Breaking News

ദളിത്‌ ജനതയുടെ വിമോചകനും കേരള നവോത്ഥാന കർമ്മഭൂമിയിലെ ധീരയോദ്ധാവുമായ അവിട്ടം തിരുനാൾ മഹാത്മ അയ്യൻകാളി

ayankali

നവോത്ഥാന നായകർ രൂപപ്പെടുത്തിയ നവകേരളത്തിന്റെ മിന്നുന്ന വർത്തമാനകാല മുഖങ്ങൾക്കപ്പുറം വികൃതമായൊരു മുഖവുമുണ്ടായിരുന്നു.

മൂവായിരം വർഷം പിറന്ന മണ്ണിൽ അടിമയായി ജീവിക്കേണ്ടിവന്ന ദളിതരുടെ ചരിത്രം. ഇരുളടഞ്ഞ ആ ചരിത്രം അനാവരണം ചെയ്യുമ്പോൾ മാത്രമെ അയ്യൻകാളിയുടെ സാമൂഹ്യരംഗ പ്രവേശനത്തിന്റെ അനിവാര്യത ചരിത്രനിയോഗമാണെന്ന സത്യം കാണുകയുള്ളു.
കേരളത്തിലെ അടിമകൾ ചേരമർ (പുലയർ), സാംബവർ (പറയർ), സിദ്ധനർ (കുറവർ), പുള്ളുവർ, വേടർ എന്നിവരായിരുന്നു. അടിമകൾക്ക്‌ തീണ്ടിക്കൂടായ്മയും പുലർത്തിപ്പോന്നു. കൂടാതെ പുരോഹിതാധിപത്യവും അനാചാരങ്ങളെ വൻ വൃക്ഷമായി വളരുന്നതിന്‌ സഹായിച്ചു. നാട്ടിൻപുറങ്ങളിൽ നിന്ന്‌ അടിമകളെ തുറമുഖം വഴി അന്യരാജ്യങ്ങളിലേയ്ക്ക്‌ കയറ്റി അയച്ചിരുന്നു. അടിമകളുടെ കഴുത്തിൽ അടയാളമിട്ടു തുകൽച്ചരടുകളും കാലുകളിൽ ഇരുമ്പു ചങ്ങലകളുമുണ്ടായിരുന്നു. ഏഴുവീതം അടിമകളെ കൂട്ടിക്കെട്ടിയാണ്‌ കൊണ്ടുപോയിരുന്നത്‌. ഇവർക്കൊപ്പം ആയുധധാരികളായ കാവൽക്കാരും ഉണ്ടാവും. യാത്രക്കിടയിൽതന്നെ പല അടിമകളും അടിയും തൊഴിയുമേറ്റ്‌ മരിക്കും. ഓരോ സംഘത്തിലുംപെട്ട അടിമകളെ തിരിച്ചറിയുന്നതിന്‌ വണ്ടിക്കാളകളെ പൊള്ളിക്കുന്നതുപോലെ ഇരുമ്പ്‌ പഴുപ്പിച്ച്‌ അവരുടെ ശരീരത്തിൽ പാടുകളുണ്ടാക്കുമായിരുന്നു.
അവർണർ ചെയ്യുന്ന കുറ്റങ്ങൾക്ക്‌ ശിക്ഷ അതിക്രൂരമായിരുന്നു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയായിരുന്നു ശിക്ഷാവിധി. അവർണർക്ക്‌ ചിത്രവധം ശിക്ഷയായിരുന്നു ലഭിച്ചിരുന്നത്‌. ഒരു തൂണിനോട്‌ ചേർത്ത്‌ കെട്ടിനിർത്തി അവന്റെ പൃഷ്ഠത്തിൽ നിന്ന്‌ കഴുത്തുവരെ കമ്പടിച്ചു കയറ്റി നാട്ടി നിർത്തി കൊലചെയ്യുന്നതിനെയാണ്‌ ചിത്രവധം എന്നു പറയുന്നത്‌. ജന്മിമാരുടെ ഉടമയിലുള്ള അടിമകൾ കൃഷിയിടങ്ങളിലെ സംസാരിക്കുന്ന പണിയായുധങ്ങളായിരുന്നു. സമയനിഷ്ഠയില്ലാതെ വയലുകളിൽ പണി ചെയ്യുന്ന അടിമകളെ ഉഴവുമാടുകളോട്‌ ചേർത്തുകെട്ടി നിലം ഉഴുന്നത്‌ അക്കാലത്ത്‌ പതിവു കാഴ്ചകളിലൊന്നായിരുന്നു. അടിമയുടെ ഭാര്യയും കുട്ടിയും എല്ലാവരും അടിമകൾ തന്നെയായിരുന്നു. പുലയരായ അടിമകൾക്ക്‌ പണിയെടുക്കുന്നതിന്‌ കൂലി നെല്ലായും കൊടുത്തിരുന്നു. ഉടമസ്ഥരുടെ പണിക്ക്‌ ആവശ്യമില്ലെങ്കിൽ മറ്റുള്ളവരുടെ പണിക്ക്‌ പോകാം. എന്നാൽ ഉടമ ആവശ്യപ്പെടുമ്പോൾ തിരികെ വരണം. ഇല്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കും.
