Breaking News

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കര്‍ണാടകത്തില്‍ വന്‍ പ്രതിഷേധം

kavery

കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കര്‍ണാടകത്തില്‍ വന്‍ പ്രതിഷേധം. മാണ്ഡ്യ ജില്ലയില്‍ കര്‍ഷകര്‍ ബന്ദ് ആചരിക്കുകയാണ്. വ്യാപക ആക്രമണമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിച്ചു. മാണ്ഡ്യയില്‍ ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ടയറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.

Kavery2

പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള 700 ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലുകളില്‍ തടസ്സം സൃഷ്ടിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്നാടിന് 10 ദിവസത്തേക്ക് 15,000 ഘനഅടി വീതം വെള്ളം വിട്ടുകൊടുക്കണമെന്ന വിധിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അതേസമയം സുപീംകോടതി നിര്‍ദേശിച്ച 15,000 ഘന അടി വെള്ളം തീരെ അപര്യാപ്തമാണെന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട്ടിലും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

വെള്ളിയാഴ്ച കര്‍ണാടകത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാണ്ഡ്യയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.

Comments

comments