Breaking News

രഘുറാം രാജൻ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ സ്ഥാനം ഒഴിയുന്നു

Raghuram_Rajanരണ്ടാം തവണയും റിസർവ്വ്‌ ബാങ്ക്‌ ഗവർണറുടെ സ്ഥാനത്തേക്കില്ലെന്ന്‌ നിലവിലെ ഗവർണർ രഘുറാം രാജൻ വ്യക്തമാക്കി. ഇതോടെ രഘുറാം രാജൻ ആർബിഐ ഗവർണറുടെ സ്ഥാനത്ത്‌ തുടരുമെന്ന അഭ്യൂഹങ്ങൾക്ക്‌ അന്ത്യമായി. സെപ്റ്റംബർ നാലിനാണ്‌ രാജന്റെ സേവന കാലാവധി അവസാനിക്കുന്നത്‌. ആർബിഐ ഗവർണറുടെ പദവിയിൽ നിന്ന്‌ വിരിമിച്ച ശേഷം ഇഷ്ട മേഖലയായ ഗവേഷണത്തിലും അധ്യാപനത്തിലേക്കും പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപനമാണ്‌ എന്റെ വഴിയെന്ന്‌ നേരത്തെ തന്നെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്‌. ആശയങ്ങളുടെ ലോകത്ത്‌ വ്യാപരിക്കാനാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌. അതിനാൽ തന്നെ ആർബിഐ ഗവർണറുടെ സേവന കാലാവധി കഴിഞ്ഞാൽ ഞാൻ അധ്യാപനത്തിലേക്ക്‌ മടങ്ങും രഘുറാം രാജൻ ആർബിഐയുടെ വെബ്സൈറ്റിലൂടെ പറഞ്ഞു.

രഘുറാം രാജനെ തുടരാൻ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി മനസ്‌ തുറക്കാതിരിക്കുന്നതിനിടെയാണ്‌ രാജന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

Comments

comments