പുലയന്റെ മൂത്തകുട്ടി പെണ്ണായിരുന്നാലും ആണായിരുന്നാലും പിതാവ്‌ ആരുടെ അടിമയാണോ ആ കുട്ടി അയാൾക്ക്‌ അവകാശപ്പെട്ടതായിരിക്കും. മറ്റ്‌ കുട്ടികൾ മാതാവിന്റെ ഉടമസ്ഥന്റെ അവകാശമായിരിക്കും. എന്നാൽ തള്ളയുടെ ഉടമയ്ക്ക്‌ 16 പണം കൊടുത്ത്‌ മൂത്തകുട്ടിയെ വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അടിമകളുടെ വിലയെ നിയന്ത്രിച്ചിരുന്നത്‌ അവരുടെ ദായക്രമമാണ്‌. മരുമക്കത്തായം ആചരിക്കുന്ന പുരുഷന്മാർക്ക്‌ ചന്തയിൽ വില 14 രൂപയും സ്ത്രീകൾക്ക്‌ 24 രൂപയും ആയിരുന്നു. എന്നാൽ മക്കത്തായം ആചരിക്കുന്ന പുരുഷന്മാർക്ക്‌ 24 രൂപയും സ്ത്രീകൾക്ക്‌ 14 രൂപയും വില ലഭിക്കുമായിരുന്നു.
അടിമകളെ വിൽക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേകം ചന്തകളുണ്ടായിരുന്നു. കോട്ടയം തിരുനക്കര മൈതാനം, ആലപ്പുഴ, കൊല്ലം, കായംകുളം, ആറ്റിങ്ങൽ, ചിറയിൻകീഴ്‌, കണിയാപുരം, പേട്ട, കോവളം എന്നിവ പേരുകേട്ട അടിമച്ചന്തകളായിരുന്നു. അടിമകളെ സൂക്ഷിക്കുന്നതിന്‌ ഉടമകൾ സർക്കാരിന്‌ നികുതി നൽകണം. ആൾക്കാശ്‌ എന്നായിരുന്നു അതിന്റെ പേര്‌. അടിമച്ചന്തകളിൽ നിന്ന്‌ അടിമപ്പണം എന്ന പേരിൽ വിൽപ്പന നികുതിയും സർക്കാർ പിരിച്ചിരുന്നു. സർക്കാരിനും സ്വന്തമായി അടിമകളുണ്ടായിരുന്നു. 19-ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൊച്ചി സർക്കാരിന്‌ 15,000 അടിമകളുണ്ടായിരുന്നു. ഈ അടിമകളെ സർക്കാർ ജന്മിമാർക്ക്‌ പാട്ടത്തിന്‌ നൽകിയിരുന്നു. 1810 ലെ തിരുവിതാംകൂർ സർക്കാരിന്റെ ബജറ്റിൽ അടിമകളുടെ പാട്ട ഇനത്തിലെ വരുമാനം രണ്ടുകോടി രൂപയായിരുന്നു.
