കേന്ദ്ര ബജറ്റിലെ പ്രഖ്യാപന പ്രകാരം ഇന്ന് മുതൽ കൃഷി കല്യാൺ സെസ് പ്രാബല്യത്തിൽ. സേവന നികുതിക്കൊപ്പമാണ് പുതിയ സെസ്.അതിനാൽ നിലവിലെ 14.5%സേവന നികുതി എന്നത് 15% ആയി മാറും.ഇതോടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സേവനങ്ങൾക്കും വില ഉയരും.നിലവിൽ നികുതി വിധേയമായ എല്ലാ സേവനങ്ങളും ഇതിൻറെ പരിധിയിൽ വരും.ടെലിഫോൺ ബിൽ,ഹോട്ടൽ ബിൽ,വിമാന-ട്രെയിൻ യാത്രകൾ,ഇൻഷുറൻസ് പ്രീമിയം എന്നിവയുടെയെല്ലാം ചെലവ് ഇതോടെ വർദ്ധിക്കും.
ഇന്ത്യയിൽ വിലക്കയറ്റത്തിന് വളരെയധികം ആക്കംക്കൂട്ടിയ ഒരു നികുതി മേഖലയാണ് സേവന നികുതി.എന്തിനും ഏതിനും സേവന നികുതി നൽകണമെന്ന സാഹചര്യം വന്നപ്പോൾ ഈ പരോക്ഷ നികുതി ജനങ്ങളുടെ മേൽ വൻ സാമ്പത്തീക ആഘാതം ഏൽപ്പിച്ചു.12.36% ൽ നിന്ന് കഴിഞ്ഞ ഏപ്രിലിൽ ആണ് 14% ആക്കി ഉയർത്തിയത്.വീണ്ടും നവംബറിൽ സ്വച്ച ഭാരത് സെസ് കൂടി ചേർത്തു അത് 14.5% ആക്കിയിരുന്നു.അതിനു പുറമെയാണ് ഇന്ന് മുതൽ 6.5% കൃഷി കല്യാൺ സെസ് കൂടി ചേർത്തു 15% ആക്കി ഉയർത്തുന്നത് കോർപ്പറേറ്റ് നികുതികൾ കുറച്ചു കൊണ്ടുവന്ന് അതിൻറെ ഭാരം സാധാരണക്കാരുടെ തോളിൽ കയറ്റി വെക്കുന്നതാണ് സേവന നികുതി സമ്പ്രദായം.
ഇതിനു പുറമേ 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ആഡംബര കാറുകൾക്ക് ഇന്ന് മുതൽ 1% ആഡംബര നികുതിയും നിലവിൽ വന്നു.ഇതോടെ ഇത്തരം കാറുകൾക്കും വില ഉയരും.
കൂടാതെ ഇന്ന് മുതൽ ഡിജിറ്റൽ സേവനങ്ങൾക്കുള്ള ഗൂഗിൾ ടാക്സും പ്രാബല്യത്തിലായി. ഇതോടെ ഡിജിറ്റൽ പരസ്യ വരുമാനത്തിന് ഗൂഗിളും ഫെയിസ് ബുക്കും നികുതി നൽകേണ്ടി വരും. സാമ്പത്തീക വർഷത്തിൽ ഒരു ലക്ഷം രൂപയോ അതിലധികമോ ഓൺ ലൈൻ പരസ്യത്തിനായി ചെലവഴിക്കുന്ന കമ്പനികൾ 6%ലെവിയായി നൽകേണ്ടി വരും.ഡിജിറ്റൽ കണ്ടന്റുകളുടെ വിതരണം ,സിനിമ,സോഫ്റ്റ്വെയർ,എന്നിവയുടെ ഡൌൻലോഡ് ഉൾപ്പെടെയുള്ളവയുടെ വരുമാനം ഇതോടെ നികുതി വിധേയമാകും.
ഇതോടൊപ്പം രാജ്യത്തെ പെട്രോള്‍–ഡീസല്‍ വിലയും വര്‍ധിപ്പിച്ചു. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചെന്ന് കാട്ടിയാണ് തീരുമാനം. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഡീസലിന് ഡല്‍ഹിയില്‍ 53.93 രൂപയും തിരുവനന്തപുരത്ത് 56.58 രൂപയുമാണ് പുതുക്കിയ വില. പെട്രോളിന് ഡല്‍ഹിയില്‍ 65.6 രൂപയും തിരുവനന്തപുരത്ത് 66.96 രൂപയുമാണ് പുതിയവില.
പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറൊന്നിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടും.കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 569.50 രൂപയായും വാണിജ്യ സിലിണ്ടര്‍ വില 1057.50 രൂപയായും വര്‍ധിക്കും.
പെട്രോളിനും ഡീസലിനും വിലകൂട്ടിയതിനു പിന്നാലെയാണ് പാചകവാതകത്തിനും കേന്ദ്രസര്‍ക്കാര്‍ വിലകൂട്ടിയത്. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചെന്ന് കാട്ടിയാണ് തീരുമാനം. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഡീസലിന് ഡല്‍ഹിയില്‍ 53.93 രൂപയും തിരുവനന്തപുരത്ത് 56.58 രൂപയുമാണ് പുതുക്കിയ വില. പെട്രോളിന് ഡല്‍ഹിയില്‍ 65.6 രൂപയും തിരുവനന്തപുരത്ത് 66.96 രൂപയുമാണ് പുതിയവില.
മെയ് ആദ്യം പാചകവാതക സിലിണ്ടറിന് 18 രൂപകൂട്ടിയിരുന്നു.
5