Breaking News

സ്വാശ്രയ മാഫിയ ഹാപ്പിയാണ് ;ഭരണ പക്ഷവും പ്രതിപക്ഷവും പൊതു ജനങ്ങളെ വിഡ്‌ഡികളാക്കുന്നു

harthal

ഹരീഷ് കുമാർ.വി 

സ്വാശ്രയ വിഷയത്തിൽ സമരം ചെയ്യാൻ ഉള്ള ധാർമ്മിക അവകാശം കോൺഗ്രസ്സിന് ഇല്ലെങ്കിലും ഇപ്പോൾ ഉന്നയിക്കപ്പെടുന്ന വിഷയം ഒരു യാദാർഥ്യമാണ്.എന്നാൽ സമരാട്ടത്തിൽ ഉന്നയിക്കുന്ന വിഷയങ്ങൾ അല്ല ഇവിടെ ചർച്ചയാകുന്നത് എന്നത് യാദൃചീകമായി സംഭവിക്കുന്നതും അല്ല.സ്വാശ്രയ മാഫിയക്ക് അനുകൂലമായി വിധിയെഴുതാൻ തയ്യാറായി നിന്ന കോടതിയുടെ മുൻപിലേക്ക് അവരെ തള്ളി വിടുന്നതിനു അവസരം ഉണ്ടാക്കിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ അക്ഷരാർത്ഥത്തിൽ പൊടിയിടുകയായിരുന്നു എന്നത് ഒരു സത്യമാണ്.

ഭരണത്തിൻറെ നൂറാം ദിനാഘോഷം മോദി മോഡലിൽ പത്ര പരസ്യങ്ങളിലൂടെയും റേഡിയോ പ്രഭാഷണങ്ങളിലൂടെയും കൊണ്ടാടിയ സന്ദർഭത്തിൽ തന്നെ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മാഫിയയുമായി ഡീൽ ഉറപ്പിച്ചുകൊണ്ട് സർക്കാർ കോർപ്പറേറ്റ് അജണ്ട തുറന്നു കാട്ടിയിരിക്കുകയാണ്.ഉമ്മൻ ഭരണകാലത്ത് സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ഫീസ് അടക്കമുള്ള വ്യവസ്ഥകൾക്കെതിരെ സമരം ചെയ്ത എൽ ഡി എഫ് വിദ്യാഭ്യാസ മാഫിയയ്ക്ക് വിശ്വസിക്കാവുന്ന ഒരു സഖ്യകക്ഷിയാണ് തങ്ങളും എന്ന് അധികാരത്തിൽ എത്തിയതോടെ തെളിയിച്ചിരിക്കുകയാണ്.

pinarayi-fb

മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ നൂറാം നാളിലെ ഭരണ നേട്ടങ്ങളിലൂടെ “പൊൻതൂവൽ “ആയി വാഴ്ത്തുന്ന സി പി എം വൃത്തങ്ങൾ അവകാശപ്പെടുന്നത് മുഴുവൻ സ്വാശ്രയ കോളേജുകളുടെയും 50% സീറ്റ് സർക്കാരിന് ഏറ്റെടുക്കാനായി എന്നാണു.100% സീറ്റും മാനേജ്‌മെന്റിൽ നിന്നും ഏറ്റെടുത്തുവെന്ന് ആദ്യം വീമ്പിളക്കിയവർ ഇപ്പോൾ 50% ഏറ്റെടുത്തതിനെ പറ്റിവീരവാദം മുഴക്കുന്നതിൽ പോലും ഒരു കഴമ്പും ഇല്ലെന്നതാണ് യദാർത്ഥ വസ്തുത.23 മെഡിക്കൽ കോളേജുകളിലും കൂടി 2500 ഓളം സീറ്റുണ്ടെന്നും ഇതിൻറെ പകുതി സർക്കാരിന് കിട്ടുമെന്നുമാണ് ഇപ്പോൾ തട്ടിവിടുന്നത്.

