Breaking News

ആഫ്രിക്കൻ ഒച്ച്‌ അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞർ

ആഫ്രിക്കൻ ഒച്ച്‌ അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞർ

വളർത്തിയാൽ കയറ്റുമതിചെയ്ത്‌ വിദേശനാണ്യവും നേടിയെടുക്കാം

പുറന്തോട്‌ ആഭരണ നിർമാണത്തിനുപയോഗിക്കാം.

african snail2

ആഫ്രിക്കൻ ഒച്ച്‌ അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞർ. വളർത്തിയാൽ കയറ്റുമതിചെയ്ത്‌ വിദേശനാണ്യവും നേടിയെടുക്കാം.പുറന്തോട്‌ ആഭരണ നിർമാണത്തിനുപയോഗിക്കാം. താറാവിനും ഒച്ച്‌ ഇഷ്ടഭക്ഷണം. കൊച്ചിയിലെ ജനങ്ങൾക്കും കാർഷികവിളകൾക്കും സ്വൈരക്കേടാവുന്ന ആഫ്രിക്കൻ ഒച്ചിനെ എങ്ങിനെ തുരത്താമെന്ന്‌ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ്‌ ശാസ്ത്രജ്ഞർ ഒച്ചിന്റെ വരുമാനസാധ്യത വിവരിച്ചത്‌.

ആഫ്രിക്കൻ ഒച്ചിനെ തുരത്താനുള്ള വഴി തേടിയ ശിൽപ്പശാലയിൽ ഇതിന്റെ വരുമാനസാധ്യതകളാണ്‌ തെളിഞ്ഞു വന്നത്‌. മൂല്യവർധിത ഉൽപ്പന്നമായി ആഫ്രിക്കൻ ഒച്ചിനെ മാറ്റാമെന്ന്‌ സിഎംഎഫ്‌ആർഐയിലെയും കേരള സമുദ്ര പഠന സർവകലാശാലയിലെയും ശാസ്ത്രജ്ഞർ പഠന റിപ്പോർട്ടുകളുടെ പിൻബലത്തിൽ ചൂണ്ടിക്കാട്ടി.

african-snail-5

ഞണ്ട്‌, ഞവണിക്ക ഗണത്തിൽ പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ കാലുകൾ പ്രോട്ടീൻ സമൃദ്ധമാണ്‌. മത്സ്യത്തെക്കാൾ പ്രോട്ടീൻ ഇതിലുണ്ട്‌. ചൈന, ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്‌. താറാവുകൾക്കും മത്സ്യങ്ങൾക്കും ഭക്ഷണമായി നൽകാം. താറാവുകൾ ഒച്ചിനെ ആക്രമിച്ചു തന്നെ ഭക്ഷിക്കും. ഒച്ചിന്റെ ആക്രമണം നേരിടാനുള്ള ഒരു മാർഗം അതുകൊണ്ടു തന്നെ താറാവു വളർത്തലാണ്‌. ഉപ്പുവെള്ളം, വിനാഗിരി, പുകയിലവെള്ളം, കാപ്പിപ്പൊടി വെള്ളം എന്നിവയും ഒച്ചിന്റെ ശത്രുവാണെന്ന്‌ ശാസ്ത്രജ്ഞർ പറഞ്ഞു.

african och

കയറ്റി അയച്ച്‌ വിദേശനാണ്യം നേടാമെന്നതു കൊണ്ട്‌ ഇനി ആഫ്രിക്കൻ ഒച്ചിനെ വളർത്തുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്നാണ്‌ ശാസ്ത്രജ്ഞരുടെ പക്ഷം. നശിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാർഗം വിനാഗിരി തളിക്കലാണ്‌. ഉപ്പുവെള്ളം ഉപയോഗിക്കുന്നത്‌ മറ്റു കൃഷികൾക്ക്‌ ദോഷകരമാകും. ഒച്ചിനെ നശിപ്പിക്കുന്നതിനെ കുറിച്ചും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിനെ കുറിച്ചും പഠനം നടത്തുന്നതിന്‌ സിഎംഎഫ്‌ആർഐ, കുഫോസ്‌ എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി.ഒരു വർഷത്തിനകം ഇവർ പഠനറിപ്പോർട്ട്‌ നൽകും. നാഷണൽ ഫിഷറീസ്‌ ഡവലപ്മെന്റ്‌ ബോർഡ്‌ ഇതിനാവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കും. ദേശീയ മത്സ്യ ജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതു സംബന്ധിച്ച്‌ പഠനം നടത്തും.

Comments

comments