Breaking News

കര്‍ണ്ണാടക കത്തുന്നു;ബംഗൂരു-മൈസൂര്‍ റോഡ് അടച്ചു;കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

kavery45

കര്‍ണാടകത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

കര്‍ണാടക നല്‍കിയ റിവ്യൂ ഹര്‍ജി  കോടതി തള്ളി

കര്‍ണ്ണാടക കത്തുന്നു

ബംഗൂരു-മൈസൂര്‍ റോഡ് അടച്ചു 

കര്‍ണ്ണാടകത്തില്‍ തമിഴ്‌നാട് ലോറികള്‍ കത്തിച്ചു

സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ബംഗുളൂരുവിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

കെ.എസ്.ആര്‍.ടി.സി യുടെ 48 വോള്‍വോ ബസുകള്‍ ബംഗുളൂരുവില്‍ കുടുങ്ങിക്കിടക്കുകയാണ്

കെ.എസ്.ആര്‍.ടി.സി യുടെ 29 പ്രതിദിന സര്‍വീസുകളും ഓണം സ്‌പെഷ്യല്‍ 19 സര്‍വീസുകളും റദ്ദാക്കി

cauvery56

കാവേരി ജലം പങ്കുവെക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ സുപ്രീംകോടതിക്ക് അതൃപ്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കര്‍ണാടക വീഴ്ച വരുത്തിയതായി കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടികാട്ടി. സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടക നല്‍കിയ റിവ്യൂ ഹര്‍ജി കോടതി തള്ളി. അതോടൊപ്പം തമിഴ്നാടിന് വിട്ടുകൊടുക്കേണ്ട ജലത്തിന്റെ അളവില്‍ സുപ്രീംകോടതി നേരിയ ഇളവ് നല്‍കി.ദിവസവും 12000 ഘന അടിവെള്ളം വിട്ടുകൊടുത്താല്‍ മതി. നേരത്തെ 15000 ഘന അടിവെള്ളം നല്‍കണമെന്നായിരുന്നു ഉത്തരവ്.

supreme-court

തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കണമെന്നുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കര്‍ണാടക കോടതിയില്‍ ആവശ്യപ്പെട്ടു. മഴ കുറഞ്ഞാല്‍ കോടതി നിര്‍ദ്ദേശിച്ച അളവില്‍ ജലം തമിഴ്നാടിന് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കര്‍ണാടക അറിയിച്ചു. നിലവില്‍ കര്‍ണാടകത്തില്‍ ജലദൌര്‍ലഭ്യം നിലവിലുണ്ട്. വെള്ളം വിട്ടുകൊടുത്താല്‍ ജലപ്രതിസന്ധി രൂക്ഷമാകും. കൂടാതെ വെള്ളം വിട്ടുകൊടുക്കണമെന്ന സെപ്തംബര്‍ 5ന്റെ കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങളാണ് കര്‍ണാടകയില്‍ നടക്കുന്നത്.പലപ്പോഴും പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത നിലയാണെന്നും കര്‍ണാടക കോടതിയെ അറിയിച്ചു

അതേസമയം കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും വ്യാപക അക്രമംനടക്കുകയാണ് .സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ബംഗൂരു-മൈസൂര്‍ റോഡ് അടച്ചു. ബംഗുളൂരുവില്‍ പ്രതിഷേധക്കാര്‍ തമിഴ്‌നാട് ലോറികള്‍ കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ബംഗുളൂരുവിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസുകള്‍ ബംഗുളൂരുവില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 29 പ്രതിദിന സര്‍വീസുകളും ഓണം സ്‌പെഷ്യല്‍ 19 സര്‍വീസുകളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. മതിയായ സുരക്ഷ ലഭിച്ചാല്‍ മാത്രമേ തുടര്‍ സര്‍വീസ് ഉണ്ടാകൂ എന്നാണ് വിവരം. വിഷയത്തില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, ചെന്നൈയില്‍ കര്‍ണ്ണാടക ഹോട്ടലുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിനു നേരെയും അക്രമം ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗുളൂരുവിലെ സ്‌കൂളുകള്‍ അടച്ചു. മെട്രോ സര്‍വീസുകളും തടസപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Comments

comments