Breaking News

മ്യൂസിക് ടീച്ചര്‍ ദേവകി. ഈസ് ഓണ്‍ലൈന്‍;പുതിയ പ്രതീക്ഷയോടെ ഓണ്‍ലൈന്‍ സംഗീതക്ലാസുകള്‍

devaki.jpg.image_.470.246

ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഗീതത്തിന്‍റെ ഹൈടെക്ക് മേഖലകളിലേക്ക് ദേവകിയും ഭര്‍ത്താവുമെത്തുന്നത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ മാത്രം നാല്‍പ്പതിലധികം ശിഷ്യരുണ്ട് ദേവകിക്കും സുധീഷ്കുമാറിനും. ഒരു സമയം ഒരാളെ മാത്രമേ ഇപ്പോള്‍ പഠിപ്പിക്കുന്നുള്ളൂ.. ഗ്രൂപ്പായി ക്ലാസ് സംഘടിപ്പിക്കുന്നതിനുള്ള ആലോചനകളൊക്കെ നടക്കുന്നുണ്ട്. രാവിലെ അഞ്ചു മണി മുതല്‍ രാത്രി 10.30 വരെയാണ് സംഗീത ക്ലാസുകള്‍. ശിഷ്യരുടെ സൗകര്യത്തിനനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ ആദ്യം ഒന്നു പാടിപ്പിച്ചു നോക്കും. അതിനു ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ ഒരു ക്ലാസാണ് ഓരോരുത്തര്‍ക്കും കൊടുക്കുന്നത്. പിന്നീട് ഓരോ ആഴ്ചയും പഠിപ്പിച്ചതെല്ലാം കേട്ടു തെറ്റുകള്‍ തിരുത്തിയാണ് മുന്നോട്ട് പോകുന്നത്. സംഗീതത്തെ വളരെ ഗൗരവമായി കാണുന്നവര്‍ മാത്രമാണ് ഓണ്‍ലൈനിലൂടെ പാട്ട് പഠിക്കാനായി എത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ദേവകി.

കൊഴികോട് പുതിയറയിലെ ഭാരത് അപ്പാര്‍ട്ട്മെന്‍റില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് തുടങ്ങും ദേവകിയുടെ സംഗീത ക്ലാസ്… പഠിപ്പിക്കേണ്ട സ്വരങ്ങളെയും ഈണങ്ങളെയും കുറിച്ചെല്ലാം മനസില്‍ ഒന്നു കൂടി ഉറപ്പിച്ച് ശബ്ദം ശുദ്ധമാക്കി ശ്രുതി തെറ്റാതെ ദേവകി പാടിത്തുടങ്ങും മുന്‍പു തന്നെ കാലിഫോര്‍ണിയയിലെ വീട്ടില്‍ സ്കൈപ്പ് ഓണ്‍ ചെയ്ത് ഒമ്പതു വയസുകാരി മയൂഖയും തയാറായിട്ടുണ്ടാകും പാട്ടു പഠിക്കാന്‍…പാടിയും ഏറ്റുപാടിയും ഈണത്തിലെ തെറ്റുകള്‍ തിരുത്തിയും അല്‍പ്പനേരം..പഠനം കഴിഞ്ഞ് മയൂഖ ഓഫ്ലൈന്‍ ആകുമ്പോഴേക്കും സ്വിറ്റ്സര്‍ലണ്ടില്‍ ദേവകിയുടെ മറ്റൊരു ശിഷ്യ പാട്ടുപാടാൻ ഒരുങ്ങിയിരിപ്പുണ്ടായിരിക്കും…

devaki

കോഴിക്കോട്ടെ വീട്ടിലിരുന്ന് ഇന്ത്യയിലെ മാത്രമല്ല അബുദാബിയിലും ഖത്തറിലും ഓസ്ട്രേലിയയിലും സ്വിറ്റ്സര്‍ലാന്‍ഡിലും അമെരിക്കയിലുമെല്ലാമുള്ള ശിഷ്യര്‍ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് ദേവകി നന്ദകുമാറെന്ന സംഗീതാധ്യാപിക.
ആദ്യക്ലാസ് ആദിയിലൂടെ