അവർണർക്കു പൊതുവഴിയിലൂടെ സഞ്ചരിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ട്‌ 1893 അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്ര ജന്മിത്വത്തിനും ഭരണകൂടത്തിനും നൽകിയ ശക്തമായ അടിയായിരുന്നു. വെള്ളക്കാളയെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളി നടത്തിയ യാത്ര മാനുഷികാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഈ യാത്രയ്ക്ക്‌ ശേഷമാണ്‌ എല്ലാ അവർണ വിഭാഗങ്ങൾക്കും പൊതുവഴിയിലൂടെ നടക്കാൻ കഴിഞ്ഞത്‌ എന്നത്‌ ചരിത്രസത്യം.
വൈക്കം ക്ഷേത്രത്തിനു സമീപത്തുകൂടി അവർണർക്ക്‌ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടു നടന്ന സമരത്തിൽ 1925 ജനുവരി 10 ന്‌ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദേവസ്വം ട്രസ്റ്റിയായ ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുടെ ഇല്ലത്തുചെന്ന്‌ സന്ധി സംഭാഷണം നടത്തിയ ചർച്ച പരാജയമായിരുന്നു. അയ്യൻകാളി സവർണർക്കു മാത്രം നിശ്ചയിച്ച വഴി പൊതുവഴിയാക്കുവാൻ യാചിക്കുകയല്ല അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു. അതാണ്‌ വില്ലുവണ്ടി യാത്രയുടെ മഹത്വം.
1905 ൽ ദളിത്‌ ജനതയ്ക്ക്‌ ഒരു പൊതു സംഘടനയായ സാധുജന പരിപാലനസംഘം അയ്യൻകാളി രൂപീകരിച്ചു. സമുദായത്തിന്‌ മാനുഷിക മുഖം നൽകുവാനും സംഘത്തെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിനും കഴിഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ വർഗത്തിന്‌ മുന്നേറുവാൻ കഴിയൂ എന്ന്‌ അയ്യൻകാളി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സമരങ്ങളിൽ കൂടുതലും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിരുന്നു.
ദളിത്‌ വർഗത്തിന്റെ സ്കൂൾ പ്രവേശനത്തിനുവേണ്ടി 1907 ൽ അയ്യൻകാളി നടത്തിയ പണിമുടക്ക്‌ സമരം ലോകത്തിലെ ആദ്യ കർഷക തൊഴിലാളി സമരമായിരുന്നു. പണിമുടക്ക്‌ എന്ന്‌ കേട്ടുകേൾവി പോലുമില്ലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സമരം നടന്നത്‌. ഒക്ടോബർ വിപ്ലവത്തിനും 10 വർഷം മുമ്പ്‌ സ്കൂൾ പ്രവേശനത്തോടൊപ്പം അദ്ദേഹം മൂന്നോട്ടുവച്ച ആവശ്യങ്ങൾ തികച്ചും സാമൂഹ്യ നന്മയുടെ അടയാളമായിരുന്നു.
വേലയ്ക്ക്‌ കൂലി പണമായി നൽകണം, ഞായർ പൊതു അവധിയായിരിക്കണം, ജോലിക്ക്‌ സമയക്ലിപ്തത ഉണ്ടായിരിക്കണം, ഗർഭിണികളേയും കുട്ടികളേയും തൊഴിലിൽ നിന്ന്‌ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. പ്രത്യേക ജാതിക്കാർക്ക്‌ മാത്രം അനുവദനീയമായ വിദ്യാഭ്യാസത്തെ സാർവത്രികവും മൗലികവുമാക്കുവാൻ കഴിഞ്ഞു എന്നതാണ്‌ പണിമുടക്ക്‌ സമരത്തിന്റെ വലിയ മേന്മ.
1911 ഫെബ്രുവരി 13-ാ‍ം തീയതി അയ്യൻകാളിയെ പ്രജാസഭയിലേയ്ക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടു. ദളിതരുടെ ഭൂമി പ്രശ്നം, സർക്കാർ തൊഴിൽ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, അയിത്തനിർമാർജനം തുടങ്ങിയ വിഷയങ്ങൾ പ്രജാസഭയിലുയർത്തുകയും നേടിയെടുക്കുന്നതിന്‌ സാധുജന പരിപാലന സംഘത്തിലൂടെ സമരപോരാട്ടം നടത്തുകയും ചെയ്തു. 1936 നവംബർ 12 ന്‌ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ക്ഷേത്ര പ്രവേശന വിളംബരത്തിൽ അയ്യൻകാളി ആഹ്ലാദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇത്‌ സർ സി പി രാമസ്വാമിയേയും ഭരണകൂടത്തേയും ഞെട്ടിച്ചു. കല്ലായ വിഗ്രഹത്തിന്‌ പണം വേണ്ട അത്‌ വിശക്കുന്ന കുഞ്ഞിന്‌ പാൽ വാങ്ങി കൊടുക്കൂ എന്ന്‌ അയ്യൻകാളി സമുദായത്തെ ഉദ്ബോധിപ്പിച്ചു.
