Breaking News

” വിവാദ യോഗം” യോഗയും ഋഗ്വേദ മന്ത്രങ്ങളും ചില ചരിത്ര വസ്തുതകൾ

modi17

 ജിബി മോൻ.കെ.ജി.

അന്താരാഷ്ട്ര യോഗദിനത്തിൽ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി യിരിക്കുകയാണല്ലോ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര യോഗദിനം അടുത്തപ്പോൾ മോഡി സർക്കാർ സ്കൂളുകളിൽ യോഗ നിർബന്ധമാക്കാൻ ശ്രമം നടത്തി. വേദത്തെ ‘ മന്ത്രോച്ചാരണമാക്കിയ പോലെ ബ്രാഹ്മണർ യോഗയെ മതാചാരമാക്കുന്നതിന്റെ ഭാഗമായിമന്ത്രോച്ചാരണമുള്ള യോഗയാണ് സ്കൂളുകളിൽ കൊണ്ടുവരാൻ ശ്രമിച്ചത് .ഇതിനെതിരെ ശബ്ദമുയർന്നപ്പോൾ യോഗയേ എതിർക്കുന്നവർ ഇന്ത്യ വിട്ടു പോകണമെന്ന് കുറെപ്പേർ .മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച യോഗാഭ്യാസ പ്രകടനം ഋഗ്വേദ മന്ത്യോച്ചാരണത്തോടെയാണ്. ഹിന്ദു മതവിശ്വാസികൾക്ക് ഇത് ശരിയാണ്. എന്നാൽ മന്ത്രാച്ചാരണമല്ല മതമെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾക്കും ഇതര മതവിശ്വാസികൾക്കും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും വേദം മന്ത്രമല്ല. !

yga

ഋഗ്വേദം ആര്യ ( ബ്രാഹ്മണ ) സമുദായത്തിന്റെ ഒരു ചരിത്രം കൂടിയാണ്. ആര്യൻമാർ കുംഭാതടത്തിൽ ( കാബൂൾ ) വച്ചാണ് ആദ്യ മന്ത്രങ്ങൾ രചിച്ചത്.അവർ ഗംഗാതടത്തിൽ എത്തുമ്പോഴേക്കും ഋഗ്വേദകാലം അവസാനിക്കുന്നു. പഞ്ചനദിയിലെഓരോ നദിയുംകടക്കുന്നത് ഓരോ വലിയ സംഭവമായിട്ടാണ് വേദത്തിലെ ഋഷികൾ കരുതുന്നത്. അത് കടന്ന് ഭാരതത്തിൽ പ്രവേശിച്ചപ്പോഴാണ് ദസ്യുക്കളെ ( ഇവിടുത്തെ അനാര്യ ജനത )നേരിടേണ്ടി വന്നത്.ദസ്വു ക്കളുടെ സംസ്ക്കാരം ആര്യസംസ്ക്കാരത്തിലും കവിഞ്ഞ ഒന്നായിരുന്നു എന്ന് ഋഗ്വേദം തന്നെ സാക്ഷ്യം വഹിക്കുന്നു. ആര്യന്മാർ അവരുടെ ധീരന്മാരായ നേതാക്കളെ പ്രകീർത്തിച്ചു പോന്ന ഒരു വീരഗാഥയുമാണ് ഋഗ്വേദം.

ഒപ്പം യാഗങ്ങളും, ബലി’കളും മുഖ്യ തൊഴിലായിരുന്നു.( ദസ്യുക്കൾ യാഗങ്ങളും, ബലികളും നടത്താത്തവരും അവർ അവിശ്വാസികളുമാണ് അവർ മനുഷ്യരുമല്ല .അവർ ഞങ്ങളെ വളഞ്ഞിരിക്കുന്നു. അവരെ കൊല്ലുകയും വംശനാശം വരുത്തുകയും ചെയ്ത് ഞങ്ങളെ രക്ഷിക്കണമേ ?എന്ന് ഇന്ദ്രനോടു പ്രാർത്ഥിക്കുന്ന നിരവധി ശ്ലോകങ്ങളാണ് ഋഗ്വേദത്തിലുള്ളത്.) അതുകൊണ്ടായിരിക്കാം വേദങ്ങളിലെ കർമ്മകാണ്ഡം പരിശോധിച്ചാൽ അതിലെല്ലാമുള്ളത് രക്തരൂക്ഷിതവും അശുദ്ധവും ഹീനവുമായിട്ടുള്ള ബലികർമ്മങ്ങളാണെന്നും.ഈ വൈദിക പ്രവണതയെ നിശിതമായി വിമർശിക്കുന്നതാണ് ആദ്യത്തെ വേദാന്ത കൃതികളായി വന്നിട്ടുള്ള ഉപനിഷത്തുക്കളെന്നും ഗുരു നിത്യചൈതന്യയതി അഭിപ്രായപ്പെട്ടത്.nitya1

