Breaking News

വിഷുവിനൊരുങ്ങാം പുതുമയോടെ വിഷു ഫാഷൻ

Craftsvilla-Mural-Painted-Kerala-saree-30327798-8c345ac2-7e8e-4d49-b57c-cd7b886353f6-jpg

അൾട്രാമോഡേണായി ഡ്രസ്സ് ചെയ്യുന്നവരാണെങ്കിലും സ്റ്റൈലിഷ് ലുക്കിന് പോറലേൽക്കാതെ എപ്പോഴും ട്രെൻഡിയായി നടക്കുന്നവരാണെങ്കിലും ശരി വിഷുവിനും ഓണത്തിനുമെല്ലാം അണിഞ്ഞൊരുങ്ങാൻ നല്ല തനിമയുള്ള സെറ്റുസാരികൾ തന്നെ വേണം. മലയാളി പെൺകൊടികൾക്ക്. വിഷുവിന് സെറ്റ് സാരിയിലെ പുതുമതേടി കടകൾ കയറിയിറങ്ങുകയാണ് പലരും. സാധാരണ സ്വർണ്ണക്കരയുള്ള കേരളസാരി വെള്ളിക്കരയുള്ളവ, ബ്രൊക്കേഡ്, ചുവർ ചിത്രങ്ങൾ വരച്ചവ അങ്ങനെ ഈ വിഷുവിനും സെറ്റ് സാരിയുടെ ലോകം അങ്ങനെ പൂത്തുതളിർക്കുകയാണ്.

ഈ വിഷുക്കാലവും സ്റ്റൈലിഷ് ആയി ആഘോഷിക്കാനൊരുങ്ങുന്നവർക്ക് വേണ്ടി bluelilys-kerala-saree-blks30116bകോട്ടൺ, സിന്തറ്റിക് ഫാൻസി സാരികൾ , എന്നിങ്ങനെ വൻ വസ്ത്രശേഖരം തന്നെയാണ് വിപണിയിൽ ഒരുങ്ങിയിരിക്കുന്നത്. സെറ്റ് സാരിയിൽനിന്ന് വ്യത്യസ്തമായി അകത്തും പുറത്തും കര വരുന്ന ഡിസൈനർ വർക്കോടുകൂടിയ കൈത്തറി സാരികൾക്ക് ചെറുപ്പക്കാരിലും പ്രായമായവരും ഒരുപോലെ ആവശ്യക്കാരാണ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ സെറ്റ് സാരിയുടെ എടുപ്പും ആകർഷണീയതയും ഉളവാക്കുന്നവയാണവ. കേരളാസാരിയിലെ ചെക്ക് ഡിസൈനോടുകൂടിയവയ്ക്ക് ഡിമാന്റ് കൂടുതലാണ്. മുന്താണിയിൽ പീലിവിടർത്തിയാടുന്ന മയിലും ചുണ്ടൻ വള്ളവും കെട്ടുവള്ളവും നിറഞ്ഞ് നിൽക്കുകയാണ്.

കസവുകൊണ്ട് മുസിരിസിന്റെ ലോഗോ സാരി മുന്താണിയിൽ തയ്യാറാക്കിയതാണ് ഏറ്റവും പുതിയ ഡിസൈൻ. എറണാകുളം, ചേന്ദമംഗലം കൈത്തറി സംഘമാണ് ഈ കസവ് സാരി തയ്യാറാക്കിയിരിക്കുന്നത്. മൾട്ടി കളർ കസവുകളാണ് മറ്റൊരു പ്രത്യേകത. സ്വർണ്ണ കസവിനൊപ്പം നിരവധി നിറങ്ങൾ ഇണ ചേരുന്ന സാരി ബോർഡറുകൾ പുതുമ വിളിച്ചോതുന്നു. മുന്താണിയിൽ നിറയെ ജ്യോമിട്രിക്കൽ കസവ് ഡിസൈനുള്ള സാരികൾ, സ്വർണ്ണക്കരകൾക്ക് കീഴെ നിറമുള്ള പ്രിന്റുകൾ ഡിസൈൻ ചെയ്ത സാരികൾ, എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന കസവ് തരംഗം. ഉടുക്കാൻ എളുപ്പമുള്ളതായതിനാലും മലയാളത്തിന്റെ തനിമ പകരുന്നതിനാലും കൗമാരക്കാർക്കിടയിൽ സാരിയേക്കാൾ പ്രചാരം സെറ്റ് മുണ്ടുകൾക്കാണ്. സിങ്കിൾ സെറ്റ് മുണ്ടുകളെക്കാൾ ചെറുപ്പക്കാർക്കിഷ്ടം ഡബിൾ സെറ്റുമുണ്ടുകളാണ്.

കോളേജ് കുമാരിമാരും ഉദ്യോഗസ്ഥകളായ സ്ത്രീകളുമൊക്കെ മുൻപത്തെ അപേക്ഷിച്ച് printed-chiffon-dressകൈത്തറി സാരികൾ കൂടുതൽ വാങ്ങുന്നു. സെറ്റുമുണ്ടുകൾക്കും സെറ്റ് സാരികൾക്കുമൊപ്പം പെയിന്റ് ഡിസൈനർ വർക്കുകൾ ചെയ്ത കൈത്തറി സാരികൾക്കും ഇപ്പോൾ നല്ല മാർക്കറ്റാണ്. വലിയ നിറപ്പകിട്ടില്ലാത്ത എന്നാൽ നല്ല പ്രൗഡി നൽകുന്ന കോട്ടൺ സാരികൾ ഇടത്തരക്കാരിൽ നിന്ന് മാറി മേൽത്തരക്കാരിൽ എത്തിയിരിക്കുന്നു. 150 മുതൽ 3000/- രൂപവരെ വിലവരുന്ന ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. വിശേഷാവസരങ്ങളിലേക്ക് പട്ടുസാരികൾ മാറ്റിവച്ച് കോട്ടൺ സാരികൾ കൂടുതലായി ഉപയോഗിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

മുന്നൂറ് രൂപ മുതൽ മുകൡലോട്ട് വിലയുള്ള ഇത്തരം സാരികളുടെ പ്രത്യേകത സാരിയെന്ന വേഷത്തോടൊപ്പം ഒരു മലയാളിത്തം കൂടി കിട്ടുന്നു എന്നതാണ്. സെറ്റ് മുണ്ടുകളേക്കാൾ വെറൈറ്റി കൂടുതലുള്ള ഇവയ്ക്ക് സെറ്റ് സാരിയേയും മുണ്ടുകളേയും അപേക്ഷിച്ച് വിലയും കുറവാണ്. പക്ഷേ ഡബിൾ മുണ്ടും നേര്യതുമാണ് ഏറെ ഉപയോഗിച്ചിരുന്നതെങ്കിലും ഉടുക്കുന്നതിനുള്ള സൗകര്യവും എളുപ്പവുമൊക്കെ കണക്കിലെടുത്ത് ഒറ്റ മുണ്ടും നേര്യതുമാണ് ആൾക്കാർ കൂടുതൽ ആവശ്യപ്പെടുന്നത്.

Comments

comments