1937 ജനുവരി 14 ന്‌ മഹാത്മാഗാന്ധി കേരളം സന്ദർശിച്ച വേളയിൽ സിപി മഹാത്മാഗാന്ധിക്ക്‌ അയ്യൻകാളിയെ സന്ദർശിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുകയും യോഗത്തിൽ മഹാത്മാഗാന്ധി അയ്യൻകാളിയെ പുലയരാജാവ്‌ എന്ന്‌ സംബോധന ചെയ്യുകയും ഉണ്ടായി. ഈ സംഭവത്തിനുശേഷം സംഘടനയിൽ ഉപജാതി ചിന്ത കടന്നുകൂടുകയും സംഘം തകർച്ചയിലേയ്ക്ക്‌ കൂപ്പുകുത്തുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പുലയ പ്രയോഗം സിപിയുടെ തന്ത്രമായിരുന്നു. അയ്യൻകാളിയെ പുലയകോളത്തിലൊതുക്കി സമുദായ നേതാവായി ചരിത്രം എഴുതിയവർ അദ്ദേഹത്തിന്റെ നിർഭയ പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു. അയ്യൻകാളി ഒരു ജാതിക്കുവേണ്ടിയല്ല, ഒരു സമൂഹത്തിനു വേണ്ടിയാണ്‌ പ്രവർത്തിച്ചത്‌.
ലോകത്തെവിടെയും മനുഷ്യാവകാശങ്ങൾക്ക്‌ വെല്ലുവിളി നേരിടുമ്പോൾ പോരാട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌ പ്രാദേശികമായ അസ്വസ്ഥതയിൽ നിന്നുമാണ്‌. അയ്യൻകാളി നടത്തിയ സമരങ്ങളെ തിരുവിതാംകൂറിൽ നടന്ന പ്രാദേശിക പോരാട്ടമായി മാത്രം കാണുന്ന ചരിത്രകാരന്മാർ ചരിത്ര രചനയോടും അയ്യൻകാളിയോടും ചെയ്തത്‌ അനീതിയാണ്‌. ദണ്ഡിയാത്രയും അരുവിപ്പുറം ശിവപ്രതിഷ്ഠയും പോലെ വില്ലുവണ്ടി യാത്രയും പണിമുടക്കു സമരവും ഇന്ത്യാ ചരിത്രത്തിൽ മഹനീയസ്ഥാനമർഹിക്കുന്യണ്‌. അയ്യൻകാളിയുടെ ജീവിതം വരുംതലമുറയ്ക്ക്‌ പ്രചോദനമാകണം. കരിക്കുലം കമ്മിറ്റി അയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഗവൺമെന്റ്‌ അദ്ദേഹത്തിന്‌ ഭാരതരത്നം നൽകി ആദരിക്കണം.
അമാനുഷിക പരിവേഷമോ, ദൈവത്തിന്റെ മേലങ്കിയോ അണിയാത്ത അയ്യൻകാളിയെ ഹൈന്ദവ ശ്രീകോവിലിനുള്ളിൽ തളയ്ക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയെ തിരിച്ചറിയണം. മാനവികതയുടെ നേരും കതിരും പകർന്നുനൽകിയ ലോക വിപ്ലവകാരിയായിരുന്നു അയ്യൻകാളി.
1914 ജൂൺ 18-ാ‍ം തീയതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അയ്യൻകാളി എന്ന സമാനതകളില്ലാത്ത വിപ്ലവകാരിയെ ഒരിക്കൽകൂടി സ്മരിക്കാം.
