Smiley face
Published On: Mon, Aug 1st, 2016

കുവൈത്തിലും സൌദിയിലും ഇന്ത്യക്കാര്‍ക്ക് ദുരിതം;പതിനായിരത്തോളം ഇന്ത്യന്‍തൊഴിലാളികള്‍ പട്ടിണിയിൽ

Smiley face

kuwaith

ഇന്ധനവിലയിടിവിനെ തുടര്‍ന്ന് സൌദിഅറേബ്യയിലും കുവൈത്തിലും വിവിധ കമ്പനികള്‍ പൊടുന്നനെ പൂട്ടിയതോടെ പതിനായിരത്തോളം ഇന്ത്യന്‍തൊഴിലാളികള്‍ പ്രതിസന്ധിയിലായി. മുന്നറിയിപ്പില്ലാതെ കമ്പനികള്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുവാടക കൊടുക്കാനോ ഭക്ഷണം വാങ്ങാനോ കഴിയാത്ത സ്ഥിതി. അപ്രതീക്ഷിതമായി പ്രതിസന്ധിയിലായ വന്‍കിട കമ്പനികള്‍ മുന്നറിയിപ്പില്ലാതെയാണ്താഴിട്ടത്. കഴിഞ്ഞ ആഴ്ച വരെ തൊഴിലാളികള്‍ക്ക് കമ്പനിവക ഭക്ഷണം നല്‍കി. പിന്നീട് ഇതും നിര്‍ത്തലാക്കി. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ വിദേശതൊഴിലാളികള്‍ക്ക് പുറത്തിറങ്ങാനോ മറ്റു ജോലിക്ക് ശ്രമിക്കാനോ പറ്റുന്നില്ല.

ജിദ്ദയില്‍ 800 പേര്‍ തൊഴില്‍രഹിതരായി ബുദ്ധിമുട്ടുന്നതായി കഴിഞ്ഞദിവസം ഇമ്രാന്‍ ഖോക്കര്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പതിനായിരത്തോളംപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് സ്ഥിരീകരിച്ചു. ഭക്ഷണത്തിനായി ഇന്ത്യക്കാര്‍ ക്യൂ നില്‍ക്കുന്നതിന്റെയും സൌജന്യറേഷന്‍ നല്‍കുന്നതിന്റെയും ചിത്രങ്ങള്‍ മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

സൌദിയിലെ സാഹചര്യം കൈകാര്യംചെയ്യാനാകുന്ന സ്ഥിതിയാണെന്നും കുവൈത്തിലെ സ്ഥിതി സങ്കീര്‍ണമാണെന്നും സുഷ്മ ഞായറാഴ്ച ട്വീറ്റ് ചെയ്തു. തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൌദിയിലെത്തി പ്രത്യേകവിമാനങ്ങളില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താക്കള്‍ പ്രതികരിച്ചു. സഹമന്ത്രി എം ജെ അക്ബര്‍ കുവൈത്തിലേക്കും പോകും. അടുത്ത ആഴ്ചതന്നെ വി കെ സിങ് സൌദിക്ക് പോയേക്കും. സൌദിയിലെയും കുവൈത്തിലെയും വിവിധ മേഖലകളില്‍ 15,475 കിലോ ഭക്ഷണം വിതരണംചെയ്തതായി എംബസി അറിയിച്ചു. ഏഴ് മാസത്തെ ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് ജിദ്ദയിലെ നിര്‍മാണത്തൊഴിലാളികള്‍ കഴിഞ്ഞദിവസം പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.