Breaking News

സ്വാതന്ത്ര്യ ദിനത്തിൽ തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ഗുജറാത്തില്‍ ദളിതരുടെ ഉജ്വല മാര്‍ച്ച്

dalith march

സംഘപരിവാര്‍ ഭീകരതക്കെതിരെ ഗുജറാത്തിലെ ദളിതര്‍ പത്ത് ദിവസമായി തുടരുന്ന അസ്‌മിത(അഭിമാന)മാര്‍ച്ചിന്റെ ഭാഗമായി സ്വാതന്ത്യ്രദിനത്തില്‍ തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി. മാര്‍ച്ച് ഞായറാഴ്ച വൈകിട്ടാണ് ഉനയിലെത്തിയത്. പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ മൃതപ്രായരാക്കിയതിനെതിരെ തിളച്ചുമറിയുന്ന രോഷവുമായി എത്തിയ മാര്‍ച്ചിനെ പതിനായിരങ്ങളാണ് ഉനയിലേക്ക് വരവേറ്റത്. നാലിന് അഹമ്മദാബാദില്‍ നിന്നാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ചിന് വഴിയുടനീളം ജനങ്ങള്‍ സ്വീകരണം നല്‍കി. നൂറോളം പേര്‍ മാര്‍ച്ചില്‍ കാല്‍നടയായി സഞ്ചരിച്ചു. ദളിത് ഗ്രാമങ്ങളിലുടെ സഞ്ചരിച്ച മാര്‍ച്ചിന് ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ദളിത് സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പലയിടത്തുനിന്നുമായി മാര്‍ച്ചില്‍ അണിചേര്‍ന്നു. ഇടതുപക്ഷ സംഘടനകളും മാര്‍ച്ചിന് പിന്തുണയുമായി എത്തി.

ഞായറാഴ്ച ടിമ്പില്‍ നിന്ന് ആരംഭിച്ച ജാഥ 30 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉനയിലെ സുവര്‍ണബാഗിലെത്തിയത്. വഴിയുടനീളം ഗോസംരക്ഷകരുടെ പേരിലെത്തിയ സംഘപരിവാറുകാര്‍ ജാഥ തടസ്സപ്പെടുത്തി. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ തന്ത്രം മനസ്സിലാക്കിയ ദളിത് അസ്മിതാ മാര്‍ച്ചുകാര്‍ വഴിമാറിയാണ് ഉനയിലെത്തിയത്.

Comments

comments