Breaking News

അമൃതാനന്ദമയി മഠത്തിലെ ദുരൂഹ മരണം; ഇഴയുന്ന അന്വേഷണം

amritha2

‘അമൃതാനന്ദമയി മഠത്തിൽ വീണ്ടും ആത്മഹത്യ; 15 വർഷമായി അമ്മ ഭക്തനായിരുന്ന ജപ്പാൻ സ്വദേശി ആശ്രമത്തിൽ തൂങ്ങി മരിച്ച നിലയിൽ.’ ഈ തലക്കെട്ടിന്‌ പഴക്കമുണ്ട്. പക്ഷെ അമൃതാനന്ദമയി ആശ്രമം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ അത് സത്‌നാം സിംഗ് എന്ന പേരിലേക്ക് മാത്രം ചുരുങ്ങേണ്ട ഒന്നല്ല. മറിച്ച് ആത്മീയതയുടെ ഗുപ്തവീഥികളിൽ മറഞ്ഞിരിക്കുന്ന സത്യങ്ങൾ ഉണ്ടോ ?

ഓഷി ഇജി

ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാൻ സ്വദേശി ഓഷി ഇജിയെ ആണ് അന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മറ്റൊരു അന്തേവാസിയാണ് ആളാണ് സംഭവം കണ്ടത്. 15 വർഷമായി അമൃതാനന്ദമയീ മഠത്തിലെ ഭക്തനായിരുന്നു ഓഷി ഇജിയെ.

ജപ്പാൻ സ്വദേശിയുടെ തൂങ്ങിമരണത്തിൽ മഠവും പൊലീസും വിശദീകരിക്കുന്നത് സമാധാനം തേടി അമൃതാനന്ദമയിയെ കാണാൻ എത്തി; മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നാണ്. അതായത് ദുരൂഹ മരണങ്ങളുടെ പട്ടികയിലേക്ക് ഓഷി ഇജിയുടെ മരണവും കൂട്ടിച്ചേർക്കപ്പെടുന്നു. അന്ന് വള്ളിക്കാവിലെ ആശ്രമത്തിൽ മരണപ്പെട്ട ഓഷി ഇജിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല. അതുകൊണ്ടുതന്നെ ദുരൂഹതകൾ ഔചി വിജിക്കൊപ്പം മണ്ണടിയുമെന്ന് ഉറപ്പായി

തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ

നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തപാൽ മാർഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.

തിരുവനന്തപുരം വെള്ളാണി അമൃതശിൽപകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു മരിച്ച രാധാകൃഷ്ണൻ. അമൃതാനന്ദമയി മഠത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങൾ തുടർക്കഥകൾ ആവുകയാണ്. അമൃതാനന്ദമയി മഠത്തിന്റെ വൻ സ്വാധീനമുള്ളതിനാൽ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉയർന്നിരുന്നു. അമൃതാനന്ദമയിയുടെ സഹോദരൻ നാരായണൻകുട്ടി, ധുരന്തൻ, ബന്ധുവായ പ്രദീപ്കുമാർ ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.

ഗെയിൽ ട്രേഡ് വെൽ

മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിൽ ട്രേഡ് വെൽ വെളിപ്പെടുത്തൽ വലിയ വിവാദങ്ങളാണുണ്ടാക്കിയത്. മഠത്തിൽ പലതരത്തിലുള്ള ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന ആരോപണമാണ് ഗെയിൽ ട്രെഡ് വെൽ ഉന്നയിച്ചത്. ഇവിടെ നടന്ന പല മരണങ്ങളിലും ദൂരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

സത്‌നാം സിംഗ്

ഇത് കൂടാതെ ബീഹാറിലെ ഗയ സ്വദേശി സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടും ആശ്രമത്തിനെതിരെ ആരോപണങ്ങൾ ശക്തമായിരുന്നു. മഠത്തിൽ നിന്നും അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ സത്‌നം സിങ് പേരൂക്കട മാനസിക ആരോഗ്യ ആശുപത്രിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. വാർഡന്മാർ സത്‌നം സിംഗിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണം നിലനിൽക്കുന്നു.സത്നാം സിംഗ് കൊല്ലപ്പെട്ടിട്ട് ആഗസ്ത് 4 ന് ഒരു വർഷം കൂടി കടന്നു 4 വർഷം തികഞ്ഞു. സത്നാം സിങ്ങിന്റെ മാതാപിതാക്കൾ ഹൈക്കോടതിക്കു മുൻപിൽ സത്യാഗ്രഹം ഇരുന്നിട്ടുപോലും സത്‌നാം സിങ്ങിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല.

Comments

comments

Reendex

Must see news