ഇനി പൂട്ടും സ്മാർട്ട് ; ‘തലച്ചോറുള്ള പൂട്ട്’ കേരളത്തിൽ ലഭ്യമാകുന്നു | ordinary lock replaced by iscean smart lock

താക്കോലിന്റെയും പൂട്ടിന്റെയും രൂപം മാറുന്നു. സങ്കൽപ്പിക്കൂ … നിങ്ങളുടെ സ്വന്തം പൂട്ടിന് നിങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നു. എന്ന് മാത്രമല്ല ഉടമസ്ഥർക്ക് വേണ്ടി അത് തനിയെ തുറക്കുകയും ചെയ്യും. വിശ്വസിക്കൂ… അങ്ങനെ ഒരു പൂട്ട് കേരളത്തിൽ ലഭ്യമായി തുടങ്ങി.

മൂന്നു മിനിറ്റ് മതി പൂട്ട് മാറ്റി വയ്ക്കാൻ

smart lock 1

വെറും മൂന്നു മിനിറ്റ്. ആശാരി വേണ്ട, കതകു വെട്ടി പൊളിക്കണ്ട. നിസ്സാരമായി നിലവിലെ നമ്മുടെ പഴയ ലോക്ക് ഊറി മാറ്റി പുതിയ സ്മാർട്ട് ലോക്ക് വയ്ക്കാം. നിലവിലെ പൂട്ടിന്റെ സിലിണ്ടർ മാത്രം അഴിച്ചു മാറ്റി സ്മാർട്ട് ലോക്ക് പിടിപ്പിക്കുക. കാഴ്ചയിൽ കതകിനു ഒരു കേടു പാടുകളും സംഭവിക്കുന്നുമില്ല.

‘താക്കോൽ’ പലവിധം

കുടുംബാംഗങ്ങളുടെ വിരലടയാളം ആണ് പ്രധാന ‘താക്കോൽ’. കൂടാതെ റിമോട്ട് കൺട്രോൾ ഓപ്പണിങ് സിസ്റ്റം ഉണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ടി വന്നാൽ താക്കോൽ ലഭ്യമാണ്. നമ്മുടെ മണിപേഴ്‌സിൽ വയ്ക്കാവുന്ന ഒതുക്കമുള്ള താക്കോൽ ആണിത്.

smart lock

ഒലിവ് ഇനി അതിസുരക്ഷിത അപ്പാർട് മെന്റ്

കെട്ടിട നിർമാതാക്കളിൽ മുൻപന്തിയിലുള്ള ഒലീവ് ബിൽഡേഴ്‌സ് അവരുടെ പുതിയ പ്രോജെക്റ്റുകളിലേക്ക് iscea സ്മാർട്ട് ലോക്ക് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. മതിയായ സുരക്ഷാ പരിശോധനകളിൽ തങ്ങൾ സംതൃപ്തരാണെന്ന് ഒലിവ് ചെയർമാൻ ഡോ.മത്തായി പി വി പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ.മത്തായി പി വി iscea സ്മാർട്ട് ലോക്ക് ഏറ്റു വാങ്ങി.

olive smart lock

എയ്തർ അമേരിക്കൻ എക്സ്പോര്ട് ആൻഡ്  ഇമ്പോർട്സ് ആണ് iscea സ്മാർട്ട് ലോക്ക് നിർമ്മിച്ച്  ഇന്ത്യയിൽ വിപണിയിൽ എത്തിക്കുന്നത്.  വിശദവിവരങ്ങൾക്ക് ഈ വിലാസത്തിൽ  ബന്ധപ്പെടാം.

smart lock address

താക്കോൽ കളഞ്ഞു പോയതിന്റെയും തുരുമ്പു പിടിച്ച പൂട്ട് നമ്മളെ ചതിച്ചതിന്റെയുമൊക്കെ കഥകൾ ഇനി കുട്ടികളോട് പറഞ്ഞു ചിരിച്ചാൽ മതി.

Comments

comments

Seo wordpress plugin by www.seowizard.org.