(ലേഖകൻ ദളിത്‌ സാമൂഹ്യ പ്രവർത്തകനാണ്‌. ഡോ. ബി ആർ അംബേദ്കർ ദേശീയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌).
ചരമവാർഷികം ആചരിക്കപ്പെടുകയാണ്‌.
നവോത്ഥാന നായകർ രൂപപ്പെടുത്തിയ നവകേരളത്തിന്റെ മിന്നുന്ന വർത്തമാനകാല മുഖങ്ങൾക്കപ്പുറം വികൃതമായൊരു മുഖവുമുണ്ടായിരുന്നു. മൂവായിരം വർഷം പിറന്ന മണ്ണിൽ അടിമയായി ജീവിക്കേണ്ടിവന്ന ദളിതരുടെ ചരിത്രം. ഇരുളടഞ്ഞ ആ ചരിത്രം അനാവരണം ചെയ്യുമ്പോൾ മാത്രമെ അയ്യൻകാളിയുടെ സാമൂഹ്യരംഗ പ്രവേശനത്തിന്റെ അനിവാര്യത ചരിത്രനിയോഗമാണെന്ന സത്യം കാണുകയുള്ളു.
കേരളത്തിലെ അടിമകൾ ചേരമർ (പുലയർ), സാംബവർ (പറയർ), സിദ്ധനർ (കുറവർ), പുള്ളുവർ, വേടർ എന്നിവരായിരുന്നു. അടിമകൾക്ക്‌ തീണ്ടിക്കൂടായ്മയും പുലർത്തിപ്പോന്നു. കൂടാതെ പുരോഹിതാധിപത്യവും അനാചാരങ്ങളെ വൻ വൃക്ഷമായി വളരുന്നതിന്‌ സഹായിച്ചു. നാട്ടിൻപുറങ്ങളിൽ നിന്ന്‌ അടിമകളെ തുറമുഖം വഴി അന്യരാജ്യങ്ങളിലേയ്ക്ക്‌ കയറ്റി അയച്ചിരുന്നു. അടിമകളുടെ കഴുത്തിൽ അടയാളമിട്ടു തുകൽച്ചരടുകളും കാലുകളിൽ ഇരുമ്പു ചങ്ങലകളുമുണ്ടായിരുന്നു. ഏഴുവീതം അടിമകളെ കൂട്ടിക്കെട്ടിയാണ്‌ കൊണ്ടുപോയിരുന്നത്‌. ഇവർക്കൊപ്പം ആയുധധാരികളായ കാവൽക്കാരും ഉണ്ടാവും. യാത്രക്കിടയിൽതന്നെ പല അടിമകളും അടിയും തൊഴിയുമേറ്റ്‌ മരിക്കും. ഓരോ സംഘത്തിലുംപെട്ട അടിമകളെ തിരിച്ചറിയുന്നതിന്‌ വണ്ടിക്കാളകളെ പൊള്ളിക്കുന്നതുപോലെ ഇരുമ്പ്‌ പഴുപ്പിച്ച്‌ അവരുടെ ശരീരത്തിൽ പാടുകളുണ്ടാക്കുമായിരുന്നു.
അവർണർ ചെയ്യുന്ന കുറ്റങ്ങൾക്ക്‌ ശിക്ഷ അതിക്രൂരമായിരുന്നു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയായിരുന്നു ശിക്ഷാവിധി. അവർണർക്ക്‌ ചിത്രവധം ശിക്ഷയായിരുന്നു ലഭിച്ചിരുന്നത്‌. ഒരു തൂണിനോട്‌ ചേർത്ത്‌ കെട്ടിനിർത്തി അവന്റെ പൃഷ്ഠത്തിൽ നിന്ന്‌ കഴുത്തുവരെ കമ്പടിച്ചു കയറ്റി നാട്ടി നിർത്തി കൊലചെയ്യുന്നതിനെയാണ്‌ ചിത്രവധം എന്നു പറയുന്നത്‌. ജന്മിമാരുടെ ഉടമയിലുള്ള അടിമകൾ കൃഷിയിടങ്ങളിലെ സംസാരിക്കുന്ന പണിയായുധങ്ങളായിരുന്നു. സമയനിഷ്ഠയില്ലാതെ വയലുകളിൽ പണി ചെയ്യുന്ന അടിമകളെ ഉഴവുമാടുകളോട്‌ ചേർത്തുകെട്ടി നിലം ഉഴുന്നത്‌ അക്കാലത്ത്‌ പതിവു കാഴ്ചകളിലൊന്നായിരുന്നു. അടിമയുടെ ഭാര്യയും കുട്ടിയും എല്ലാവരും അടിമകൾ തന്നെയായിരുന്നു. പുലയരായ അടിമകൾക്ക്‌ പണിയെടുക്കുന്നതിന്‌ കൂലി നെല്ലായും കൊടുത്തിരുന്നു. ഉടമസ്ഥരുടെ പണിക്ക്‌ ആവശ്യമില്ലെങ്കിൽ മറ്റുള്ളവരുടെ പണിക്ക്‌ പോകാം. എന്നാൽ ഉടമ ആവശ്യപ്പെടുമ്പോൾ തിരികെ വരണം. ഇല്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കും.
