Breaking News

ശ്രീ ശ്രീ രവി ശങ്കർ ഒടുവില്‍ 4.75 കോടി രൂപ പിഴ അടച്ചു

Sri Sri Ravi Shankar

യമുനാ നദീതീരം മലിനമാക്കി ലോക സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചതിന് ചുമത്തിയ പിഴ ഒടുവില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് അടച്ചുതീര്‍ത്തു. അഞ്ചുകോടി രൂപ പിഴ ചുമത്തിയതില്‍ ബാക്കി നല്‍കാനുണ്ടായിരുന്ന നാലുകോടി 75 ലക്ഷം രൂപ തിങ്കളാഴ്ചയാണ് ശ്രീ ശ്രീ രവിശങ്കര്‍ അടച്ചത്. നേരത്തെ 25 ലക്ഷം രൂപ അടച്ചിരുന്നു

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 35–ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യമുനാ തീരത്തു സാംസ്കാരിക ഉത്സവം മാര്‍ച്ചില്‍ സംഘടിപ്പിച്ചത്. മാര്‍ച്ച് 11 മുതല്‍ 13 വരെ നടന്ന പരിപാടിയില്‍ യമുനാ തീരത്തു പരിസ്ഥിതിനാശം വരുത്തിയതിനാണു ട്രെെബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ വിധിച്ചത്. ഇതില്‍ 25 ലക്ഷം രൂപ അടച്ചു പരിപാടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ട്ട് ഓഫ് ലിവിങ് അനുമതി ലഭിച്ചിരുന്നു. ബാക്കി തുക ഒരുമാസത്തിനകം അടയ്ക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പിഴ മുഴുവന്‍ അടച്ചില്ല. തുടര്‍ന്ന് കോടതിയു2 കനത്ത താക്കീതിനെ തുടറന്നാണ് ഇപ്പോള്‍ പിഴയടച്ചത്.

Comments

comments