Smiley face

‘ഇമ കൈതേൽ’ പെൺ മേധാവിത്വത്തിൽ ഒരു കമ്പോളം | Ima Keithel (Mothers’ Market), Imphal, Manipur

mothers-market-in-imphal-option-1

ലിബി.സി .എസ് 

പെൺ മേധാവിത്വത്തിൽ ഒരു കമ്പോളം. മുതലാളിമാരും വിൽപ്പനക്കാരും എല്ലാം പെൺപടതന്നെ. ഇതൊരു സങ്കൽപ്പമല്ല. പെൺകരുത്തിൽ തിരിയുന്ന ഒരു കമ്പോളമുണ്ട്‌ മണിപ്പൂരിൽ. മുതലാളിയും തൊഴിലാളിയും ഒക്കെ സ്ത്രീകൾ തന്നെ. ലോകത്തിലെ ഏക വനിതാ കമ്പോളമാണിത്‌. ‘ഇമ കൈതേൽ’ എന്ന സുന്ദരിപ്പേരിലാണ്‌ ഈ കമ്പോളം അറിയപ്പെടുന്നത്‌.

ഇമ എന്ന വാക്കിനർഥം അമ്മ എന്നും കൈത്തേൽ എന്ന വാക്കിനർഥം കമ്പോളമെന്നുമാണ്‌. ‘അമ്മമാരുടെ കമ്പോളം’എന്ന പേരിട്ടതിൽ ഒട്ടും അത്ഭുതം തോന്നേണ്ടതില്ല. തികച്ചും അനുയോജ്യമാണിത്‌. 4000 സ്ത്രീകളാണ്‌ ഇവിടത്തെ കച്ചടക്കാർ. ആൺപെൺ സമത്വം പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല അതൊക്കെ പ്രാവർത്തികമാക്കാൻ കഴിയുന്നവയാണ്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ കമ്പോളത്തിന്റെ പ്രവർത്തനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ്‌ ഈ പെൺകമ്പോളം സ്ഥിതിചെയ്യുന്നത്‌.

mothers-market55

പുരുഷമേധാവിത്വത്തിലുള്ള കമ്പോളങ്ങളിൽനിന്ന്‌ ഒട്ടും താഴെത്തട്ടിലല്ല ഈ ചന്ത. പുരുഷ പ്രജകളുടെ കച്ചവടത്തിന്‌ സമാനരീതിയിലാണ്‌ കച്ചവടവും നടത്തിപ്പും ഒക്കെയും. പെൺകൈകളിൽ ഒതുങ്ങാത്തതാണ്‌ ഇതെന്ന്‌ ഒരിക്കൽപോലും ഇവിടം സന്ദർശിച്ചാൽ പറയാനാകില്ല. ഇമയുടെ പ്രത്യേകതകൾ ഇതൊന്നുകൊണ്ടും തീരുന്നില്ല. ഇമ എന്ന ഈ കമ്പോളം ശരിക്കും സാധാനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള ഒരിടമാണ്‌ കമ്പോളം എന്ന നമ്മുടെ ധാരണയെതന്നെ മാറ്റുന്നതാണ്‌. സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ളിടം എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ നിഴൽ പ്രതിഭഫലിപ്പിക്കാനുള്ള ഇടമാണ്‌ ഇവിടം എന്നാണ്‌ ഇവരുടെ വിശ്വാസം.

ema-keithel-imphal-manipur_1

സാധാരണക്കാരുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിയാൻ പറ്റിയ സ്ഥലമാണ്‌ കമ്പോളം എന്നത്‌ ഇമ നൽകുന്ന പാഠമാണ്‌. ഈ കമ്പോളത്തിലെ കച്ചവടക്കാർ ഒരിക്കലും ഒരു സാധാരണകച്ചവടക്കാരല്ല. അവർ വിൽക്കുന്നത്‌ ഖരരൂപത്തിലുള്ള വസ്തുക്കൾ മാത്രമല്ല. 2005 ലെ സെന്റർ ഫോർ റിസർച്ച്‌ ആന്റ്‌ എഡ്യൂക്കേഷൻ റിപ്പോർട്ടിൽ പറയുന്നത്‌ ഇമ വിവരങ്ങളുടെ കൈമാറ്റം നടത്തുകയും സാമൂഹ്യ-രാഷ്ട്രീയ നടപടികൾ ചർച്ചചെയ്യുകയും ചെയ്യുന്നു എന്നാണ്‌. ഇടവേളകളിലും ആഹാരം കഴിക്കുന്ന സമയങ്ങളിലും ഇവിടത്തെ കച്ചവടക്കാർ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണ്‌. സമൂഹത്തിന്റെ വേറിട്ട ചിന്താഗതിയാണ്‌ ഇമ നമുക്ക്‌ പകർന്നു തരുന്നത്‌.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.