുറഞ്ഞു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.