Smiley face
Published On: Sat, May 28th, 2016

ഐപിഎസ് സുന്ദരികളുടെ പട്ടിക വെബ്‌സൈറ്റില്‍, മെറിന്‍ ജോസഫിന് പ്രതിഷേധം,ഭാസ്കർ ഡോട്ട് കോം ആർട്ടിക്കിൾ പിൻവലിച്ചു

Smiley face
Share This
Tags

merin-joseph

ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചതിനെതിരെ മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫിന് പ്രതിഷേധം. സ്ത്രീകളെ മുഖസൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് മെറിന്‍ പ്രതിഷേധമറിയിച്ചത്. ഇതേത്തുടര്‍ന്ന് ഭാസ്‌കര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രസ്തുത ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു.

മാധ്യമരംഗത്ത് ഇന്നു നടക്കുന്നതിന്റെ ആകെത്തുകയാണിതെന്ന് വിശേഷിപ്പിച്ച മെറിന്‍. സുന്ദരികളുടെയെന്ന പോലെ സുന്ദരന്‍മാരായ ഐഎഎസുകാരുടെ പട്ടിക കാണാത്തതെന്തേയെന്ന ചോദ്യവും ഉയര്‍ത്തി. ധീരരായ നിരവധി ഓഫീസര്‍മാര്‍ ഇന്ത്യയില്‍ ഉള്ളപ്പോള്‍ കണ്ടുകൊണ്ടിരിക്കാവുന്ന ഉദ്യോഗസ്ഥരുടെ പട്ടികയാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇത് എറെ വെറുപ്പുളവാക്കുന്നതാണെന്നും മെറിന്‍ കുറിച്ചു.

സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയ ഐപിഎസ് ഓഫീസറാണ് മെറിന്‍ ജോസഫ്. നിവിന്‍ പോളിയ്‌ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത മെറിന്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും യുവാക്കളുടെ താരമാണ് മെറിന്‍.
രാഷ്ട്രീയക്കാരെ ഒട്ടും കൂസാതെ കാലിന്‍മേല്‍ കാലിട്ടുള്ള മെറിന്റെ ഇരിപ്പിനെ സൈബര്‍ ലോകം നിറകൈയ്യടിയോടെയാണ് സ്വീകരിച്ചത്. കൂടാതെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മെറിന്‍ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളും കൈയ്യടി നേടിയിരുന്നു .

Comments

comments

Smiley face
Smiley face