പുലയന്റെ മൂത്തകുട്ടി പെണ്ണായിരുന്നാലും ആണായിരുന്നാലും പിതാവ്‌ ആരുടെ അടിമയാണോ ആ കുട്ടി അയാൾക്ക്‌ അവകാശപ്പെട്ടതായിരിക്കും. മറ്റ്‌ കുട്ടികൾ മാതാവിന്റെ ഉടമസ്ഥന്റെ അവകാശമായിരിക്കും. എന്നാൽ തള്ളയുടെ ഉടമയ്ക്ക്‌ 16 പണം കൊടുത്ത്‌ മൂത്തകുട്ടിയെ വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അടിമകളുടെ വിലയെ നിയന്ത്രിച്ചിരുന്നത്‌ അവരുടെ ദായക്രമമാണ്‌. മരുമക്കത്തായം ആചരിക്കുന്ന പുരുഷന്മാർക്ക്‌ ചന്തയിൽ വില 14 രൂപയും സ്ത്രീകൾക്ക്‌ 24 രൂപയും ആയിരുന്നു. എന്നാൽ മക്കത്തായം ആചരിക്കുന്ന പുരുഷന്മാർക്ക്‌ 24 രൂപയും സ്ത്രീകൾക്ക്‌ 14 രൂപയും വില ലഭിക്കുമായിരുന്നു.
അടിമകളെ വിൽക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേകം ചന്തകളുണ്ടായിരുന്നു. കോട്ടയം തിരുനക്കര മൈതാനം, ആലപ്പുഴ, കൊല്ലം, കായംകുളം, ആറ്റിങ്ങൽ, ചിറയിൻകീഴ്‌, കണിയാപുരം, പേട്ട, കോവളം എന്നിവ പേരുകേട്ട അടിമച്ചന്തകളായിരുന്നു. അടിമകളെ സൂക്ഷിക്കുന്നതിന്‌ ഉടമകൾ സർക്കാരിന്‌ നികുതി നൽകണം. ആൾക്കാശ്‌ എന്നായിരുന്നു അതിന്റെ പേര്‌. അടിമച്ചന്തകളിൽ നിന്ന്‌ അടിമപ്പണം എന്ന പേരിൽ വിൽപ്പന നികുതിയും സർക്കാർ പിരിച്ചിരുന്നു. സർക്കാരിനും സ്വന്തമായി അടിമകളുണ്ടായിരുന്നു. 19-ാ‍ം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൊച്ചി സർക്കാരിന്‌ 15,000 അടിമകളുണ്ടായിരുന്നു. ഈ അടിമകളെ സർക്കാർ ജന്മിമാർക്ക്‌ പാട്ടത്തിന്‌ നൽകിയിരുന്നു. 1810 ലെ തിരുവിതാംകൂർ സർക്കാരിന്റെ ബജറ്റിൽ അടിമകളുടെ പാട്ട ഇനത്തിലെ വരുമാനം രണ്ടുകോടി രൂപയായിരുന്നു.
