Breaking News

കോഴിക്കടത്ത് കേസ്: എംകെ ദാമോദരന്‍ കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍

K.M.Mani25

മുന്‍ ധനമന്ത്രി കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ ഹാജരായി. കോഴിക്കടത്തിന് നികുതിയിളവ് നല്‍കിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹരജിയിലാണ് എംകെ ദാമോദരന്‍ ഹാജരായത്.

സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കുന്നതിനായി ഹര്‍ജി ഈ മാസം 19ലേക്ക് ഹൈക്കോടതി മാറ്റി.ഇറച്ചികോഴികളെ ഇറക്കുമതി ചെയ്യുന്ന തൃശൂര്‍ ആസ്ഥാനമായുള്ള തോംസന്‍ ഗ്രൂപ്പിന് വഴിവിട്ടനിലയില്‍ നികുതിഇളവ് നല്‍കിയെന്ന പരാതിയില്‍ാണ് കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ നല്‍കിയിട്ടുള്ളത്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.നികുതി ഇളവ് നല്‍കിയത് മൂലം സംസ്ഥാനസര്‍ക്കാരിന് 200 കോടിയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍.

Comments

comments