Breaking News

തലനാരിഴയ്ക്ക് രണ്ടു ജീവൻ രക്ഷപ്പെട്ടു ; ബൈക്കിന്റെ അമിതവേഗം ആണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക് സാക്ഷികൾ

kunnukuzhi

നിമിഷ നേരം …ഒരൽപം മാറിയെങ്കിൽ രണ്ടു ജീവനുകൾ വെന്തുരുകിയേനെ ! അശ്രദ്ധമായി അതിവേഗതയിൽ കടന്നു പോയ ബൈക്ക് തങ്ങളുടെ ജീവനെടുത്തെക്കുമെന്ന് തന്നെ അവർ കരുതിയിരിക്കണം. കോർപ്പറേഷൻ വാർഡ്‌ കൌൺസിലർ , കെ എസ് ഇ ബി ജീവനക്കാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ കാര്യങ്ങളുടെ വിധി വേഗത്തെ തടുത്തു.

തലസ്ഥാനത്ത് കുന്നുകുഴി വാർഡിൽ മുളവന ജംഗഷനു സമീപം ഡ്രൈയിനേജ് റോഡിൽ ആണ് സംഭവം. അതി വേഗതയിൽ വന്ന ഒരു ബൈക്കിനെ ഒഴിഞ്ഞു മാറിയതാണ് കാറ്. ചെറിയ വഴിയിലെ വൈദുതിപോസ്റ്റിൽ തട്ടി. പോസ്റ്റ്‌ ഒടിഞ്ഞു വീണെങ്കിലും കമ്പികളിൽ നിന്നും വൈദുതി ബന്ധം മുറിഞ്ഞിരുന്നില്ല. തൊട്ടടുത്ത വീട് എബ്രഹാം തോമസ് എന്നയാളിന്റെതാണ്. അദ്ദേഹം ഒട്ടും സമയം കളയാതെ വിളിച്ചത് വാർഡ്‌ കൌൺസിലർ ഐ.പി. ബിനുവിനെ.

” സമയം ഉച്ചയ്ക്ക് 2.15 ഒരു ഫോൺ കാൾ ഞാൻ എബ്രഹാം തോമസ്. പെട്ടെന്ന് വരണം വീടിനു മുന്നിൽ കാറിന്റെ മുകളിൽ പോസ്റ്റ് വീണു… കെ എസ് ഈ ബി.യെഅറിയിച്ച് ലൈൻ ഓഫ് ചെയ്യണം. രണ്ട് പേർ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഞാൻ ഉടനെ തന്നെ കെ എസ് ഈ ബി യെ അറിച്ചു. ഞാനുംസ്ഥലത്ത് എത്തി കെ എസ് ഈ ബി സബ് എഞ്ചിനിയറും മറ്റ് ജിവനക്കാരും സ്ഥലത്ത് എത്തി ലൈൻ ഓഫ് ചെയ്ത് ഉത്തരവാദിത്തത്തോടുള്ള പ്രവർത്തനം രണ്ട് ജീവൻ രക്ഷിച്ചു. ” വാർഡ്‌ കൌൺസിലർ ഐ.പി. ബിനു.

ഒരു വൃദ്ധനും മറ്റൊരാളും വാഹനത്തിൽ ഉണ്ടായിരുന്നു. ” അവരുടെ പേർ എനിക്ക് അറിയില്ല. എതിരെ പാഞ്ഞു വന്ന ബൈക്കിന് സൈഡ് കൊടുത്തപ്പോൾ പോസ്റ്റിൽ ഇടിച്ചു. പോസ്റ്റ് മറിഞ്ഞു കാറിന്റെ പുറത്ത് കുടി ഭയന്ന് വിറച്ച അവരോട് വേറെ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല. ഒന്നാമത് അവർക്ക് മരണത്തെ മുഖാമുഖം കണ്ട ഭയം . മറ്റൊന്ന് പോസ്റ്റ് ഇടിച്ച് തകർത്തതിൽ കെ എസ് ഇ ബി എന്ത് നടപടി സ്വീകരിക്കും എന്ന ഭയം. പോസ്റ്റ് അല്പം പൊക്കിയതിനു ശേഷം കാറ് മാറ്റാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഭയമായിരുന്നു വണ്ടി എടുക്കാൻ. ഞാനാണ് പോസ്റ്റിന് അടിയിൽ നിന്ന് വണ്ടി ഓടിച്ച് മാറ്റിയത്. സത്യം പറഞ്ഞാൽ വണ്ടിയിൽ കയറി ഇരുന്ന് വണ്ടി ഒന്ന് സ്റ്റാട്ട് ആക്കി എടുത്തപ്പോൾ എനിക്കും ഒരു ഭയമായിരുന്നു. ” ഐ.പി. ബിനു വിവരിക്കുന്നു.

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

www.dailyreports.in kunnukuzhy mishap

 

Comments

comments