Smiley face
Published On: Wed, Aug 17th, 2016

മരണവിവരം മറച്ചു വെച്ചു എന്ന ആരോപണവുമായി ചിലര്‍ രംഗത്ത്‌വരുന്നത് നാറ്റിക്കാ ൻ വേണ്ടിമാത്രം – സലിംകുമാര്‍ | Salim kumar’s statement abot ‘Mohanam’ issue

razaq-salim-kumar

മരണം ഒരു യാഥാര്‍ത്ഥ്യമാണ് എന്നതിനാല്‍തന്നെ നല്ലൊരു കാര്യത്തിനുവേണ്ടിയാണെങ്കില്‍ ഈ വിവരം അല്‍പ്പ നേരത്തേക്ക് മറച്ചുവയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ദേശീയ അവാര്‍ഡ് ജോതാവ് കൂടിയായ നടന്‍ സലിംകുമാര്‍. കോഴിക്കോട് നടന്ന ‘മോഹനം’ എന്ന പരിപാടിയുടെ നടത്തിപ്പിനു വേണ്ടി ടി. എ. റാസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം പുറംലോകത്തെ അറിയിച്ചില്ലെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സലിംകുമാര്‍.മോഹനം പരിപാടിയിൽ നിന്നും ഈ വാർത്ത കുറച്ചു നേരത്തേക്ക് മറച്ചു വെച്ചു എന്നല്ലാതെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു മാധ്യമങ്ങൾക്കു അവധി ദിനം ആയിട്ട് കൂടി കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടും വിവാദം ഉണ്ടാക്കി ഹീറോ ആകാൻ ചിലർ രംഗത്തു വന്നിരുന്നു.നമുക്ക് വേണ്ടപ്പെട്ട ഒരാൾ മരിച്ചു എന്ന വാർത്ത അല്പനേരത്തേക്കു മറച്ചു വെക്കുന്നതിൽ എന്ത് തെറ്റ്?അത് ലോകത്തു ആദ്യ സംഭവം ആണോ?

സിനിമാ ലോകത്ത്തന്നെയുള്ള ചിലര്‍ സംഘാടകര്‍ക്കെതിരേ രംഗത്ത്‌വരുന്നത് നാറ്റിക്കാനുള്ള അവസരം കിട്ടിയ സന്തോഷത്തിലാകും. ഇവരൊക്കെ അവശ കലാകാരന്‍മാരെ- ദുരിതം അനുഭവിക്കുന്ന സഹപ്രവര്‍ത്തകരെ- സഹായിക്കാനായി എന്ത് പ്രവര്‍ത്തനവും ഇടപെടലുമാണ് നടത്തുന്നതെന്നുകൂടെ സ്വയം ആലോചിക്കേണ്ടതുണ്ട്. കിട്ടിയ അവസരത്തില്‍ ആളാകാന്‍ വേണ്ടി വിളിച്ചുകൂവിയിട്ട് കാര്യമില്ല. കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ വീക്ഷിക്കുകയാണ് വേണ്ടത്. റസാഖ് നന്മയുള്ള കലാകാരനായിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ഷോയ്ക്ക് വേണ്ടി റസാഖിന്റെ മരണവിവരം മറച്ചുവച്ചെങ്കില്‍ അയാളുടെ ആത്മാവ് അതില്‍ സന്തോഷിക്കുകയോ ഉള്ളൂവെന്നാണ് എന്റെ അഭിപ്രായം. എന്ന് സലിം കുമാർ പറഞ്ഞു

റസാഖ് അടക്കമുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ രോഗബാധിതരായി കിടപ്പിലായ സാഹചര്യത്തില്‍ അവരുടെ ചികിത്സാ സഹായത്തിനാണ് കോഴിക്കോട് മോഹന്‍ലാല്‍ അടക്കമുള്ള നടീനടന്‍മാരെ അണിനിരത്തി ഷോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ചികിത്സ നടത്താന്‍ സാധിക്കാത്തവരാണ് അവരില്‍ പലരും.
ഒരു ഷോ സംഘടിപ്പിക്കണമെങ്കില്‍ എത്രമാത്രം അദ്ധ്വാനവും പണച്ചെലവുമുണ്ടെന്നത് ആലോചിക്കേണ്ടതുണ്ട്. ഒരുപാടുപേരുടെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായി പരിശ്രമത്തിന്റെ ഫലമാണ് ഇന്നലെ കോഴിക്കോട് നടന്ന ഷോ. ടി.എ റസാഖ് മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട് വേണമെങ്കില്‍ ഷോ മാറ്റിവയ്ക്കാമായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരമൊരു ഷോ എപ്പോള്‍ നടത്താന്‍ സാധിക്കുമെന്നതിനെക്കുറിച്ച് പറയാന്‍ പറ്റില്ല. കാരണം ഷോയില്‍ അണിനിരന്ന നടീ നടന്‍മാരൊക്കെയും ചില്ലികാശ് പ്രതിഫലം വാങ്ങാതെ സഹപ്രവര്‍ത്തകരെ സഹായിക്കാനാണ് എത്തിയത്. ഇവര്‍ക്കൊക്കെയും ഒത്തുവരുന്ന ഒരു ഡെയ്റ്റ് ഇനി വീണ്ടും കണ്ടെത്തുക പ്രയാസമാകും.

ഈ സാഹചര്യത്തിലായിരിക്കും ഷോ നടത്തുന്നതുതന്നെയാകും ഉചിതമെന്ന നിലപാടിലേക്ക് സംഘാടകര്‍ മാറിയത്. റസാഖിന്റെ മരണവാര്‍ത്ത പുറംലോകം അറിയാന്‍ വൈകിയിട്ടുണ്ടെങ്കില്‍ അതിന്‍െ ഗുണം രോഗത്തിന് കീഴ്‌പ്പെട്ട് കഴിയുന്ന മറ്റനേകം സഹപ്രവര്‍ത്തകര്‍ക്കാണ് ലഭിക്കുക. ഷോ മാറ്റിവച്ചിരുന്നെങ്കില്‍ അവരില്‍ പലരുടേയും ജീവിതത്തെ അത് ബാധിക്കുമായിരുന്നു. അതിനാല്‍തന്നെയാണ് ഷോ നടത്തിയത് ഉചിതമായ തീരുമാനമാണെന്ന് വ്യക്തമാകുന്നതും.

ഞാന്‍ റസാഖിന്റെ വ്യക്തമായി അറിയുന്ന ആളാണ്. റസാഖിന്റെ അവസാനത്തെ വര്‍ക്കായ ‘മൂന്നാംനാള്‍ ഞായറാഴ്ച’യുടെ നിര്‍മാതാവ് ഞാനായിരുന്നു. അന്നൊന്നും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. പെട്ടെന്നാണ് റസാഖ് രോഗബാധിതനായത്. നാളെ ആര്‍ക്കും വരാവുന്ന സാഹചര്യമാണിത്. അതുകൊണ്ട് തന്നെ അതിനായി സഹായധനം സ്വരൂപിക്കുകതന്നെയാണ് പ്രധാനം. മരണം ഒരു യാഥാര്‍ത്ഥ്യമാണ്. രംഗബോധമില്ലാതെയാണ് അതിന്റെ കടന്നുവരവും. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യബോധത്തോടെതന്നെയാണ് അതിനെ സമീപിക്കേണ്ടതുമെന്ന് സലിംകുമാര്‍ പറഞ്ഞു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.