എന്നാൽ യദാർത്ഥ വസ്തുത എന്താണ് ?സർക്കാരിൻറെ ഈ അവകാശ വാദവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അനുഭവവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കാം.ഏതൊരു സർക്കാർ ഏറ്റെടുക്കലും അഥവാ ഇടപെടലും പ്രതിഫലിക്കേണ്ടത് അതുവഴി ജനങ്ങൾക്ക് കിട്ടുന്ന സേവനത്തിന് കൊടുക്കേണ്ടുന്ന വിലയുടെ അടിസ്ഥാനത്തിലാണ്.ഉമ്മൻ സർക്കാരിൻറെ ഭരണ കാലത്ത് മെറിറ്റ് സീറ്റിൽ കുട്ടികൾ കൊടുത്തിരുന്നതിനേക്കാൾ കൂടുതൽ ഫീസ് ഇപ്പോൾ പിണറായി ഭരണത്തിൽ കൊടുക്കേണ്ടി വന്നിരിക്കുന്നുവെന്നും “ഫീസ് ഏകീകരണം “എന്ന ഗീർവാണം സർക്കാർ മുഴക്കിയത് മെറിറ്റ് ഫീസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഡ നീക്കത്തെ മരിച്ചു പിടിക്കാൻ ആയിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്.ഒന്നുകൂടി വ്യക്തമാക്കിയാൽ പിണറായി ഭരണത്തിൽ ഉമ്മൻ ഭരണത്തെക്കാൾ കോടികളുടെ നേട്ടമാണ് സ്വാശ്രയ വിദ്യാഭ്യാസ മാഫിയ അടിച്ചെടുത്തിരിക്കുന്നത്.എന്ന സത്യം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

c-ravfeenranaatd_585864

ഉമ്മൻ ഭരണകാലത്തു പ്രതിവർഷം ഫീസ് നിരക്കിൽ 10%വർദ്ധനവ് എന്നതായിരുന്നു അംഗീകൃത ധാരണ.എന്നാൽ ഇപ്പോൾ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ അവിഹിത ധാരണയനുസരിച്ചു സർക്കാർ മെറിറ്റ് സീറ്റിൽ അടക്കം 30% ത്തിൻറെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.സർക്കാരിന് നൽകുന്ന 50% സീറ്റിലെ 20% സീറ്റിൽ മാത്രമാണ് കഴിഞ്ഞ വർഷത്തെ ഫീസ് നിലനിർത്താൻ ആയിട്ടുള്ളത്.ബാക്കിവരുന്ന സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ ഫീസ് ആയിരുന്ന 1.85 ലക്ഷം രൂപയിൽ നിന്നും ഈ വർഷം 2.50 ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു.ഉമ്മൻ ഭരണകാലത്തെ ഫോർമുല പിന്തുടരുകയായിരുന്നു എങ്കിൽ (അതായത് 10% വർദ്ധനവ് )ഈ സീറ്റുകളിൽ 2.03 ലക്ഷം രൂപയായി മാത്രമേ ഫീസ് വർദ്ദിക്കുമായിരുന്നുള്ളൂ.ഇതുവഴി മാത്രം മെറിറ്റ് സീറ്റുകളിൽ നിന്ന് മാത്രം.ദശ ലക്ഷങ്ങളാണ് സ്വാശ്രയ മാഫിയ അടിച്ചു മാറ്റുന്നത്.ഡോക്ടറാകാൻ മോഹിച്ചു നിൽക്കുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വെള്ളം കുടിച്ചത് തന്നെ മിച്ചം.

shylaja teacher2

മാനേജ്‌മെൻറ് ക്വാട്ടയിലും എൻ ആർ ഐ സീറ്റിലേക്കും വരുമ്പോൾ മാനേജ്‌മെന്റുകൾക്ക് ചാകരയാണ്.35% വരുന്ന മാനേജ്‌മെൻറ് ക്വട്ട സീറ്റുകളിൽ ഉമ്മൻ ഭരണകാലത്ത് ഉണ്ടായിരുന്ന ഫീസ് ആയിരുന്ന 8.5 ലക്ഷം രൂപ പിണറായി ഭരണത്തിൽ 11 ലക്ഷം രൂപയായിരുന്നു.എൻ ആർ ഐ സീറ്റിൽ ആകട്ടെ കഴിഞ്ഞ വർഷത്തെ 12.5 ലക്ഷം രൂപ ഇത്തവണ 15 ലക്ഷം ആയിരിക്കുന്നു.മെറിറ്റ് സീറ്റിലും മാനേജ്‌മെൻറ് സീറ്റിലും ഏകീകൃത ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഭാഗീയകമായി അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പതിവ് വർദ്ധനവിന്റെ അനുപാതം മൂന്ന് ഇരട്ടിയാക്കി.ഈ സർക്കാർ വർദ്ദിപ്പിച്ചു.സ്വാശ്രയ മാഫിയയ്ക്ക് നൽകിയ ഈ നേട്ടമാണ് സർക്കാരിൻറെ വിജയമായി കൊണ്ടാടുന്നത്.ഇതുവഴി കോടിക്കണക്കിനു രൂപയുടെ അധിക നേട്ടമാണ് സ്വാശ്രയ മാഫിയ ജനങ്ങളിൽ നിന്നും അടിച്ചു മാറ്റുന്നത്

