Breaking News

ദൗ​ർ​ഭാ​ഗ്യ​ത്തി​ന്‍റെ ലേ​ബ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട പ​തി​മൂ​ന്നി​ന്‍റെ വി​ധി തി​രു​ത്തി​ക്കു​റി​ച്ച സാ​ക്ഷി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം

Sakshi-Malik-1.jpg.image_.784.410

12 ദി​വ​സം ദീ​ർ​ഘി​ച്ച കാ​ത്തി​രി​പ്പ്. ഒ​ടു​വി​ൽ, ദൗ​ർ​ഭാ​ഗ്യ​ത്തി​ന്‍റെ ലേ​ബ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട പ​തി​മൂ​ന്നി​ന്‍റെ വി​ധി തി​രു​ത്തി​ക്കു​റി​ച്ച പു​ണ്യ​പ​ദ​മാ​യി സാ​ക്ഷി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം; സാ​നി​യ​യ്ക്കും സൈ​ന​യ്ക്കും മേ​രി കോ​മി​നു​മി​പ്പു​റ​ത്ത് ഇ​ന്ത്യ​ൻ കാ​യി​ക​ലോ​ക​ത്തി​ന്‍റെ ച​ക്ര​വ​ർ​ത്തി​നി​പ്പ​ട്ടം.സാക്ഷിയെ തേടിയെത്തിയത് അന്ധവിശ്വാസികൾ അപശകുനമായി കാണുന്ന 13 ആം നാൾ .

അ​ഭി​ന​വി​ന്‍റെ​യും ദി​പ​യു​ടെ​യും നാ​ലാം സ്ഥാ​ന​ങ്ങ​ളി​ൽ ആ​ന​ന്ദ​ത്തി​നു വ​ക​യി​ല്ലാ​തെ, ഉ​ഷ​യു​ടെ​യും മി​ൽ​ഖാ​യു​ടെ​യും ത​ല​നാ​രി​ഴ ന​ഷ്ട​ങ്ങ​ളി​ൽ ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​ന്ന​ത് ക​ണ്ടു മ​ടു​ത്തി​രി​ക്കെ, കീ​ഴ​ട​ക്കാ​നാ​വാ​ത്ത പെ​ൺ​ക​രു​ത്താ​യി ഗോ​ദ​യി​ൽ ആ​വേ​ശ​ത്തി​ന്‍റെ അ​ഗ്നി പ​ട​ർ​ത്തി​യ​വ​ൾ. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​മാ​കെ ഒ​റ്റ രാ​ത്രി​കൊ​ണ്ട് ക​ട​പ്പെ​ട്ടു പോ​യ പേ​ര്, സാ​ക്ഷി; അ​വ​ൾ​ക്കി​നി സ്പോർട്സിന്റെ ച​രി​ത്രം സാ​ക്ഷി.125 കോ​ടി ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു മെ​ഡ​ൽ വ​ര​ൾ​ച്ച​യു​ടെ പ​തി​മൂ​ന്നാം നാ​ൾ ആ​ശ്വാ​സ​ത്തി​ന്‍റെ വെ​ങ്ക​ല​മ​ഴ​യാ​യി അ​വ​ൾ പെ​യ്തി​റ​ങ്ങി, സാ​ക്ഷി… സാ​നി​യ​യും സൈ​ന​യും മു​ത​ൽ ദീ​പി​ക വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലൊ​ന്നും കേ​ൾ​ക്കാ​ത്ത പേ​ര്, സാ​ക്ഷി മാ​ലി​ക്.

sakshi-malik-celebration

ഉ​ന്ന​ത്തി​ൽ ത​റ​യ്ക്കാത്ത വെ​ടി​യു​ണ്ട​ക​ളും ല​ക്ഷ്യം ഭേ​ദി​ക്കാ​ത്ത ബാ​ണ​ങ്ങ​ളും ബാ​ക്കി​വ​ച്ച ന​ഷ്ട​ബോ​ധ​ങ്ങ​ളും പെ​റു​ക്കി​ക്കൂ​ട്ടി, സി​ന്ധു​വി​ന്‍റെ ഷ​ട്ടി​ൽ ബാ​റ്റി​ൽ അ​വ​സാ​ന​ത്തെ പ്ര​തീ​ക്ഷ​യു​മ​ർ​പ്പി​ച്ച് കാ​ത്തി​രു​ന്ന ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ അ​ഭി​മാ​ന​ബോ​ധ​ത്തി​ന്‍റെ മ​ഹാ​കാ​ശ​ങ്ങ​ളി​ലേ​ക്ക് കൈ​ക​ൾ വി​രി​ച്ചു നി​ന്ന​വ​ൾ. അ​പ​മാ​ന​ത്തി​ന്‍റെ ക​ട​ലാ​ഴ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ കാ​യി​ക ഭൂ​മി​ക​യെ കൂ​ർ​മാ​വ​താ​ര​ത്തെ​പ്പോ​ലെ ഒ​റ്റ​യ്ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന അ​ദ്ഭു​ത വ​നി​ത.

ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നു പു​റ​ത്ത് മെ​ഡ​ൽ നേ​ട്ട​ങ്ങ​ൾ മ​ന​ക്കോ​ട്ട​യി​ലൊ​തു​ങ്ങു​ന്ന പ​തി​വു തെ​റ്റി​ക്കാ​തെ ര​ഞ്ജി​ത് മ​ഹേ​ശ്വ​രി​മാ​രും ടി​ന്‍റു ലൂ​ക്ക​മാ​രും മ​ട​ക്ക ടി​ക്ക​റ്റെ​ടു​ക്കു​മ്പോ​ൾ, മ​നോ​ഹ​ര​മാ​യ അ​വി​ശ്വ​സ​നീ​യ​ത​ക​ളു​ടെ തി​ള​ങ്ങു​ന്ന അ​ധ്യാ​യ​ങ്ങ​ളി​ലേ​ക്ക് അവൾ ഒ​രു ഇ​ന്ത്യ​ൻ ഏ​ട് കൂ​ടി തുന്നിച്ചേർത്തു… ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ൽ ലോകത്തിനു മുൻപിൽ ഇ​ന്ത്യയുടെ​ മാ​നം കാ​ത്ത പെ‌ൺകുട്ടി…ഇ​ന്ത്യ​ൻ സ്ത്രീ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷമായി മാറുകയായിരുന്നു സാക്ഷി.

1900- ഒ​ളിം​പി​ക് വേ​ദി​യി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മ​റി​ഞ്ഞ വ​ർ​ഷം. ഒ​ളിം​പി​ക് മേ​ഡ​ൽ നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന വി​ശേ​ഷ​ണം നോ​ർ​മ​ൻ പ്രി​ച്ചാ​ർ​ഡ് എ​ന്ന ബ്രി​ട്ടി​ഷു​കാ​ര​ന് ചാ​ർ​ത്തി​ക്കി​ട്ടി​യ വ​ർ​ഷം. പ​ക്ഷേ, ഒ​രു യ​ഥാ​ർ​ഥ ഇ​ന്ത്യ​ക്കാ​ര​ൻ ഒ​ളിം​പി​ക് മെ​ഡ​ൽ ക​ഴു​ത്തി​ല​ണി​യു​ന്ന​തു കാ​ണാ​ൻ പി​ന്നെ​യും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു, 1952 വ​രെ. അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ട്ട മെ​ഡ​ൽ വ​ര​ൾ​ച്ച ഹെ​ൽ​സി​ങ്കി​യി​ൽ ന​ട​ന്ന ആ ​കാ​യി​ക​മേ​ള​യി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തും ഒ​രു ഗു​സ്തി​ക്കാ​ര​നി​ലൂ​ടെ​യാ​യി​രു​ന്നു, കെ.​ഡി. യാ​ദ​വി​ലൂ​ടെ. അ​ര നൂ​റ്റാ​ണ്ടി​ന്‍റെ ആ ​കാ​ത്തി​രി​പ്പി​നെ​ക്കാ​ൾ ക​ടു​ത്ത​താ​യി​രു​ന്നു റി​യൊ ഡി ​ജ​നീ​റോ​യി​ൽ ക​ണ്ണും ന​ട്ട് 12 ദി​വ​സം ദീ​ർ​ഘി​ച്ച കാ​ത്തി​രി​പ്പ്. ഒ​ടു​വി​ൽ, ദൗ​ർ​ഭാ​ഗ്യ​ത്തി​ന്‍റെ ലേ​ബ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട പ​തി​മൂ​ന്നി​ന്‍റെ വി​ധി തി​രു​ത്തി​ക്കു​റി​ച്ച പു​ണ്യ​പ​ദ​മാ​യി സാ​ക്ഷി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം; വ​യ​സ് ഇ​രു​പ​ത്തി​മൂ​ന്നേ ആ​യി​ട്ടു​ള്ളൂ സാ​ക്ഷി​ക്ക്. തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ അ​വ​ൾ. 2020ൽ ​ടോ​ക്യോ​യാ​ണ് മു​ന്നി​ൽ. അ​വി​ടെ​നി​ന്ന​വ​ൾ മ​ട​ങ്ങേ​ണ്ട​ത് വി​സ്മൃ​ത​യാ​യ​ല്ല, ക​ഴു​ത്തി​ൽ വെ​ങ്ക​ല​ത്തെ​ക്കാ​ൾ തി​ള​ക്ക​മു​ള്ള പ​ത്ത​ര മാ​റ്റു​മാ​യാ​ണ്.

