Breaking News

ലാൽ ചൗക്കിൽ ഇന്ത്യൻ പതാക ഉയർത്താനെത്തിയ ജാൻവിയെ തിരിച്ചയച്ചു

indipendance

കശ്മീരിലെ വിഘടന വാദി നേതാക്കളെയും ജമാഅത്ത് ഉദ്ധവ നേതാവ് ഹഫീസ് സയിദിനേയും വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ഇന്ത്യൻ പതാക ഉയർത്താനെത്തിയ ലുധിയാന പെൺകുട്ടിയെ കശ്മീർ പൊലീസ് തിരിച്ചയച്ചു. പതിനഞ്ചുകാരിയായ ജാൻവി ബെഹലിനെയാണ് കശ്മീർ പൊലീസ് പതാക ഉയർത്താൻ അനുവദിക്കാതെ കശ്മീരിൽ നിന്നും തിരിച്ചയച്ചത്.

സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്ന് ലാൽ ചൗക്കിൽ പതാക ഉയർത്തുമെന്ന് ജൂലൈയിലാണ് ജാൻവി പ്രഖ്യാപിച്ചിരുന്നത്. തന്നെ തടയാൻ കഴിയുമെങ്കിൽ തടയാൻ പാക്കിസ്ഥാനെയും കശ്മീരിലെ വിഘടനവാദി നേതാക്കളേയും ജാൻവി വെല്ലുവിളിച്ചിരുന്നു. കശ്മീരിലെ ജനങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഹഫീസ് സെയ്ദും സംഘവും അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ നിങ്ങളെ നേരിടുമെന്നും ജാൻവി പറഞ്ഞിരുന്നു.

സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് ലാൽ ചൗക്കിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിൽ നിന്നും ജാൻവിയെ സുരക്ഷ സേന തടഞ്ഞത്. സ്വച്ഛ് ഭാരത് അഭയാൻ ഉൾപ്പെടെയുള്ള പരിപാടികളിലെ പ്രവർത്തനങ്ങളുടെ പേരിൽ റിപ്പബ്ലിക്ക് ദിനത്തിൽ ജാൻവിയെ ആദരിച്ചിരുന്നു. ജെഎൻയു വിവാദ സമയത്ത് കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വിളിച്ചും ജാൻവി വാർത്തകളിൽ നിറഞ്ഞിരുന്നു.

Comments

comments