sfi

മാനേജ്‌മെൻറ് സീറ്റിൽ സുതാര്യ പ്രവേശം ഉറപ്പാക്കിയെന്നും അതുവഴി ഈ രംഗത്തെ അനീതി അവസാനിപ്പിച്ചു സാമൂഹ്യ നീതി നേടിയെന്നും സർക്കാർ വീമ്പിളക്കുമ്പോൾ “സുതാര്യത””സാമൂഹ്യ നീതി”തുടങ്ങിയ വാക്കുകൾ പുഴുങ്ങി തിന്നാൽ കുശാലായെന്നാണ് തോന്നിപ്പോകുക.എന്നാൽ മാനേജ്‌മെന്റുകളുടെ കൊള്ള സുതാര്യമായി വർദ്ധിക്കുന്നു.എന്ന് മാത്രമാണ് ഇതിനർത്ഥം ഉദാഹരണത്തിന് ഉമ്മൻ സർക്കാർ അധികാരത്തിൽ എത്തിയ 2011 ൽ 5.95 ലക്ഷം ആയിരുന്ന മാനേജ്‌മെൻറ് സീറ്റുകളിലെ ഫീസ് നിരക്ക് 2015 ൽ 8.5 ലക്ഷമായി ഉയർത്തിയിരുന്നു.ഓരോ വർഷവും 10%വർദ്ധനവാണ് ഉണ്ടായത്.എന്നാൽ ഈ സർക്കാർ ഒറ്റയടിക്ക് 11 ലക്ഷമായി അത് ഉയർത്തിയിരിക്കുന്നു.2011 ൽ ഉമ്മൻ ഭരണം അധികാരത്തിൽ എത്തുമ്പോൾ എൻ ആർ ഐ ഫീസ് 9 ലക്ഷം ആയിരുന്നു.5 വർഷം കൊണ്ട് 10% വീതം വർദ്ധിച്ചു  അത് 2015 ൽ 12.5 ലക്ഷം രൂപയായി.എന്നുവെച്ചാൽ പരമാവധി ഒരു ലക്ഷം രൂപയാണ് ഉമ്മൻ ഭരണ കാലത്ത് എൻ ആർ ഐ ഫീസ് വർദ്ദിച്ചിരുന്നത്.എന്നാൽ തൻറെ ആദ്യവർഷ ഭരണത്തിൽ പിണറായി അത് 2.5 ലക്ഷം രൂപ വർദ്ദിപ്പിച്ചു 15 ലക്ഷം ആക്കിയിരിക്കുന്നു.ചുരുക്കത്തിൽ നെറികെട്ട ഈ കോർപ്പറേറ്റ് സേവ സുതാര്യതയുടെ മൂടുപടത്തിനുള്ളിൽ വിദഗ്ധമായി നിറവേറ്റുന്നതാണ് പിണറായി സ്റ്റയിൽ. എല്ലാ ഭരണ വർഗ്ഗ മുന്നണികളും സ്വാശ്രയ മാനേജ്‌മെന്റുകളും സന്തുഷ്ടരാണ്.ഫീസ് വർദ്ധനവ് അംഗീകരിക്കില്ലെന്ന് പറഞ്ഞ എസ് എഫ് ഐ നേതാക്കന്മാർ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലുമാണ്.

 

Comments

comments

Reendex

Must see news