Breaking News

ആസാദി ഗാനം അലതല്ലുന്നു ; കേരളത്തിലും ആസാദി തരംഗം / വീഡിയോ കാണാം

ഇന്ത്യയിലെ ബഹുജന സമരങ്ങളിലെ ആവേശമായ ആസാദി ഗാനം കേരളത്തിലും തരംഗമാകുന്നു. കനയ്യ കുമാർ ഡൽഹിയിൽ ആസാദിക്ക് പുതിയ താളവും ദിശയും ആവേശവും നൽകിയപ്പോൾ കേരളത്തിൽ അതെ വരികൾക്ക് ഈണത്തിന്റെ ചന്തം കൂടി പകർന്ന് പുഷ്പവതി മനോഹരമാക്കി.

പുഷ്പവതിയുടെ ഗാനം ആവേശമായി മാറുന്നു

സാൾട്ട് ആൻറ് പെപ്പർ സിനിമയിലെ ‘ചെമ്പാവ്’ എന്ന് തുടങ്ങുന്ന ഗാനത്തിലുടെ ഏറെ ശ്രദ്ധിക്കപെട്ട മലയളി ഗായിക പുഷ്പവതി പാടിയ ആസാദി മുദ്രാവാക്യം ഇപ്പോൾ രാജ്യം മുഴുവൻ ആവേശമായി മാറുകയാണ്.

രാജ്യദ്രോഹ കുറ്റം ചുമത്തി ഭരണകൂടം ജയിലിൽ അടച്ച ജെ.എൻ.യു.വിദ്യാർഥി യുണിയൻ പ്രസിഡണ്ട് കനയ്യ കുമാർ ഇടക്കാല ജാമ്യം നേടി കാമ്പസിൽ തിരിച്ചെത്തി നടത്തിയ ഉജ്ജ്വല പ്രസംഗത്തിൽ ആയിരുന്നു ആദ്യം ആസദി മുദ്രാവാക്യം ഇത്രയേറെ ആവേശത്തോടെ കേട്ടത്. തന്നെ കാത്തിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും രാജ്യത്തെയും അഭിസംബോദന ചെയ്തു മാർച്ച് 3 നു അർദ്ധരാത്രിയിലെ കനയ്യകുമാറിന്റെ ആസദി മുദ്രാവാക്യം വിളിയും വിദ്യാർത്ഥികളുടെ പ്രതിരോധ ശബ്ദവും രാജ്യം ഒന്നാകെ ഏറ്റെടുക്കുകയാണ്.

‘ഭുഘ് വാദിസെ ആസദി………’ ‘സംഘ വാദ് സെ ആസദി………..’ ‘പുംജി വാദ് സെ ആസാദി……’ ‘ബ്രഹ്മൻ വാദ് സെ ആസാദി……….’ ‘മനുവാദ് സെ ആസാദി………’

തൃശ്ശൂർ മനുഷ്യ സംഗമ വേദിയിൽ ആയിരുന്നു പുഷ്പവതി ഈ ഗാനം ആദ്യമായി പാടിയതെങ്കിലും ഈ ഗാനം സ്റ്റുഡിയോയിൽ ചിത്രീകരിച്ചപ്പോൾ സൂപ്പർ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. തൃശ്ശൂരിലെ മനുഷ്യ സംഗമ വേദിയിലും സദസ് നിറഞ്ഞ കയ്യടിയോടെ വീണ്ടും വീണ്ടും പാടണമെന്ന ആവശ്യമുയർത്തിയാണ് ആസാദി ഗാനം ഏറ്റെടുത്തത്.

സ്റ്റുഡിയോയിൽ ചിത്രീകരിച്ച ആസാദി ഗാനത്തിനാണ് ഇപ്പോൾ വൻ പ്രചാരം ലഭിച്ചിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പോരാട്ടങ്ങൾക്കാകെ അഭിവാദ്യം അർപ്പിക്കുന്ന ആസാദി ഗാനത്തിൻറെ വീഡിയോ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലക്ക് വേണ്ടി നടന്ന പ്രക്ഷോഭങ്ങൾ ‘ ജെ.എൻ.യു.വിദ്യാർത്ഥികളുടെ ചെറുത്ത് നിൽപ്പ് തുടങ്ങിയവയെല്ലാം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പോലീസ്, സംഘപരിവാർ ഗുണ്ടാ ആക്രമണങ്ങളും ഉൾക്കൊള്ളിച്ച ദൃശ്യങ്ങൾക്കൊപ്പമാണ് പുഷ്പാവതിയുടെ മധുരമായ ശബ്ദത്തിൽ ആസാദി മുദ്രാവാക്യം മുഴങ്ങുന്നത്.

Comments

comments