അവർണർക്കു പൊതുവഴിയിലൂടെ സഞ്ചരിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ട്‌ 1893 അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്ര ജന്മിത്വത്തിനും ഭരണകൂടത്തിനും നൽകിയ ശക്തമായ അടിയായിരുന്നു. വെള്ളക്കാളയെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളി നടത്തിയ യാത്ര മാനുഷികാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഈ യാത്രയ്ക്ക്‌ ശേഷമാണ്‌ എല്ലാ അവർണ വിഭാഗങ്ങൾക്കും പൊതുവഴിയിലൂടെ നടക്കാൻ കഴിഞ്ഞത്‌ എന്നത്‌ ചരിത്രസത്യം.
വൈക്കം ക്ഷേത്രത്തിനു സമീപത്തുകൂടി അവർണർക്ക്‌ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടു നടന്ന സമരത്തിൽ 1925 ജനുവരി 10 ന്‌ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദേവസ്വം ട്രസ്റ്റിയായ ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുടെ ഇല്ലത്തുചെന്ന്‌ സന്ധി സംഭാഷണം നടത്തിയ ചർച്ച പരാജയമായിരുന്നു. അയ്യൻകാളി സവർണർക്കു മാത്രം നിശ്ചയിച്ച വഴി പൊതുവഴിയാക്കുവാൻ യാചിക്കുകയല്ല അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു. അതാണ്‌ വില്ലുവണ്ടി യാത്രയുടെ മഹത്വം.
1905 ൽ ദളിത്‌ ജനതയ്ക്ക്‌ ഒരു പൊതു സംഘടനയായ സാധുജന പരിപാലനസംഘം അയ്യൻകാളി രൂപീകരിച്ചു. സമുദായത്തിന്‌ മാനുഷിക മുഖം നൽകുവാനും സംഘത്തെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനമാക്കി മാറ്റുന്നതിനും കഴിഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ വർഗത്തിന്‌ മുന്നേറുവാൻ കഴിയൂ എന്ന്‌ അയ്യൻകാളി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സമരങ്ങളിൽ കൂടുതലും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിരുന്നു.
ദളിത്‌ വർഗത്തിന്റെ സ്കൂൾ പ്രവേശനത്തിനുവേണ്ടി 1907 ൽ അയ്യൻകാളി നടത്തിയ പണിമുടക്ക്‌ സമരം ലോകത്തിലെ ആദ്യ കർഷക തൊഴിലാളി സമരമായിരുന്നു. പണിമുടക്ക്‌ എന്ന്‌ കേട്ടുകേൾവി പോലുമില്ലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സമരം നടന്നത്‌. ഒക്ടോബർ വിപ്ലവത്തിനും 10 വർഷം മുമ്പ്‌ സ്കൂൾ പ്രവേശനത്തോടൊപ്പം അദ്ദേഹം മൂന്നോട്ടുവച്ച ആവശ്യങ്ങൾ തികച്ചും സാമൂഹ്യ നന്മയുടെ അടയാളമായിരുന്നു.
വേലയ്ക്ക്‌ കൂലി പണമായി നൽകണം, ഞായർ പൊതു അവധിയായിരിക്കണം, ജോലിക്ക്‌ സമയക്ലിപ്തത ഉണ്ടായിരിക്കണം, ഗർഭിണികളേയും കുട്ടികളേയും തൊഴിലിൽ നിന്ന്‌ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. പ്രത്യേക ജാതിക്കാർക്ക്‌ മാത്രം അനുവദനീയമായ വിദ്യാഭ്യാസത്തെ സാർവത്രികവും മൗലികവുമാക്കുവാൻ കഴിഞ്ഞു എന്നതാണ്‌ പണിമുടക്ക്‌ സമരത്തിന്റെ വലിയ മേന്മ.
1911 ഫെബ്രുവരി 13-ാ‍ം തീയതി അയ്യൻകാളിയെ പ്രജാസഭയിലേയ്ക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടു. ദളിതരുടെ ഭൂമി പ്രശ്നം, സർക്കാർ തൊഴിൽ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, അയിത്തനിർമാർജനം തുടങ്ങിയ വിഷയങ്ങൾ പ്രജാസഭയിലുയർത്തുകയും നേടിയെടുക്കുന്നതിന്‌ സാധുജന പരിപാലന സംഘത്തിലൂടെ സമരപോരാട്ടം നടത്തുകയും ചെയ്തു. 1936 നവംബർ 12 ന്‌ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ക്ഷേത്ര പ്രവേശന വിളംബരത്തിൽ അയ്യൻകാളി ആഹ്ലാദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇത്‌ സർ സി പി രാമസ്വാമിയേയും ഭരണകൂടത്തേയും ഞെട്ടിച്ചു. കല്ലായ വിഗ്രഹത്തിന്‌ പണം വേണ്ട അത്‌ വിശക്കുന്ന കുഞ്ഞിന്‌ പാൽ വാങ്ങി കൊടുക്കൂ എന്ന്‌ അയ്യൻകാളി സമുദായത്തെ ഉദ്ബോധിപ്പിച്ചു.
