Breaking News

ചിത്തവൃത്തി നിരോധനമാണ് യോഗം യോഗ ശീലക്കുന്നത് നല്ലതാണ്

yoga

മനുഷ്യന്റെ ആത്മീയവും ശരീരികവുമായ കഴിവുകളെ ഉണർത്തി സുഖവും ശാന്തിയും കൈവരിക്കാൻ യോഗയും ധ്യാനവും പരിശീലിച്ചിൽ മതി എന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. യോഗ പരിശീലനത്തിന് മുമ്പായി എല്ലാവരും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ

പതഞ്ജലി മഹർഷിയാണ് യോഗദർശനത്തിന്റെ ആവിഷൂർത്താവ്. അദ്ദേഹത്തിന്റെ യോഗസൂത്രം എന്ന കൃതിയാലാണ് യോഗയെപ്പറ്റി വിവരിക്കുന്നത് സംസ്‌കൃത വ്യാകരണ ഭാഷ്യാകാരനും കൂടിയായ പതഞ്ജലിയുടെ കല്പാദങ്ങൾ വന്ദിച്ച് അന്നത്തെ ആളുകൾ അഞ്ജലി അർപ്പിച്ചതുകൊണ്ടാണത്രേ അദ്ദേഹത്തിന് പതഞ്ജലി എന്ന് പേര് വന്നത്.

പുഷ്യമിത്രസുംഗന്റെ (ബി.സി-185-149) രാജസദസിലെ അംഗമായിരുന്നു പതഞ്ജലി. മെനാണ്ടർ സാകേതത്തെ ആക്രമിച്ചപ്പോൾ പതഞ്ജലി ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് ജർവാൻ സംസ്‌കൃത ഗവേഷകനായ ഗോൾഡ് സ്റ്റക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതല്ല ആദിശേഷന്റെ അവതാരമാണ് പതഞ്ജലി എന്നും ചിലർ വിശ്വസിച്ചുവരുന്നു

ആരോഗ്യത്തിന്റെ ശാസ്ത്രം

തികച്ചും നിസ്സാരമായ കാര്യങ്ങൾക്ക് പോലും മുൻപിൻ നോക്കാതെ എടുത്ത് ചാടുന്നവരും തുടർന്ന് വലിയ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുമാണ് നമ്മളിൽ പലരും. ജീവിത സാഹചര്യങ്ങളിലും ജീവിത വീക്ഷണത്തിലും ആഹാര രീതിയിലുമൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് ഇതിന് കാരണം. ഇത്തരം അവസ്ഥകൾ അനാവശ്യമായ ആകുലതകൾക്കും ആശങ്കകൾക്കും പലപ്പോഴും ശാരീരിക മാനസീക രോഗങ്ങൾക്കും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെല്ലാം കുറച്ച് ഏത് പ്രതിസന്ധിയിലും പോസിറ്റീവ് ആയ നിലപാട് സ്വീകരിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും യോഗയും ധ്യാനവും പ്രാണായാമവും സഹായിക്കുന്നു എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ശരീരവും ആത്മാവും തമ്മിൽ ഇണക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നത് ശ്വാസമാണെന്ന് ഭാരതീയ ഋഷിമാർ പണ്ടേ കണ്ടെത്തിയിരുന്നു. ശ്വാസത്തെ നിയന്ത്രിക്കുന്നതിലൂടെ മനസിനേയും നിയന്ത്രിക്കാമെന്നവർ തെളിയിച്ചു. ദീർഘമായി ശ്വാസമെടുക്കാൻ തലച്ചോറിലേക്ക് കൂടുതൽ ഓക്‌സിജൻ നിരീക്ഷിച്ചു. പ്രാണായാമങ്ങൾ ചിട്ടപ്പെടുത്തിയത് ഈ നിരീക്ഷണങ്ങളിൽ നന്നാണ്.

