Smiley face
Published On: Tue, Aug 2nd, 2016

തൊഴില്‍ നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നത് നിരവധി പേര്‍ ;കേന്ദ്ര വിദേശകാരൃ സഹമന്ത്രി വികെ സിംഗ് ജിദ്ദയിൽ

laber-camp_578748

സൗദി അറേബ്യയില്‍ കമ്പനികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിനു മലയാളികളാണ് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായത്. മാസങ്ങളായി ജോലിയില്ലാതെ പലരും കടുത്ത പട്ടിണിയിലാണ്. 300 മലയാളികളടക്കം 3000ത്തോളം ഇന്ത്യക്കാരാണ് ക്യാമ്പുകളില്‍ ദുരിതജീവിതം തള്ളിനീക്കുന്നത്. നിര്‍മ്മാണ മേഖലയിലാണ് കനത്ത തൊളില്‍നഷ്ടമുണ്ടായിട്ടുള്ളത്. കുടുങ്ങികിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ശേഖരിച്ചു തുടങ്ങി.

ഏഴുമാസമായി തങ്ങള്‍ക്കു ശമ്പളം കിട്ടിയിട്ടില്ലെന്ന് സൌദിയിലെ സോജക്ററ് കമ്പനിയിലെ തൊഴിലാളികള്‍ പറയുന്നു. ക്യാമ്പിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. സൌദിയിലെ മറ്റൊരു പ്രമുഖ കമ്പനിയായ ഓജറില്‍നിന്നും നിരവധിപേരെയാണ് പിരിച്ചുവിട്ടത്. ഒരാഴ്ച മുമ്പ് കമ്പനി മെസ് കൂടി അടച്ചുപൂട്ടിയതോടെയാണ് പ്രശ്നം വഷളായത്. സന്നദ്ധസംഘടനകളും കോണ്‍സുലേറ്റും സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. പക്ഷേ, അത് പരിമിതമാണ്. തൊഴിലാളികളുടെ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ക്യാമ്പുകളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകള്‍ അടച്ചിരിക്കയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നേരത്തേതന്നെ പരാതി നല്‍കിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

തങ്ങളെ വിമാനം കയറ്റി നാട്ടിലേക്ക് വിട്ടാല്‍ പോരെന്നും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മലയാളി തൊഴിലാളികള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് റിയാല്‍ ശമ്പള ഇനത്തിലും മറ്റും ലഭിക്കാനുണ്ട്. അത് എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.ും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല.

കമ്പനിയില്‍നിന്ന് രാജിവെച്ചിട്ടും നാട്ടില്‍ പോകാതെ ആനുകൂല്യങ്ങള്‍ കിട്ടാന്‍വേണ്ടി കാത്തിരിക്കുന്നവര്‍ ഏറെയാണ്.ജിദ്ദയിലെ വിവിധ മലയാളി സംഘടനകളും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ക്യാമ്പില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. വിഷയം സംബന്ധമായി സൌദി അധികൃതരുമായി ആശയവിനിമയം നടത്തുന്നതിന് കേന്ദ്ര വിദേശകാരൃ സഹമന്ത്രി വികെ സിംഗ് ഇന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.