1937 ജനുവരി 14 ന്‌ മഹാത്മാഗാന്ധി കേരളം സന്ദർശിച്ച വേളയിൽ സിപി മഹാത്മാഗാന്ധിക്ക്‌ അയ്യൻകാളിയെ സന്ദർശിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുകയും യോഗത്തിൽ മഹാത്മാഗാന്ധി അയ്യൻകാളിയെ പുലയരാജാവ്‌ എന്ന്‌ സംബോധന ചെയ്യുകയും ഉണ്ടായി. ഈ സംഭവത്തിനുശേഷം സംഘടനയിൽ ഉപജാതി ചിന്ത കടന്നുകൂടുകയും സംഘം തകർച്ചയിലേയ്ക്ക്‌ കൂപ്പുകുത്തുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പുലയ പ്രയോഗം സിപിയുടെ തന്ത്രമായിരുന്നു. അയ്യൻകാളിയെ പുലയകോളത്തിലൊതുക്കി സമുദായ നേതാവായി ചരിത്രം എഴുതിയവർ അദ്ദേഹത്തിന്റെ നിർഭയ പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു. അയ്യൻകാളി ഒരു ജാതിക്കുവേണ്ടിയല്ല, ഒരു സമൂഹത്തിനു വേണ്ടിയാണ്‌ പ്രവർത്തിച്ചത്‌.
ലോകത്തെവിടെയും മനുഷ്യാവകാശങ്ങൾക്ക്‌ വെല്ലുവിളി നേരിടുമ്പോൾ പോരാട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌ പ്രാദേശികമായ അസ്വസ്ഥതയിൽ നിന്നുമാണ്‌. അയ്യൻകാളി നടത്തിയ സമരങ്ങളെ തിരുവിതാംകൂറിൽ നടന്ന പ്രാദേശിക പോരാട്ടമായി മാത്രം കാണുന്ന ചരിത്രകാരന്മാർ ചരിത്ര രചനയോടും അയ്യൻകാളിയോടും ചെയ്തത്‌ അനീതിയാണ്‌. ദണ്ഡിയാത്രയും അരുവിപ്പുറം ശിവപ്രതിഷ്ഠയും പോലെ വില്ലുവണ്ടി യാത്രയും പണിമുടക്കു സമരവും ഇന്ത്യാ ചരിത്രത്തിൽ മഹനീയസ്ഥാനമർഹിക്കുന്നവയാണ്‌. അയ്യൻകാളിയുടെ ജീവിതം വരുംതലമുറയ്ക്ക്‌ പ്രചോദനമാകണം. കരിക്കുലം കമ്മിറ്റി അയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഗവൺമെന്റ്‌ അദ്ദേഹത്തിന്‌ ഭാരതരത്നം നൽകി ആദരിക്കണം.
അമാനുഷിക പരിവേഷമോ, ദൈവത്തിന്റെ മേലങ്കിയോ അണിയാത്ത അയ്യൻകാളിയെ ഹൈന്ദവ ശ്രീകോവിലിനുള്ളിൽ തളയ്ക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയെ തിരിച്ചറിയണം. മാനവികതയുടെ നേരും കതിരും പകർന്നുനൽകിയ ലോക വിപ്ലവകാരിയായിരുന്നു അയ്യൻകാളി.
1941 ജൂൺ 18-ാ‍ം തീയതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അയ്യൻകാളി എന്ന സമാനതകളില്ലാത്ത വിപ്ലവകാരിയെ ഒരിക്കൽകൂടി സ്മരിക്കാം.

Comments

comments