Breaking News

കരുതിയിരിക്കുക ഒരുമ്പെട്ട് തന്നെ;വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം അനിവാര്യമെന്ന് കേന്ദ്രസഹമന്ത്രി റാം ശങ്കര്‍ ഖതേരിയ

ram shankar

ഭാരതത്തിന്‌ നേട്ടമുണ്ടാകാന്‍ വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം അനിവാര്യമെന്ന് മാനവവിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ ഖതേരിയ. ലഖ്‌നൗ സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാം ശങ്കര്‍.വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുകയാണോ നിങ്ങളുടെ ഉദ്ദേശമെന്ന് ചിലര്‍ ചോദിക്കുന്നു. രാജ്യത്തും വിദ്യാഭ്യാസ മേഖഖലയിലും കാവിവല്‍ക്കരണം ഉണ്ടാകുമെന്നാണ് അവര്‍ക്കുള്ള ഉത്തരമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന് ഗുണപരമായ കാര്യങ്ങള്‍ നടക്കും. അതിനെ കാവിവല്‍ക്കരണമെന്നോ സംഘവാദമെന്നോ എന്ത് പേരിട്ടും വിളിക്കാം. രാജ്യത്തിന് ഗുണപരമെങ്കില്‍ ആത് തീര്‍ച്ചയായും നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ യശസ് ഉയര്‍ത്താനും ലോകരാജ്യങ്ങളുടെ ആദരവ് സമ്പാദിക്കാനും പാഠ്യപദ്ധതിയില്‍ മാറ്റം അനിവാര്യമാണ്. നമ്മുടെ മക്കള്‍ മഹാറാണ പ്രതാപിനെയും ശിവജിയെയും കുറിച്ച് പഠിക്കേണ്ടങ്കില്‍ പിന്നെ ചെങ്കിസ് ഖാനെക്കുറിച്ചാണോ പഠിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. എല്ലാക്കാലത്തും ബി.ജെ.പിക്കാരായ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും സ്മൃതി പറഞ്ഞു.

Comments

comments