Smiley face
Published On: Tue, Jul 26th, 2016

ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് പ്രൊഫ.അസീസ് തരുവണ അറസ്റ്റിൽ

Smiley face

dr-azees-tharuvana_577094

ദളിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസി. പ്രൊഫസറും എഴുത്തുകാരനുമായ വയനാട് തരുവണ സ്വദേശി ഡോ. അസീസ് തരുവണ(42)യാണ് അറസ്റ്റിലായത്. കോടതി 14 ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു.

കോളേജിലെ ബിരുദ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഫറോക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. 2015 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പീഡനം നടന്നതായാണ് പരാതി. കോളേജിനടുത്ത ക്വാര്‍ട്ടേഴ്സിലേക്ക് ക്ഷണിച്ചുവരുത്തി ആദ്യം നിര്‍ബന്ധിച്ച് പീഡനത്തിനിരയാക്കിയെന്നാണ് മൊഴി.

പിന്നീട് ഭീഷണിപ്പെടുത്തിയും വിവാഹവാഗ്ദാനം നല്‍കിയും അധ്യാപകന്റെ താമസസ്ഥലത്തും മറ്റിടങ്ങളില്‍ കൊണ്ടുപോയും പലതവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴിനല്‍കി. സംഭവത്തെത്തുടര്‍ന്ന് കോളേജില്‍നിന്ന് അധ്യാപകന്‍ നേരത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. പരാതി നല്‍കിയതോടെ ഒളിവില്‍ പോയി.

പരാതിയെ തുടർന്ന് മാസങ്ങൾക്കു മുൻപേ അവധിയെടുത്തു മുങ്ങിയ അദ്ധ്യാപകൻ മാധ്യമങ്ങളിൽ വാർത്ത വരികയും വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങുകയും ചെയ്തതോടെ കീഴടങ്ങാൻ എത്തിയപ്പോൾ പോലീസ് അറസ്‌റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു.

Comments

comments

Smiley face
Smiley face