Breaking News

ഒപ്പം തമിഴിലും ഹിന്ദിയിലേക്കും;പ്രേമത്തിനെ കടത്തിവെട്ടി മുന്നേറ്റം തുടരുന്നു

oppam

ന്യൂജനറേഷൻ കാലത്ത് ഇന്ത്യന്‍ പ്രിയദര്‍ശനും അടിതെറ്റിപ്പോയോ എന്ന് സംശയിച്ചവര്‍ ഏറെയാണ്. എന്നാൽ സമകാലീനർ പലരും പകച്ചു നില്‍ക്കുമ്പോള്‍ കഥപറച്ചിലിന്റെ പുതുവഴിയിലൂടെ സഞ്ചരിച്ച ‘ഒപ്പ’ വുമായി ന്യൂജനറേഷന്റെ നെറുകയില്‍ കയറി നില്‍ക്കുകയാണ് പ്രിയന്‍. ചിത്രത്തിന് തമിഴ്, ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്

ഉലകനായകന്‍ കമല്‍ഹാസനാണ് സിനിമയുടെ തമിഴ്പതിപ്പിന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ട താരം ലാലിനെയും പ്രിയനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്നും തമിഴില്‍ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും വാര്‍ത്തകൾ വന്നു കഴിഞ്ഞു.നേരത്തേ പ്രിയന്‍ തന്നെ ഹിന്ദിയില്‍ സിനിമ ഒരുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കമല്‍ തമിഴിലേക്ക് ആഗ്രഹം പ്രകടിപ്പിച്ചത്.അതേസമയം ഇക്കാര്യം മോഹന്‍ലാലോ പ്രിയനോ സ്ഥിരീകരിച്ചിട്ടില്ല..

oppam-1

അതിനിടയില്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ് ഒപ്പം. ന്യൂ ജനറേഷനിലെ ഏറ്റവും പണംവാരി ചിത്രമായ പ്രേമത്തിന്റെ കളക്ഷന്‍ റെക്കോഡ് ഒപ്പം ആദ്യ ആഴ്ച തന്നെ മറികടന്നിരുന്നു. എല്ലായ്‌പ്പോഴും ഒപ്പമുള്ള സുഹൃത്ത് മോഹന്‍ലാലിനൊപ്പം പ്രിയന്‍ ചെയ്ത ഓണച്ചിത്രം മലയാളത്തില്‍ അതിവേഗത്തില്‍ 10 കോടി പിന്നിടുകയും വെറും ആറു ദിവസം കൊണ്ട് മാത്രം 11.53 കോടി വാരി അല്‍ഫോണ്‍സ്പുത്രന്‍-നിവിന്‍പോളി ടീമിന്റെ പ്രേമത്തിന്റെ റെക്കോഡും തകര്‍ത്തു. കഴിഞ്ഞ ജൂണ്‍ 25 ന് എത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ നേടിയത് വെറും 10.30 കോടിയായിരുന്നു.

oppam-movie-review-0

ഒരു കാലത്തെ മലയാളത്തിലെ സ്ഥിരം ഹിറ്റ്‌മേക്കര്‍മാരായ പ്രിയന്‍ മോഹന്‍ലാല്‍ ടീം ദീര്‍ഘകാലത്തിന് ശേഷമാണ് കേരളത്തില്‍ വന്‍ കളക്ഷന്‍ നേടുന്ന സിനിമയുടെ ഭാഗമാകുന്നത്. മോഹന്‍ലാല്‍ ജയരാമന്‍ എന്ന അന്ധനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുശ്രീയും വിമലാരാമനുമായിരുന്നു നായികമാര്‍. അതേസമയം ഒപ്പത്തിന്റെ ആദ്യരൂപം ആരാധകര്‍ കണ്ടതില്‍ പ്രേമം സംവിധായകന്റെ കയ്യൊപ്പും ഉണ്ടായിരുന്നു എന്നതാണ് വ്യത്യസ്തത. ഒപ്പത്തിന്റെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തത് മലയാളത്തിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രനായിരുന്നു. വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകളില്‍ ഇത് വന്‍ ശ്രദ്ധയാണ് കവര്‍ന്നത്.

Comments

comments