Breaking News

സ്‌കൂൾ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് വാർഡന്റെ വാണിഭം ; മരുന്ന് കഴിച്ച് ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരം

girl in ranchi schoolഹൈസ്‌കൂളിലെ പെൺകുട്ടികളെ വൻ തുക പ്രതിഫലം വാങ്ങി ഹോസ്റ്റൽ വാർഡൻ പുരുഷൻമാർക്ക് കാഴ്ചവച്ചതായി പരാതി, റാഞ്ചിയിലാണ് സംഭവം. റോൾ നമ്പറിൽ അനുസരിച്ച് ഹോസ്റ്റൽ വാർഡൻ പെൺകുട്ടികളെ വിളിച്ച് ഇരുട്ട്മുറിയിൽ പുരുഷൻമാർക്കൊപ്പം കഴിയാൻ നിർബന്ധിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഗർഭീണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ജാർഖണ്ഡിലെ ഗോദു ജില്ലയിലാണ് പ്രസ്തുത സ്‌കൂളും ഹോസ്റ്റലും. പെൺകുട്ടികളെ കാഴ്ചവെച്ച് പണം സമ്പാദിക്കുകയായിരുന്നു വാർഡന്റെ ലക്ഷ്യം. റോൾ നമ്പർ അനുസരിച്ച് ഹോസ്റ്റലിന് പുറത്തുകൊണ്ടുപോയി ഒരു മുറിയിൽ പെൺകുട്ടികളെ അടയ്ക്കുകയായിരുന്നു. ഇരുട്ട്മുറി ആയതിനാൽ മുറിക്കുള്ളിൽ ആരാണെന്ന് പെൺകുട്ടികൾക്ക് വ്യക്തമല്ല. തങ്ങളെ പീഡിപ്പിച്ചവരെ അതിനാൽ പെണ്ഡകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയില്ലെന്നാണവൻ പറയുന്നത്. പല പെൺകുട്ടികളും ക്രൂരപീഡനങ്ങൾക്കും ലൈംഗിക വൈകൃതങ്ങൾക്കുമാണ് ഇരയായിട്ടുള്ളത്.

പെൺകുട്ടികൾ ഗർഭിണികളാകാതിരിക്കാൻ ചില മരുന്നുകളും വാർഡൻ കുട്ടികൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ മരുന്ന് കഴിച്ച് ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി ആശുപത്രിയിലാണ്. ഈ കുട്ടിയുടെ മാതാപിതാക്കളെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി അവർക്കൊപ്പം കുട്ടിയെ വിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തന്റെ ഹോസ്റ്റലിലെ മിക്കവാറും പെൺകുട്ടികളും ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

Comments

comments