Breaking News

സംഘ പരിവാറിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്ന് വാജ്‌പൈയുടെ അനന്തിരവൾ

Karunaഇന്ത്യയെ സംഘപരിവാർ സംഘടനകളായ ആർ.എസ്.എസ്. , ബിജെപി എന്നിവയുടെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന് കരുണ ശുക്ല. മുതിർന്ന ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ എബി വാജ്പേയിയുടെ അനന്തിരവൾ ആണ് കരുണ ശുക്ല. കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായത്. പത്ത് ലക്ഷം രൂപ വിലവരുന്ന സൂട്ട് ധരിച്ചാണ് പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നത്. മോഡിയുടെ സൂട്ടിന്റെ ഇടത് പോക്കറ്റിൽ അംബാനിയും വലത് പോക്കറ്റിൽ അദാനിയുമാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കളി ആരംഭിച്ചുവെന്നും അതിന്റെ തെളിവാണ് അരുണാചൽ പ്രദേശ് സർക്കാരിനെ മറിച്ചിട്ടതെന്നും അവർ പറഞ്ഞു.

ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കാവിവൽക്കരണത്തിൽ നിന്നും സംഘപരിവാറിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നാണ് കനയ്യ പറഞ്ഞതെന്നും അത് അനിവാര്യമാണെന്നും കരുണ ശുക്ല പറഞ്ഞു.

Comments

comments