Breaking News

താൻ എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പമുള്ളത്: വീനിത്

venneth

ഓണക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ വിനീത്.കുട്ടി ക്കാലത്ത് ജന്മനാടായ തലശ്ശേരിയില്‍ പത്തുദിവസവും തനിയെ വരച്ചു പൂക്കളം ഇടാറുണ്ടായിരുന്നു എന്ന് വിനീത് പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെ പേര്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തും. പിന്നീട് വിവാഹശേഷമുള്ള ഓണാഘോഷങ്ങളും എന്നും ഓര്‍മ്മിക്കുന്നവയാണ്.

monisha

താൻ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കുന്ന ഓണാഘോഷം മോനിഷയോടൊപ്പം ഉള്ളതാണെന്ന് വിനീത് പറയുന്നു. ഷോര്‍ണൂരില്‍ നഖക്ഷതങ്ങളുടെ ചിത്രീകരണത്തിനിടയിലായിരുന്നു അത്. ചിത്രീകരണത്തിനിടയില്‍ സെറ്റിലുള്ളവര്‍ ഓണസദ്യ കഴിക്കാനായി മോനിഷയുടെ വീട്ടില്‍ എത്തി. മോനിഷയുടെ അച്ഛന്റെ തറവാട്ടിലായിരുന്നു സെറ്റിലുള്ള എല്ലാവര്‍ക്കും വേണ്ടി ഓണസദ്യ ഒരുക്കിരുന്നത്. എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത് എന്നും വിനീത് ഓര്‍ക്കുന്നു.ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വിനീത് ഇങ്ങനെ പറഞ്ഞത്.

monisha-vineeth-epathram

Comments

comments