Breaking News

ശ്രീനാരായണ ഗുരു ദൈവമല്ല:ഹൈക്കോടതി

sree narayan guru

ശ്രീനാരായണ ഗുരു ദൈവമല്ല, സാമൂഹ്യ പരിഷ്‌കര്‍ത്താവ് മാത്രമെന്ന് ഹൈക്കോടതി. അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉള്‍പ്പെട്ട വസ്തു തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.ശ്രീനാരായണ ഗുരുവിനെ ദൈവ അവതാരമായി കാണാനാവില്ല. ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ല. അദ്ദേഹം സാമൂഹ്യപരിഷ്‌കര്‍ത്താവ് ആണെന്നും കോടതി പറഞ്ഞു.

ശ്രീനാരായണ് ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഗുരുമന്ദിരത്തില്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
<p>ഗുരു ദൈവമല്ലെന്നും ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ടു നിന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും ഇതോടെ തീര്‍പ്പുണ്ടായിരിക്കുകയാണ്.

Comments

comments