Breaking News

മണിയുടെ മരണം മുൻകൂട്ടി കണ്ട വീഡിയോ വൈറൽ ആകുന്നു ; ”നീ പാൽ കൊടുത്തവൻ തന്നെ നിന്നെ തിരിഞ്ഞു കൊത്തും”

 

ചാലക്കുടിയിലെ കലാഭവൻ മണിയുടെ വീട്ടിൽ പറശ്ശനിക്കടവ് മുത്തപ്പൻ മണിയുടെ ഭാവി പ്രവചിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ”നീ പാൽ കൊടുത്തവൻ തന്നെ നിന്നെ തിരിഞ്ഞുകൊത്തും. നീ വളർത്തിയവർ തന്നെ നിനക്ക് വിനയാവും,കരുതിയിരിക്കുക” എന്നാണ് മുത്തപ്പനറെ വേഷധാരി മണിയോട് പറയുന്നത്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഈ പ്രവചനം. ഇതു കേട്ട് മണി വികാരാധീനനാവുന്നതും വീഡിയോയിൽ കാണാം. മണിയുടെ അനുജൻ രാമകൃഷ്ണനോട് ഇതുവരെ നടന്ന വഴികൾ തെറ്റായി എന്ന തോന്നലുണ്ടല്ലേ, ഇനി നല്ല വഴിക്ക് നടക്കില്ലേ മനസ്സിലാഗ്രഹിക്കുന്നതു പോലൊക്കെ നടക്കും എന്നു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ ആണ് പെട്ടെന്ന് ഈ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. സുഹൃത്തുക്കളും മണിയുടെ സഹായികളും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയും , തിരിച്ച് മണിയുടെ സഹോദരനെയും ബന്ധുക്കളെയും പ്രതിക്കൂട്ടിലാക്കി സുഹൃത്തുക്കളുടെ ആരോപണവും നിലനിൽക്കെയാണ് ഈ വീഡിയോയുടെ വരവ്. മണി ആർക്കാണ് കൂടുതൽ പാലൂട്ടിയതെന്ന് സംശയം ഉയർത്തുന്നവരുണ്ട്.

 

Comments

comments