Breaking News

ആഫ്രിക്കൻ ഒച്ചിനെ ചൊല്ലി തർക്കം മുറുകുന്നു.സമുദ്ര പഠന ഗവേഷകരും വന ഗവേഷകരും രണ്ടു തട്ടിൽ

african snail2

ആഫ്രിക്കൻ ഒച്ചിനെ ചൊല്ലി തർക്കം മുറുകുന്നു.സമുദ്ര പഠന ഗവേഷകരും വന ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും രണ്ടു തട്ടിൽ. ആഫ്രിക്കൻ ഒച്ചുകൾ ഭക്ഷ്യ യോഗ്യമാണെന്ന സമുദ്ര പഠന ഗവേഷകരുടെ കണ്ടെത്തലിനെ തള്ളി വന ഗവേഷക ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തി.

ആഫ്രിക്കൻ ഒച്ചുകളെ ഭക്ഷിക്കുന്നത് മസ്തിഷ്ക രോഗമടക്കമുള്ളവയ്ക്ക് കാരണമാകുമെന്നാണ് വന ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വ്യക്തമാക്കുന്നത്. ഇവയെ വെറും കൈകൊണ്ട് സ്പർശിക്കുന്നത് പോലും രോഗങ്ങൾക്ക് കാരണമാകുമെന്നും ഒരു കാരണവശാലും ഇവയെ ഭക്ഷിക്കരുതെന്നുമാണ് വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ആഫ്രിക്കൻ ഒച്ചുകളെ വ്യാപകമായി കാണുന്നതെന്നും വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

african och

ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും സമുദ്ര ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവയെ വളര്‍ത്തി കയറ്റുമതി ചെയ്ത് വിദേശ നാണ്യവും നേടിയെടുക്കാമെന്നും ഇവയുടെ പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാമെന്നും ഇവർ പറയുന്നു. കൂടാതെ താറാവിന്‍റെ ഇഷ്ട ഭക്ഷണമാണ് ഒച്ചെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

കൊച്ചിയിലെ ജനങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും സ്വൈര്യക്കേടാവുന്ന ആഫ്രിക്കന്‍ ഒച്ചിനെ എങ്ങിനെ തുരത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ശാസ്ത്രജ്ഞര്‍ ഒച്ചിന്‍റെ വരുമാന സാധ്യത വിവരിച്ചത്.

ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനുള്ള വഴി തേടിയ ശില്‍പ്പശാലയില്‍ ഇതിന്‍റെ വരുമാനസാധ്യതകളാണു തെളിഞ്ഞു വന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നമായി ആഫ്രിക്കന്‍ ഒച്ചിനെ മാറ്റാമെന്ന് സിഎംഎഫ്ആര്‍ഐയിലെയും കേരള സമുദ്ര പഠന സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടി.ജനങ്ങൾക്ക് ഇനിയിപ്പോൾ ഇതിൽ ഏതു വിശ്വസിക്കണം എന്നറിയാൻ വേണമെങ്കിൽ ആരോഗ്യ വകുപ്പിൻറെ കൂടി ഉപദേശം തേടാം.

Comments

comments