യോഗാസനങ്ങൾ പ്രാണായാമം എന്നിവയ്‌ക്കൊപ്പം ആഹാര നിഷ്ഠ കൂടി പുലർത്തിയാൽ മാനസീക സമ്മർദ്ദങ്ങളെ വളരെ എളുപ്പത്തിൽ അതിജീവിക്കാനും നിയന്ത്രിക്കാനും കഴിയും അതോടൊപ്പം ശരീത്തിൽ അടിഞ്ഞുകൂടുന്ന ആന്തരീക മാലിന്യങ്ങളെ നീക്കി ശുദ്ധിവരുത്താനും അങ്ങനെ ശരീരത്തേയും മനസിനേയും വിമലീകരിക്കാനും നിത്യവുമുള്ള യോഗ സഹായകമാകുന്നു. മനോ നിയന്ത്രണത്തിനും ഏകാഗ്രതയ്ക്കും ബുദ്ധിയുടെ ഉണർവ്വിനും പ്രധാനമായും ധ്യാനവും പ്രണായാമങ്ങളും സഹായിക്കുമ്പോൾ ശാരീരിക പ്രവർത്തനങ്ങളെ സുഖകരമാക്കാൻ നിത്യവുമുള്ള യോഗ സഹായിക്കുന്നു. പേശികളുടേയും സന്ധികളുടേയും ആരോഗ്യം, ഹൃദയാരോഗ്യം, പ്രമേഹ നിയന്ത്രണം, ചീത്ത കൊളസ്ട്രാൾ നിയന്ത്രണം, ശരീര ഭാരം കുറയ്ക്കാൻ എന്നിവയ്‌ക്കെല്ലാം യോഗ സഹായിക്കുന്നതുകൊണ്ട് ആരോഗ്യത്തിന്റെ ശാസ്ത്രമായാണ് യോഗ അറിയപ്പെടുന്നത്.

യോഗ പരിശീലനം തുങ്ങും മുൻപ്

* യോഗയ്ക്ക് അരമണിക്കൂർ മുൻപായി ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക,
* പ്രഭാത ഭക്ഷണത്തിന് പ്രധാന്യം നൽകുക
* വറുത്തതും പൊരിച്ചതും മസാലകൾ അധികം ചേർത്തതുമായ ആഹാരപദാർത്ഥങ്ങൾ കുറയ്ക്കുക.
* കൃത്രിമ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.
* ധാരാളം പഴങ്ങളും പച്ചക്കറികളും നിത്യവും കഴിക്കുക.
* രാത്രി എട്ടയ്ക്കുശേഷം കട്ടിയാഹാരം ഒഴിവാക്കുക.

പരിശീലനം എപ്പോൾ? എവിടെ?

* എട്ടൊൻപതു വയസാകുമ്പോൾ മുതൽ യോഗാ പരിശീലനം തുടങ്ങാം.
* കൃത്യമായ ഒരു സമയം കണ്ടെത്തി ദിവസവും അതേ സമയംതന്നെ യോഗാസനമുറകൾ പരിശീലിക്കുന്നതാണ് നല്ലത്.
* നല്ല വായുസഞ്ചാരവും വെളിച്ചവുമുള്ള സ്ഥലമായിരിക്കണം യോഗയ്ക്കായി തെരഞ്ഞെടുക്കേണ്ടത്.
* യോഗാപരിശീലനത്തിന് ഏറ്റവും അനുയോജ്യസമയം പ്രഭാതമാണ്. (5 മണിക്കും 7 മണിക്കും ഇടയിൽ.) രാവിലെ സമയം കിട്ടാത്തവർക്ക് സായാഹ്നത്തിൽ 5 മണിക്കും 7.30 മണിക്കും ഇടയിൽ പരിശീലിക്കാം.
* അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കണ്ണട ധരിക്കരുത്
* യോഗാസനങ്ങൾ ഒഴിഞ്ഞ വയറോടെ ചെയ്യണം.
* പ്രഭാത ഭക്ഷണം കഴിച്ചശേഷം മുന്ന് നാല് മണിക്കൂർ കഴിഞ്ഞേ പരിശീലിക്കാവൂ.
* ലഘുഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിയണം.
* പൊതുവെ ഉന്മേഷം കുറഞ്ഞിരിക്കുമ്പോഴും ദേഷ്യം, ഭയം, ചൂട് തുടങ്ങിയവ ഉള്ളപ്പോഴും യോഗ ചെയ്യരുത്.
* യോഗാസനവേളയിൽ തിടുക്കം ഒട്ടും പാടില്ല. വളരെ അവധാനപൂർവ്വം ഒരു ആസനത്തിൽ പ്രവേശിക്കുകയും പതുക്കെ പതുക്കെ ആ ആസനത്തിൽ നിന്ന് വിരമിക്കുകയും ചെയ്യണം. ഒരു ആസനം കഴിഞ്ഞാൽ കഴിയുന്നത്ര നിശ്ചലനായി നിലകൊള്ളാൻ ശ്രമിക്കുക.
* യോഗാസനങ്ങൾ പരിശീലിക്കുന്നതിന് ആചാര്യന്മാർ കൃത്യമായ ഒരു ക്രമം വിധിച്ചിട്ടില്ല.
* പ്രായം, ശരീരശക്തി, ആവശ്യം, സൗകര്യം തുടങ്ങിയവ പരിഗണിച്ച് ഓരോ വ്യക്തിക്കും തനതായ ആസനങ്ങൾ തെരഞ്ഞെടുത്തത് അനുയോജ്യമായ ക്രമം സംവിധാനം ചെയ്യാവുന്നതാണ്.
* യോഗാധ്യാപകന്റെ ഉപദേശാനുസരണവും മേൽ നോട്ടത്തിലും മാത്രമേ യോഗാപരിശീലനം തുടങ്ങാവൂ.
* ഒരേ സമയത്ത് യോഗാസനവും മറ്റ് വ്യായാമങ്ങളും ഇടകർത്തി അഭ്യസിക്കരുത്.
* പോശകമൂല്യവും ശുചിത്വവുമുള്ള ആഹാരം മിതമായി കഴിക്കുന്നത് യോഗയുടെ ഗുണഫലം വർദ്ധിപ്പിക്കും.

