Breaking News

പ്രമുഖരുടെ പിന്തുണയോടെ നാളെ ട്വന്റിഫോർന്യൂസ് ഡോട്ട് കോമിന്റെ ഡോണേഴ്‌സ് ഡേ

donors day fullപ്രമുഖ നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും പിന്തുണ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാളെ നടക്കാനിരിക്കുന്ന ‘ഡോണേഴ്‌സ് ഡേ’. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നാളെ ട്വന്റിഫോർന്യൂസ് ഡോട്ട് കോം സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പായ ‘ഡോണേഴ്‌സ് ഡേ’യ്ക്കാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും അടക്കം നിരവധി വ്യക്തികളുടെ പിന്തുണ ഉറപ്പായത്.

donors day politics

പിണറായി വിജയൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമേ കൊച്ചി മേയർ സൗമിനി ജെയിൻ , എം എൽ എ ഹൈബീ ഈഡൻ, സി പി എം എറണാകുളം ജില്ലാ സെക്രടറി പി. രാജീവ് എന്നിവരും ഡോണേഴ്‌സ് ഡേയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. സിനിമാ താരങ്ങളായ ജയറാം, കനിഹ, അപർണ്ണ നായർ, വിനയ് ഫോർട്ട് , സരയു, ഗായിക കെ.എസ്. ചിത്ര എന്നിവരാണ് ഡോണേഴ്‌സ് ഡേയ്ക്ക് ആശംസയുമായി എത്തിയത്.

donors day stars

ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് ട്വന്റിഫോർന്യൂസ് ഡോട്ട് കോം ഐ.എം.എ.യുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നത്. പരിപാടി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം നിരവധി പ്രമുഖർ ആശംസകളുമായി എത്തി. എറണാകുളത്തും പരിസരങ്ങളിലും ഉള്ള കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ മുതൽ നിരവധിപേർ രക്തദാന സന്നദ്ധത അറിയിച്ച് ഓഫീസുമായി ബന്ധപ്പെട്ടിട്ടുമുണ്ട്.

എറണാകുളം കടവന്ത്ര ജി സി ഡി എ യ്ക്ക് പിന്നിലുള്ള ഫ്ളവേഴ്സസ് ടിവിയുടെ ഓഫീസ് അങ്കണത്തിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് രക്തദാനത്തിന് സൗകര്യമൊരുങ്ങുക.

Comments

comments