Breaking News

റിലയന്‍സിന്റെ ‘പരസ്യ മോഡലായി’ നരേന്ദ്രമോഡി; വിവാദം പുകയുന്നു

modi222

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവുമായി എത്തിയ റിലയന്‍സ് ജിയോയുടെ പരസ്യം വിവാദമായി. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പത്രങ്ങളിലാണ് മോഡിയെ ‘ബ്രാന്‍ഡ് അംബാസിഡറാക്കി’ ജിയോ സിമ്മിന്റെ ഫുള്‍പേജ് പരസ്യം നല്‍കിയിരിക്കുന്നത്. സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ സചിത്ര പരസ്യം നല്‍കുന്നത് ഇതാദ്യമാണ്. പ്രധാനമന്ത്രിയുടെ ചിത്രം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നത് കാറ്റില്‍ പറത്തിയാണ് റിലയന്‍സിന്റെ പരസ്യം.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് ജിയോ സാക്ഷാത്കരിച്ചതെന്നാണ് നീല നിറമുള്ള ജിയോയുടെ ലോഗോയ്ക്കു കീഴില്‍ നീല ജാക്കറ്റ് അണിഞ്ഞ മോഡിയെ ഉള്‍പ്പെടുത്തിയ പരസ്യം അവകാശപ്പെടുന്നത്. ഇതോടെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.

jio

ഒരു സ്വാകാര്യ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയെ പ്രശസ്തമാക്കാനുള്ള തിരക്കിനിടയില്‍ പ്രധാനമന്ത്രിക്ക് തൊഴിലാളികള്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ വായ്പ എഴുതി തള്ളുമ്പോഴും രാജ്യത്തിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായ തൊഴിലാളികള്‍ക്കായി ഒന്നും വകയിരുത്താന്‍ അദ്ദേഹത്തിന് ആകുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

മോഡി അംബാനിയുടെ കീശയിലാണെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി പരസ്യമായി റിലയന്‍സ് ഉല്‍പന്നത്തെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സോക്ഷ്യല്‍ മീഡിയയില്‍ #RelianceKaPM എന്ന ഹാഷ് ടാഗില്‍ പ്രതിഷേധവും പരിഹാസവും പ്രവഹിക്കുകയാണ്.

Comments

comments