ആര്യന്മാരുടെ എഴുതപ്പെട്ട ആദ്യ ഗ്രന്ഥമാണല്ലോ ഋഗ്‌വേദം. ഇതിന്റെ പത്താം മണ്ഡലത്തിലെ തൊണ്ണൂറാമത്തെ പുരുഷസൂക്തം എന്ന മന്ത്രമാണ് ചാതുർവർണ്യ വ്യവസ്ഥയ്ക്ക് ജന്മം നൽകിയത്. 1916 ൽ ഹിന്ദുമഹാസഭയുടെ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും ആര്യസമാജത്തിന്റെ നേതാവായ മുൻഷിറാമും മദ്രാസിൽ വച്ച് ശ്രീനാരായണ ഗുരുവിനെ കാണുകയുണ്ടായി .അവരുടെ സംഭാഷണത്തിൽ മദൻ മോഹൻ മാളവ്യ ‘വേദത്തെ മുഖ്യമായും ഉയർത്തിപ്പിടിച്ച് വർണ്ണാശ്രമധർമ്മങ്ങൾ കർക്കശമായി പാലിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു .ഗുരു അതംഗീകരിച്ചില്ല. മനുഷ്യനെ മനുഷ്യനിൽ നിന്നകറ്റുന്ന വേദപ്രമാണത്തെ ഞാനംഗീകരിക്കുന്നില്ലെന്നും ജാതീയമായ ഉച്ചനീചത്വത്തെ അംഗീകരിക്കാത്ത ഉപനിഷത്തുകളെയാണ് നാം അംഗീകരിക്കുന്നതെന്നും ഗുരുവും അഭിപ്രായപ്പെട്ടു .

sree-narayana-guru

ആര്യന്മാരുടെ വരവിനു മുമ്പുതന്നെ പ്രാചീനേന്ത്യയിൽ യോഗ വിദ്യയ്ക്കു പ്രചാരമുണ്ടായിരുന്നു .ഹാരപ്പ മോഹൻ ജൊദാരോ അവശിഷ്ടങ്ങളിലൊന്ന് ഒരു യോഗിയെപ്പോലെ പത്മാസനത്തിലിരിക്കുന്നതും ശിവന്റെ പ്രാഗ്രൂപമെന്നു സങ്കല്പ്പിക്കപ്പെടുന്നതുമായ ഒരു കൽ പ്രതിമയാണ്. പിന്നീട് ആര്യന്മാർ ക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയ യോഗവിദ്യകൾ അനാര്യന്മാരിൽ നിന്നും സ്വീകരിച്ചതാകാം .ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ യോഗ വിദ്യയ്ക്കു ധാരാളം പ്രചാരമുണ്ടായിരുന്നു എന്ന് ബൗദ്ധ ജൈന സാഹിത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആത്മജ്ഞാനത്തിനുള്ള മാർഗ്ഗമായി യോഗയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ബുദ്ധമതമാണ് ശ്രീബുദ്ധന്റ പത്മാസനത്തിലെ ഇരിപ്പു തന്നെ യോഗയുടെ അടയാളമാണ് .

പതഞ്ജലിയാണ് യോഗദർശനത്തിന്റെ ഉപജ്ഞാതാവ് എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത് .അദ്ദേഹത്തിന്റെ കാലഘട്ടം BC നാലാം നൂറ്റാണ്ടാണെന്നും, BC രണ്ടാം നൂറ്റാണ്ടാണെന്നും, അതിനു ശേഷമാണെന്നും വ്യത്യസ്ത അഭിപ്രായമാണ്പലർക്കും .പതഞ്ജലിയുടെ കാലത്തിന് എത്രയോ മുമ്പുതന്നെ യോഗ സാധനകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു .അവയെ സമാതി ,സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ നാലു പാദങ്ങളിലായി 195 സൂക്തങ്ങളിൽ ഒതുക്കി ചിട്ടപ്പെടുത്തി കെട്ടുറപ്പുള്ള ഒരു ദർശനമാക്കി മാറ്റി എന്നതാണ് പതഞ്ജലിയുടെ സംഭാവന എന്ന് കെ.ദാമോദരന്റെ ‘ഭാരതീയചിന്ത’ എന്ന ഗ്രന്ഥത്തിൽ പറയുന്നു.

ഏതായാലും ബ്രാന്മണ പാഠം ഉരുവിട്ടു പഠിച്ചവർക്ക് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെ എതിർക്കാനെ കഴിയൂ .ചരിത്രബോധമുള്ള ജനതയ്ക്ക്ആകട്ടെ മന്ത്രിയുടെ പ്രസ്താവന അത്ര പെട്ടെന്ന് തള്ളിക്കളയാനുമാവില്ല .!

Comments

comments