വിദ്യാർത്ഥികൾക്ക് 1GB ഫ്രീ ഡാറ്റ;ബിഎസ്എന്‍എല്‍ സ്റ്റുഡന്റ്‌സ് സ്‌പെഷ്യല്‍ പ്ലാന്‍

Share This
Tags

bsni student plan
വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേററാ ഉപയോഗവും നല്‍കുന്ന സ്റ്റുഡന്റ്‌സ് സ്‌പെഷ്യല്‍ എന്ന പുതിയ മൊബൈല്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. പുതിയ പ്ലാനിന്റെ വിതരണോദ്ഘാടനം ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായ വി. രാം ഗണേശിന് ആദ്യ സിം നല്‍കി ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ നിര്‍വ്വഹിച്ചു.

ആദ്യ മാസം ഒരു ജിബി ഡേറ്റാ ഉപയോഗം സൗജന്യമായി ലഭിക്കുന്ന ഒരു വര്‍ഷത്തെ കാലാവധിയുള്ള പുതിയ പ്ലാനിന് 118 രൂപ മാത്രമാണ് ബിഎസ്എന്‍എല്‍ ഈടാക്കുന്നത്. ഇതോടൊപ്പം 10 രൂപയുടെ മുഴുവന്‍ സംസാര സമയവും ലഭിക്കും. പുതിയ വരിക്കാര്‍ക്കും മററു സേവനദാതാക്കളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും. ഇതോടൊപ്പം 10 രൂപയുടെ മുഴുവന്‍ സംസാര സമയവും ലഭിക്കും. ആദ്യത്തെ രണ്ടുമാസ കാലയളവില്‍ കേരളത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് മിനുട്ടിന് പത്തുപൈസാ നിരക്കിലും, മററു നമ്പറുകളിലേക്ക് മിനുട്ടിന് മുപ്പത് പൈസാ നിരക്കിലും വിളിക്കാം. ഈ കാലയളവില്‍ 15 പൈസാ നിരക്കില്‍ എസ്എംഎസ് സൗകര്യവും ലഭിക്കും.

Comments

comments

Seo wordpress plugin by www.seowizard.org.