Published On: Sun, Sep 18th, 2016

ഗോവിന്ദചാമിക്ക് മരണം വരെ ജയിൽ;വിവാദങ്ങൾക്ക് ഉത്തരവാദികൾ വിധിപ്പകർപ്പു വായിക്കാതെ വാർത്ത പടച്ച മാധ്യമങ്ങൾ | Supreme court order in Soumya’s murder case

govindachami-1

അഡ്വ.കെ.എൻ.അനിൽകുമാർ (കേരളാ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ്)

ഗോവിന്ദചാമി മരണംവരെ ജയിലിൽ തന്നെ കിടക്കും. ഗോവിന്ദചാമിക്ക് (ചാ൪ലി തോമസ്സ്) ജീവപര്യന്തം തന്നെയാണ് ശിക്ഷ.വിധിപ്പകർപ്പു വായിച്ചു നോക്കാതെ വാർത്തകൊടുത്ത മാധ്യമങ്ങളാണ് ഈ വിവാദത്തിനു ഉത്തരവാദികൾ. .മാദ്യമങ്ങള് ബഹു. സുപ്രീം കോടതിയുടെ വിധി വായിച്ചുനോക്കാതെ ഫ്ളാഷ് ന്യൂസ് കൊടുത്തതാണ് കുഴപ്പമായത്.ചില മാധ്യമങ്ങൾ ഗോവിന്ദ ചാമിയുടെ റിലീസിംഗ് തീയതി വരെ പ്രഖ്യാപിച്ചുകളഞ്ഞു.ഇനികേവലം ഒരു വർഷവും 7 മാസവും കൂടി മാത്രം ഗോവിന്ദച്ചാമി(ചാർളി തോമസ്) ജയിലിൽ കിടന്നാൽ മതിയെന്നാണ് അവർ കണക്കു കൂട്ടി പറഞ്ഞത്.

IPC 302 വകുപ്പു പ്രകാരമുള്ള പ്രതിയുടെ വധശിക്ഷ കോടതിശരിവച്ചില്ല, അതുകുറവുചെയ്ത് 325 വകുപ്പ് പ്രകാരം 7വ൪ഷം കഠിനതടവാക്കി. എന്നാൽ 376 പ്രകാരമുള്ള ജീവപര്യന്തം തടവ് കോടതി ശരിവച്ച വിധിഭാഗം മാദ്യമപ്രവ൪ത്തക൪ ശ്രദ്ധിച്ചില്ല.

ജീവപര്യന്തമെന്നാല് നിയമപ്രകാരം ജീവിതം മുഴുവനാണ്. അതുകുറവുചെയ്യണമെകിൽ ചുരുങ്ങിയ പക്ഷം സംസ്ഥാന സ൪ക്കാ൪ വിചാരിക്കണം. ഇക്കാര്യത്തിൽ അത് സംഭവിക്കാനിടയില്ല. അതിന൪ത്ഥം ഗോവിന്ദചാമി മരണംവരെ ജയിലിൽ തന്നെ കിടക്കും. ഇവിടെകോടതിക്കും പ്രൊസിക്യൂഷനും എതിരായുള്ള വിമ൪ശനങ്ങളിൽ വലിയ കഴമ്പില്ല .

 

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.