രാവിലെ മൂന്നു ക്ലാസുകള്‍ കഴിയുമ്പോഴേക്കും തന്നെ സംഗീതം പഠിപ്പിക്കുന്നതിനുള്ള അധ്യാപിക ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ടാകുമെന്ന് ചെറിയൊരു ചിരിയോടെ ദേവകി. ഹൈസ്പീഡ് ഇന്‍റര്‍നെറ്റും അത്യാവശ്യം ചില സോഫ്റ്റ്വെയറുകളുമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ സംഗീത പഠനത്തിനേക്കാള്‍ എളുപ്പമുള്ള മറ്റൊന്നുമില്ലെന്നു തന്നെ പറയാം. അഞ്ചു വയസുള്ള കുട്ടി മുതല്‍ അമ്പതു വയസുകാരി വരെയുണ്ട് ദേവകി.യുടെ ഓണ്‍ലൈന്‍ ശിഷ്യരുടെ കൂട്ടത്തി ൽ വളരെ ആകസ്മികമായാണ് സംഗീതാധ്യാപനത്തില്‍ പുതിയൊരു പരീക്ഷണത്തിനു തുടക്കമിട്ടത്. നാല് വര്‍ഷം മുന്‍പൊരു അവധിക്കാലം. അന്ന് അവധിക്ക് നാട്ടിലെത്തിയ അയല്‍വാസിയായ ആദിദേവ് എന്ന കുട്ടി സംഗീതം പഠിക്കാനെത്തി. അവധി കഴിഞ്ഞ് തിരിച്ചു പോകാനൊരുങ്ങിയപ്പോഴും സംഗീതം തുടര്‍ന്ന് പഠിക്കണമെന്നായിരുന്നു അവന്‍റെ മോഹം. അങ്ങനെയാണ് അവനെ സ്കൈപ്പിലൂടെ പാട്ട് പഠിപ്പിച്ചാലോ എന്ന ചിന്ത ഉദിക്കുന്നത്. ആദ്യമിത്തിരി ആശങ്കകളൊക്കെയുണ്ടായിരുന്നെങ്കിലും നേരില്‍ പഠിപ്പിക്കുന്നതു പോലെ തന്നെ എളുപ്പമാണ് സ്കൈപ്പിലൂടെ പഠിപ്പിക്കുന്നതെന്നും ദേവകി.

Devaki_

ആദിയെപ്പഠിപ്പിച്ചു തുടങ്ങി അധികം വൈകാതെ ഓണ്‍ലൈനിലൂടെ പാട്ടു പഠിപ്പിക്കുന്ന വിവരം പലരും അറിയാന്‍ തുടങ്ങി. പിന്നീട് കൂടുതല്‍ പേര്‍ ഓണ്‍ലൈനിലൂടെ പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു ഞങ്ങളെ സമീപിച്ചു. സംഗീതം പഠിപ്പിക്കാനിഷ്ടമാണ്.. പിന്നെ വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്നതല്ലേ.. അങ്ങനെ ഓണ്‍ലൈന്‍ സംഗീതാധ്യാപനത്തോടു കൂടുതല്‍ ഇഷ്ടം തോന്നിതുടങ്ങി. അതിന്‍റെ ആദ്യപടിയെന്നോണം ഫെയ്സ്ബുക്കില്‍ ഒരു പേജ് ആരംഭിക്കുകയായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു.. കൂടെ പിന്തുണയുമായി ഭര്‍ത്താവും നിന്നതോടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംഗീതാധ്യാപികയിലേക്കെത്തിച്ചേരുകയായിരുന്നു. സൗണ്ട്എന്‍ജിനീയറും ഗായകനും കൂടിയായ ഭര്‍ത്താവ് സുധീഷ് കുമാറും ഓണ്‍ ലൈനിലൂടെ സംഗീതം പഠിപ്പിക്കാറുണ്ടെന്ന് ദേവകി. ഓണ്‍ലൈന്‍ പഠനത്തിനു താത്പര്യമുള്ളവരുടെ എണ്ണം കൂടിത്തുടങ്ങിയപ്പോഴാണ് മ്യൂസിക് ശിക്ഷണ്‍ എന്ന പേരില്‍ ഒരു വെബ്സൈറ്റ് ആരംഭിക്കാമെന്ന് തീരുമാനിച്ചത്. മ്യൂസിക് ശിക്ഷണിലൂടെ പ്രാക്റ്റിക്കലിനും തിയറിക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്നുണ്ട്.