ശാരീരികവും മാനസികവുമായ ഉണർവേകുന്നതുമായ ഏതാനും യോഗാസനങ്ങളെ പരിചയപ്പെടാം.

സൂര്യനമസ്‌കാരം
surya namaskarയോഗ്യാഭ്യാസമുറകളുടെ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും ഒന്നാണ് സൂര്യനമസ്‌കാരം. ശരീരത്തിലെ എല്ലാ സന്ധികൾക്കും അയവ് നൽകുകയും എല്ലാ പേശികൾക്കും ആയാസമേകുകയും ചെയ്യുന്ന സമ്പൂർണ വ്യായാമമാണ് സൂര്യ നമസ്‌കാരം എന്നു പറയാം. സൂര്യനമസ്‌ക്കാരത്തിന് 12 ശാരീരിക നിലകളുണ്ട്. മനസ് ഏകാഗ്രമാക്കാനും ശ്വസനക്രമീകരണം സാധ്യമാക്കാനും സൂര്യനമസ്‌കാരം സഹായിക്കും.

സൂര്യനമസ്‌കാരം എങ്ങനെ?

suryanamaskarm

1. ശ്വാസം പുറത്തേക്ക് വിട്ട് കൈകൾ കൂപ്പി മാറിടത്തിന് നടുവിൽ കൊണ്ടുവരിക. നട്ടെല്ല് നിവർന്ന് തലയും ഉടലും ലംബമായിരിക്കണം. പാദം ചേർന്നിരിക്കണം.
2. ശ്വാസം സാവധാനം ഉള്ളിലേക്കെടുത്തുകൊണ്ട് കൈകൾ ഒരേനിലയിൽ
ഉയർത്തിക്കൊണ്ട് വന്ന് ശരീരം സുഖകരമായി പിന്നിലേക്ക് വളയ്ക്കാവുന്നത്രേ വളയ്ക്കുക.
3. ശ്വാസം സാവധാനം പുറത്തേക്കുവിട്ടുകൊണ്ട് കുനിഞ്ഞ് വന്ന് കൈപ്പത്തികൾ പാദങ്ങൾക്ക് ഇരുപുറവുമായി നിലത്ത് തൊടുക. മുട്ട് വളയാതെയും ബുദ്ധിമുട്ടുള്ളവർക്ക് മുട്ട് വളച്ചും കൈകൾ നിലത്ത് സ്പർശിക്കാം.
4. കൈപ്പത്തികൾ അവിടെനിന്ന് അനക്കാതെ തന്നെ ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് വലതുകാൽ കഴിയുന്നത്ര പിന്നിലേക്ക് കൊണ്ടുവരിക. വലത് കാൽമുട്ടിലെ മുട്ട് നിലത്ത് മുട്ടിയിരിക്കണം. പാദത്തിന്റെ അടിഭാഗം വിരലുകളടക്കം മലർന്നിരിക്കണം. തല ഉയർത്തി മുകളിലേക്ക് നോക്കുക.
5. ശ്വാസം പിടിച്ച് നിർത്തി ഇടതുകാലും പിന്നിലേക്ക് കൊണ്ടുവന്ന് നട്ടെല്ല് വളയാതെ ശരീരം തറയ്ക്ക് ലംബമായി നിർത്തുക.
6. ശ്വാസം പുറത്തുവിട്ടുകൊണ്ട് കാൽമുട്ട് നെഞ്ച്, നെറ്റി എന്നിവ തറയിൽ തൊടുവിക്കുക. അരക്കെട്ട് മാത്രം ഉയർന്നിരിക്കണം.
7. ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് നെഞ്ചുയർത്തി മുകളിലേക്ക് നോക്കി ശരീരം പിന്നിലേക്ക് വളയ്ക്കുക. ഒരു സർപ്പം പത്തിവിരിച്ചു നിൽക്കുന്നതുപോലെ അരക്കെട്ടും കാലുകളും തറയിൽ അമർന്നിരിക്കണം.
8. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര ഉയർത്തി കൈപ്പത്തിയും കാൽപ്പാദവും നിലത്തമർത്തി നിൽക്കുക. താടി നെഞ്ചിലമർന്നിരിക്കട്ടെ.
9. ശ്വാസമെടുത്തുകൊണ്ട് വലതുകാൽ മുന്നിലേക്ക് (നിലത്തമർന്ന കൈകൾ നടുവിലേക്ക്) കൊണ്ടുവരിക. തല ഉയർത്തി മുകളിലേക്ക് നോക്കണം.
10. ശ്വാസം പുറത്തേക്ക് വിട്ട് ഇടതുകാലും മുന്നിലേക്ക് കൊണ്ടുവന്ന് വലതുകാലിനോട് ചേർത്തുവെച്ച് നെറ്റി കഴിയുന്നത്ര മുട്ടിനോട് ചേർത്ത് നിൽക്കുക.
11. ശ്വാസമെടുത്ത് കൈകകൾ തലയ്ക്ക് മുകളിലേക്കുയർത്തി സാധ്യമായവിധം പിന്നിലേക്ക് വളയുക.
12. ശ്വാസം പുറത്തേക്ക് വിട്ട് കൈകൾ ഇരുവശങ്ങളിലൂടെ താഴ്ത്തി സാധാരണ നിൽക്കുന്ന നിലയിലേക്ക് വരിക.
സൂര്യ നമസ്‌ക്കാരത്തിന്റെ രണ്ടാം ഘട്ടത്തിൽ വലത് കാലിന് പകരം ഇടതുകാൽ നിലയിൽ മാറ്റം വരുത്തി സൂര്യനമസ്‌ക്കാരം ചെയ്യുന്നതോടെ മാത്രമേ ഒരു സൂര്യനസ്‌ക്കാരം പൂർത്തിയാവുകയുള്ളു.
ഈ വിധം അവരവരുടെ ആവശ്യവും താത്പര്യവും അനുസരിച്ച് 6 മുതൽ 12 വരെ സൂര്യനമസ്‌ക്കാരം ആവർത്തിക്കാവുന്നതാണ്.

ഭുജംഗാസനം

ശരീരാന്തർഭാഗത്ത് പ്രാണസഞ്ചാരം ത്വരിതപ്പെടുത്തുന്നുന്നതിനോടൊപ്പം മനസ്സിന് bhujangasanaശാന്തിയും നൽകുന്ന ആസനമാണ് ഭുജംഗാസനം. കമഴ്ന്ന് കിടന്ന് നെറ്റി തറയിൽ ചേർത്തുവയ്ക്കുക. പാദങ്ങൾ ചേർന്നിരിക്കണം. കൈപ്പത്തികൾ തോളിന് സമാന്തരമായി കമഴ്ത്തിവെയ്ക്കണം. തുടർന്ന് സാവധാനം ശ്വാസമെടുത്ത് തലയുയർത്തി നെഞ്ചുയർത്തി ഒരു സർപ്പം ഫണം വിടർത്തി നിൽക്കുന്നതുപോലെ മുകളിലേക്ക് നോക്കുക. അരക്കെട്ട് തറയിൽ അമർന്നിരിക്കണം. 30 സെക്കൻഡുകൾ ഒരു മിനിട്ടുവരെ ദീർഘശ്വാസോഛ്വാസമെടുത്ത് ഈ നില തുടരുക. തുടർന്ന് ശ്വാസം സാവധാനം പുറത്തുവിട്ട് തറയിൽ കമഴ്ന്ന് കിടന്ന് വിശ്രമിക്കുക.

