Breaking News

വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയി മടങ്ങിയ 6 മലയാളികള്‍ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍മരിച്ചു

velankanni

വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയി മടങ്ങിയ 6 മലയാളികള്‍ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍മരിച്ചു.തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ആണ് വാഹനാപകടം ഉണ്ടായത്. ആറു മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളായ ഷൈന്‍, ബിനു, ബേബി, അജീഷ്, മോന്‍സി, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്.

വൈകിട്ട് നാലുമണിയോടെ തേനി–ഡിണ്ടിഗല്‍ ദേശീയപാതയില്‍ ദേവദാരപ്പട്ടി പരശുരാമപുരത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോട്രാവലര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയി മടങ്ങുകയായിരുന്നവരാണ് മരിച്ച ആറുപേരും.

Comments

comments