Smiley face
Published On: Wed, Oct 5th, 2016

ഒരു മനുഷ്യായുസിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ നാല് കൊല്ലം അധികം ജോലി ചെയ്യുന്നു | Libi’s face book post

Smiley face

womens-labors

ലിബി.സി എസ്

ഒരു മനുഷ്യായുസിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ നാലുകൊല്ലമധികം ജോലി ചെയ്യുന്നതായി ആക്ഷൻ എയിഡിന്റെ റിപ്പോർട്ട്‌. ചെറിയ പ്രായത്തിൽ തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീയും പുരുഷനും തൊഴിൽമേഖലയിൽ നൽകുന്ന തൊഴിൽ സംഭാവനയുടെ വിലയിരുത്തലിലൂടെയാണ്‌ ഈ തീരുമാനത്തിലെത്തിയത്‌. അസംഘടിതവും സംഘടിതവുമായ മേഖലകളിൽ ഓരോവർഷവും പുരുഷന്മാരേതിനെക്കാൾ ഒരുമാസം അധികജോലി സ്ത്രീകൾ ചെയ്യുന്നുണ്ട്‌. ആക്ഷൻ എയ്ഡ്‌ തയാറാക്കിയ ഈ റിപ്പോർട്ട്‌ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ അവതരിപ്പിക്കും.

സ്ത്രീകൾ ചെയ്യുന്ന വേതനരഹിത തൊഴിൽ അവരിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നുണ്ട്‌. മാത്രമല്ല സ്ത്രീകളുടെ വരുമാനാധിഷ്ഠിത തൊഴിൽ സാധ്യതകളെ ഇത്‌ ഇല്ലാതാക്കുകയുമാണ്‌. ഇതുകാരണം പൊതുഇടങ്ങളിൽ വരാനുള്ള സ്ത്രീകളുടെ അവസരം തീരെ പരിമിതപ്പെടുകയും തീരുമാനമെടുക്കുന്ന സമിതികളിലെ സ്ത്രീസാന്നിധ്യം ഇല്ലാതാവുകയും ചെയ്യുന്നു. വിശ്രമവും വിനോദവും സ്ത്രീകൾക്കു ലഭിക്കുന്നുമില്ല. ആഗോളതലത്തിലെ സ്ത്രീകളുടെ ഈ അവസ്ഥയ്ക്ക്‌ പരിഹാരമായി റിപ്പോർട്ടിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്‌.

lady-workers

പൊതുജന സേവനകേന്ദ്രങ്ങൾ കൂടുതൽ നടപ്പിലാക്കുക, കുടുംബസൗഹൃദവും തുല്യവേതനവും ഉറപ്പാക്കുന്ന തൊഴിൽമേഖലാ നിയമം നിർമിക്കുക, ജീവിതസാഹചര്യമൊരുക്കാൻ പാകത്തിൽ മിനിമം വേതന പദ്ധതി രൂപീകരിക്കുക എന്നിവ അവയിൽ ചിലതാണ്‌. സ്ത്രീകളുടെ വേതനരഹിതസേവനം അംഗീകരിച്ച്‌, അവയുടെ ഭാരം കുറയ്ക്കാനും, അവ സ്ത്രീയും പുരുഷനുമായി തുല്യമായി പങ്കിടാനും ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്‌. പരിചരണം, സ്നേഹം പങ്കിടൽ എന്നിവയുടെ മൂല്യം നിർണയിക്കാൻ ഈ നടപടി സഹായകരമായിരിക്കും. അല്ലാതെ അവയ്ക്ക്‌ ഡോളറിന്റെയോ രൂപയുടേയോ വിലയിടുകയല്ല അഭികാമ്യമെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

സമൂഹത്തിന്റെ പുരോഗതിക്കും വികാസത്തിനും സ്ത്രീയുടെ വീട്ടിനകത്തും പുറത്തുമുള്ള തൊഴിൽ സംഭാവനകൾക്ക്‌ ഗണ്യമായ പങ്ക്‌ വഹിക്കാനുണ്ട്‌. ഈ സംഭാവനയില്ലാതെ ലോകസാമ്പത്തിക വ്യവസ്ഥിതി ചലിക്കില്ല. എന്നിട്ടും ഇന്ന്‌ ഈ സ്ത്രീസംഭാവന കുറച്ചുകാണുകയോ, അംഗീകരിക്കാതിരിക്കുകയോ, കാണാമറയത്ത്‌ നിൽക്കുകയോ ആണ്‌.

child-labour

ഏതാണ്ട്‌ 217 രാജ്യങ്ങളിലെ തൊഴിൽമേഖലയിലും വീട്ടുജോലിയിലും സ്ത്രീയുടേയും പുരുഷന്റെയും പങ്ക്‌ വിലയിരുത്തിയശേഷമാണ്‌ ആക്ഷൻ എയ്ഡ്‌ ഈ റിപ്പോർട്ട്‌ തയാറാക്കിയിട്ടുള്ളത്‌.

സ്ത്രീയുടെ ആഗോള ആയുർദൈർഘ്യം 69 വയസും അതിനിടയിലുള്ള തൊഴിൽശേഷി 23 വർഷവുമാണെന്നാണ്‌ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ളത്‌. എന്നാൽ ദരിദ്രരാഷ്ട്രങ്ങളിൽ ഇത്‌ ഇത്രയും ഉണ്ടാകാറില്ല. എങ്കിൽ പോലും പുരുഷന്മാരുടേതിനേക്കാൾ അധികം ജോലി ഒരായുസിൽ സ്ത്രീ ചെയ്യുന്നു എന്നതാണ്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.