ധ്യാനം
മനസിന് ഏകാഗ്രതയും ശാന്തിയും നൽകി പരിപൂർണ സ്വസ്ഥതയിലേക്ക് നയിക്കുവാൻ ധ്യാനം സഹായിക്കുന്നു. ധ്യാനത്തിലിരിക്കുവാൻ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കണം. dhyanaകൈകൾ രണ്ടും മടിയിൽവച്ച് നട്ടെല്ലും കഴുത്തും നിവർത്തിയിരിക്കണം. കൈകൾ അടച്ച് ശരീരത്തെ പൂർണ്ണമായി അയച്ച് മൂന്നുനാല് തവണ ദീർഘാശ്വാസമെടുക്കുക. മനസ്സിലേക്ക് ഓടിക്കയറി വരുന്ന ചിന്തകളെ തടയാതെ ശ്വാസത്തിലും ശരീരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുക. പതിനഞ്ച് മിനിറ്റെങ്കിലും ദിവസവും ധ്യാനിക്കാൻ കഴിഞ്ഞാൽ മനസിന് ഉണർവും ശരീരത്തിന് നവോന്മേഷവും ലഭിക്കുന്നു. ധ്യാനം അവസാനിപ്പിക്കുന്നതും സാവധാനെ വേണം. അവയവങ്ങൾക്കെല്ലാം അയവ് നൽകി ശരീരത്തിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധ കൊണ്ടുവന്നു മൂന്ന് – നാല് ദീർഘശ്വാസമെടുത്ത് സാവധാനം കണ്ണുകൾ ചിമ്മി തുറക്കുക.

ശവാസനം

ശരീരത്തിനും മനസിനും പൂർണ്ണ വിശ്രമം നൽകുന്ന ഒരു ആസനമാണിത്. നീണ്ടുനിവർന്ന് savasanaമലർന്നു കിടക്കുക. പാദങ്ങൾ രണ്ടടി അകത്തിയിടുക. കൈകൾ ഏതാണ്ട് 45 ഡിഗ്രി കോണളവിൽ ശരീരത്തിൽ നിന്ന് അകത്തി കൈപ്പത്തികൾ മലർത്തി വിരലുകൾ തികഞ്ഞ ലാഘവത്തിൽ വയ്ക്കുക. തല ഇടത്തോട്ടോ വലത്തോട്ടോ ചരിയാതെ നിവർത്തിവയ്ക്കുക. കണ്ണുകൾ അടച്ച് ശ്വാസേച്ഛോസത്തിൽ കേന്ദ്രീകരിച്ച് ശരീരത്തിലെ ഓരോ അംഗത്തിനും തികഞ്ഞ വിശ്രമം നൽകി കിടക്കുക.

സർവാംഗാസനം

നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും തൈറോയ്ഡ് ഗ്രന്ഥിയുടെ sarvangasanaപ്രവർത്തനം ചിട്ടപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ആസനമാണ് സർവാംഗാസനം. തലച്ചോറിലേക്ക് കൂടുതൽ രക്തപ്രവാഹമുണ്ടാകുന്നതിനും സൈനസൈറ്റിസ്, മൈഗ്രേയ്ൻ തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ഈ ആസനം സഹായിക്കും. മാനസിക പിരിമുറുക്കം കുറച്ച് പ്രസരിപ്പും ഉണർവും പകരുന്നതോടൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും യുവത്വം കാത്തുസൂക്ഷിക്കാനും സർവാംഗാസനം സഹായിക്കും.

സർവാംഗാസനം ചെയ്യുന്നവിധം

മലർന്നുകിടന്ന് കാലുകൾ ചേർത്തുവെയ്ക്കുക. കൈകൾ സ്വതന്ത്രമായി ശരീരത്തിനിരുവശവും കമഴ്ത്തിവെയ്ക്കുക. ശ്വാസമെടുത്ത് കൈകളുടെ ബലത്തിൽ കാലുകൾ ഉയർത്തി അരക്കെട്ടിനെ മുകളിലേക്കുയർത്തുക. കൈകൾകൊണ്ട് പിൻഭാഗത്ത് താങ്ങുകൊടുത്ത് ശരീരഭാരം തോളിലേക്ക് കൊണ്ടുവരിക. പതുക്കെ കാലുകൾ കുത്തനെ ഉയർത്തി ശ്വാസോച്ഛോസം തുടരുക. 30 സെക്കൻഡോളം ഈ നില തുടർന്നാൽ സാവധാനം കാലുകൾ താഴ്ത്തി നിവർന്ന് കിടന്ന് വിശ്രമിക്കുക.

Comments

comments