Breaking News

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കശ്‌മീരിലേക്ക്

rajnath-singh

സംഘര്‍ഷഭരിതമായ ജമ്മു കാശ്‌മിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കാശ്മീരിലേക്ക് പോകും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും മത നേതാക്കളുമായും രാജ്നാഥ് കൂടിക്കാഴ്ച നടത്തും. സംഘര്‍ഷം ആരംഭിച്ച ശേഷം ഇത് രണ്ടാംതവണയാണ് ആഭ്യന്തരമന്ത്രി ജമ്മുവിലേക്ക് പോകുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കാശ്മീരിലെ പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തിയിരുന്നു.

സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 65 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് രാജ്നാഥ് പറഞ്ഞു.

സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് ഘട്ടങ്ങളിലായി മുസ്ളിം സമുദായത്തിലെ പ്രമുഖരുമായി രാജ്നാഥ് ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ, ശ്രീനഗറിലെ പല ഭാഗങ്ങളിലും കര്‍ഫ്യൂ നീക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സംഘര്‍ഷമുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്.

കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് ചര്‍ച്ചയാകാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഹൂറിയത്ത് നേതാക്കള്‍ തള്ളിയിരുന്നു. കശ്മീരിന് സ്വയം നിര്‍ണയാവകാശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Comments

comments