ബാ​ല്യ​ത്തി​ൽ വി​മാ​നം പ​റ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച​വ​ൾ പി​ന്നെ ആ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ക്രി​ക്ക​റ്റും ക​ബ​ഡി​യും ക​ളി​ച്ചു. അ​വ​രെ കൈ​ക്ക​രു​ത്തി​ൽ തോ​ൽ​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ണു​ങ്ങ​ളു​ടെ ക​ളി​യാ​യ ഗു​സ്തി​യെ അ​വ​ൾ സ്നേ​ഹി​ച്ചു തു​ട​ങ്ങി​യ​ത്. ഒ​ളിം​പി​ക്സ് എ​ന്താ​ണെ​ന്നു തി​രി​ച്ച​റി​യും മു​ൻ​പേ കാ​യി​ക​താ​ര​മാ​കാ​ൻ മോ​ഹി​ച്ച​ത് വി​മാ​ന​ത്തി​ൽ ക‍യ​റാ​നു​ള്ള മോ​ഹം കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​ഇ​ഷ്ടം ഇ​പ്പോ​ഴ​വ​ളെ ഏ​തു വി​മാ​ന​ത്തെ​ക്കാ​ളും ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ പ്രാ​പ്ത​യാ​ക്കി​യി​രി​ക്കു​ന്നു; ഒ​ളിം​പി​ക് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ഗു​സ്തി​ക്കാ​രി, തി​രു​ത്താ​നാ​വാ​ത്ത ച​രി​ത്രം. ഒ​ളിം​പി​ക് മെ​ഡ​ൽ നേ​ടു​ന്ന നാ​ലാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ൻ വ​നി​ത.

ഇ​നി ആ​ഘോ​ഷ​ത്തി​ന്‍റെ, അ​മി​താ​വേ​ശ​ത്തി​ന്‍റെ വ​ച​ക​ക്ക​സ​ർ​ത്തു​ക​ൾ തി​മി​ർ​ക്കു​ന്ന കാ​ലം. അ​തി​ന​പ്പു​റം ആ ​പ​ഴ​യ മു​ൻ​ഗാ​മി കെ.​ഡി. യാ​ദ​വി​ന്‍റെ ദു​ർ​വി​ധി അ​വ​ളെ കാ​ത്തി​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം; കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പൊ​ലീ​സ് ജീ​വി​തം ക​ഴി​ഞ്ഞ് പെ​ൻ​ഷ​നു പ​ക​രം പ​ട്ടി​ണി​യു​മാ​യി മ​രി​ച്ചു ജീ​വി​ച്ച് തെ​രു​വി​ൽ വ​ണ്ടി​യി​ടി​ച്ച് അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച യാ​ദ​വ്.
ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ആ​യു​സ് കു​റ​വാ​ണ്. ലി​യാ​ൻ​ഡ​ർ പേ​സി​ന്‍റെ 1996ലെ ​വെ​ങ്ക​ലം മു​ത​ൽ അ​ഭി​ന​വ് ബി​ന്ദ്ര​യു​ടെ 2008ലെ ​സ്വ​ർ​ണ​ത്തി​ള​ക്കം വ​രെ വി​ദൂ​ര ഭൂ​ത​കാ​ല​ത്തെ​ങ്ങോ കേ​ട്ട കെ​ട്ടു​ക​ഥ​ക​ളാ​യി വി​സ്മ​രി​ക്ക​പ്പെ​ടു​മ്പോ​ൾ, സു​ശീ​ൽ കു​മാ​റും മേ​രി കോ​മും ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് ടീ​മി​ൽ (പ്ര​തി​ഭാ ധാ​ര​ളി​ത്ത​മു​ള്ള ടീ​മി​ൽ!) ഇ​ടം കി​ട്ടാ​ൻ പോ​ലും യോ​ഗ്യ​ത​യി​ല്ലാ​താ​വു​മ്പോ​ൾ സാ​ക്ഷി​യെ ആ​ഘോ​ഷി​ക്കേ​ണ്ട​ത് ഇ​ന്ന​ല്ല, നാ​ളെ​യാ​ണ്.

2016 Rio Olympics - Wrestling - Final - Women's Freestyle 58 kg Bronze - Carioca Arena 2 - Rio de Janeiro, Brazil - 17/08/2016. Sakshi Malik (IND) of India celebrates with her team members after winning the bronze medal. REUTERS/Toru Hanai FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS.
2016 Rio Olympics – Wrestling – Final – Women’s Freestyle 58 kg Bronze

Comments

comments