പാലക്കാട്ടുകാരിയായ ദേവകി വിവാഹശേഷമാണ് കോഴിക്കോട്ടെത്തുന്നത്. അച്ഛനുമമ്മയുമൊന്നും സംഗീതം പഠിച്ചിട്ടില്ല…പക്ഷേ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു ഇരുവരും. അഞ്ചു വയസില്‍ തുടങ്ങിയതാണ് ദേവകിയുടെ സംഗീത പഠനം. അതിപ്പോഴും തുടരുന്നു. ഭാമകൃഷ്ണന്‍ എന്ന അധ്യാപികയുടെ കീഴില്‍ ഓണ്‍ലൈനില്‍ തന്നെയാണ് സംഗീതപഠനമെന്ന് ദേവകി. ചെമ്പൈ കോളെജില്‍ നിന്നും സംഗീതത്തില്‍ ഒന്നാം റാങ്കോടെ ബിരുദം പിന്നെ കേരള യൂനിവേഴ്സിറ്റിയുടെ സംഗീത വിഭാഗത്തില്‍ നിന്നു മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. സൗണ്ട് എന്‍ജിനീയര്‍ കൂടിയാണ് ദേവകി.

കേന്ദ്രീയവിദ്യാലയത്തില്‍ അധ്യാപകനായ ഭര്‍ത്താവിനൊപ്പം വീട്ടില്‍ തന്നെ ചെറിയൊരു സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. ആദ്യമെല്ലാം സുധീഷ് കുമാറും ക്ലാസുകള്‍ എടുത്തിരുന്നു. ജോലിത്തിരക്കായതോടെ ക്ലാസുകളെല്ലാം ഇപ്പോള്‍ ദേവിക തന്നെയാണ് എടുക്കുന്നത്.

ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഗീതത്തിന്‍റെ ഹൈടെക്ക് മേഖലകളിലേക്ക് ദേവകിയും ഭര്‍ത്താവുമെത്തുന്നത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ മാത്രം നാല്‍പ്പതിലധികം ശിഷ്യരുണ്ട് ദേവകിക്കും സുധീഷ്കുമാറിനും. ഒരു സമയം ഒരാളെ മാത്രമേ ഇപ്പോള്‍ പഠിപ്പിക്കുന്നുള്ളൂ.. ഗ്രൂപ്പായി ക്ലാസ് സംഘടിപ്പിക്കുന്നതിനുള്ള ആലോചനകളൊക്കെ നടക്കുന്നുണ്ട്. രാവിലെ അഞ്ചു മണി മുതല്‍ രാത്രി 10.30 വരെയാണ് സംഗീത ക്ലാസുകള്‍. ശിഷ്യരുടെ സൗകര്യത്തിനനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ ആദ്യം ഒന്നു പാടിപ്പിച്ചു നോക്കും. അതിനു ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ ഒരു ക്ലാസാണ് ഓരോരുത്തര്‍ക്കും കൊടുക്കുന്നത്. പിന്നീട് ഓരോ ആഴ്ചയും പഠിപ്പിച്ചതെല്ലാം കേട്ടു തെറ്റുകള്‍ തിരുത്തിയാണ് മുന്നോട്ട് പോകുന്നത്. സംഗീതത്തെ വളരെ ഗൗരവമായി കാണുന്നവര്‍ മാത്രമാണ് ഓണ്‍ലൈനിലൂടെ പാട്ട് പഠിക്കാനായി എത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ദേവകി.

Comments

comments