Breaking News

‘കന്നുകാലി കടത്തുകാരെ തല്ലിക്കോളൂ, പക്ഷേ എല്ലൊടിക്കരുതെന്ന്’ വിഎച്ച്പി നേതാവ്

gomathavu

പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണം തുടരാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ രംഗത്ത്. കന്നുകാലി കടത്തുകാരെ തല്ലിക്കോളൂ പക്ഷേ എല്ലൊടിക്കരുതെന്നാണ് വിഎച്ച്പിയുടെ പുതിയ ഉപദേശം. ഗോരക്ഷാ സൈന്യത്തിനു മുന്നില്‍പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ അറിയണം. അനധികൃത കാലിക്കടത്തിന് ഒരു കള്ളക്കടത്തുകാരനും ധൈര്യം ഉണ്ടാവരുതെന്നും വിഎച്ച്പി ഗോ രക്ഷാ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം ഖേംചന്ദ് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയല്ല, പശു സംരക്ഷണമാണ് രാജ്യത്തെ രക്ഷിക്കുകയെന്നും ഖേം ചന്ദ് പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഗോരക്ഷാ സമിതി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖേംചന്ദ്. പശു സംരക്ഷണ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ നിയമം കയ്യിലെടുക്കരുതെന്ന അദ്ദേഹത്തിന്റെ നിലപാട് സ്വീകാര്യമാണ്. അതുകൊണ്ടാണ് കള്ളക്കടത്തുകാരെ അടിച്ചാല്‍ മാത്രം മതി എല്ലൊടിക്കരുതെന്ന് താനും പറയുന്നത്. എല്ലൊടിഞ്ഞാല്‍ പൊലീസ് നടപടി നേരിടേണ്ടിവരുമെന്നും ഖേം ചന്ദ് പ്രവര്‍ത്തകരോട് പറഞ്ഞു.

Comments

comments