Breaking News

ഇത് കൊള്ളാം … വെൽഡൺ ശ്രീകണ്ഠൻ നായർ !!!

sreekandan-nair-swapna-gramam

ഒരു ടെലിവിഷൻ ചാനലിന് ആനന്ദിപ്പിക്കാനും വാർത്തകൾ കുത്തിയൊഴുക്കി ജനത്തെ വെറുപ്പിക്കാനും അല്ലാതെ എന്ത് ചെയ്യാൻ കഴിയും ? കഴിഞ്ഞ കുറെ നാളുകളായെങ്കിലും ടെലിവിഷൻ മാധ്യമങ്ങൾക്ക് നേരെ ഉയരുന്ന ചോദ്യം ഇപ്പോഴും തർക്കങ്ങൾക്ക് വിധേയമായി ഉത്തരം കിട്ടാതെ നിൽക്കുന്നു. പക്ഷെ , ആർ.ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന ഫ്‌ളവേഴ്‌സ് ചാനൽ ശക്തമായ ഒരു സന്ദേശം നൽകുന്നു.

ചാനലുകൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കിടയിൽ ഫ്‌ളവേഴ്‌സ് ഇന്ന് ഒരുക്കിയിരിക്കുന്ന ഒരു വാർത്ത ഈ ഗണത്തിൽ വരുന്ന മാധ്യമങ്ങൾക്ക് നാളിതു വരെ സാധിക്കാത്തതും ആണ്. തലചായ്ക്കാൻ സ്വന്തം വീടില്ലാത്ത പാവപ്പെട്ടവർക്കായി ഫ്‌ളവേഴ്‌സ് ഒരുക്കിയത് 20 വീടുകളാണ്. ഇടുക്കി ജില്ലയിലെ പൈനാവിൽ പ്രകൃതി പ്രഭ ചൊരിയുന്ന ഒരു മലമടക്കിൽ ഇരുപത് കുടുംബങ്ങൾ ഇനി സ്വന്തം വീടുകളിൽ !  ഇത് കൊള്ളാം … വെൽഡൺ ശ്രീകണ്ഠൻ നായർ !!!

ഫ്‌ളവേഴ്‌സ് സ്വപ്‌ന ഗ്രാമം പദ്ധതിയുടെ താക്കോൽ ദാന ചടങ്ങ് ഇന്ന്

നിർധനരായ ഇരുപത് കുടുംബങ്ങൾക്ക് ഇന്ന് മുതൽ സ്വന്തം വീടുകളിൽ സുരക്ഷിതമായി ഉറങ്ങാം. ഫ്‌ളവേഴ്‌സ് ചാനലാണ് ‘സ്വപന ഗ്രാമം’ പദ്ധതിയിലൂടെ ഇത് യാഥാർത്ഥ്യമാക്കുന്നത്.
ഫ്‌ളവേഴ്‌സിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഇന്ത്യൻ മ്യൂസിക് ലീഗ് വിജയികൾ പ്രതിനിധീകരിച്ച ഇടുക്കി ജില്ലയ്ക്കായി സ്വപ്‌നഗ്രാമം ഭവനപദ്ധതി ഇന്ന് ഒദ്യോഗികമായി യാഥാർഥ്യമാവും.

പൈനാവ് താന്നിക്കണ്ടം നിരപ്പിലാണ് നിർധനർക്കായ് 20 വീടുകൾ ഉയർന്നത്. ഇടുക്കി ജില്ലാ കളക്ടർ ആണ് അർഹരായവരെ കണ്ടെത്തിയത്.

swapna-gramam

ഫ്‌ളവേഴ്‌സും എസ്.ഡി. ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച വീടുകൾ കൈമാറ്റം ചെയ്യുന്ന ചടങ്ങ് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഹിൽട്ടൻ ഗാർഡനിൽ വൈകിട്ട് മൂന്നുമണിക്കാണ് ചടങ്ങ്.

റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിക്കും. ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ മുൻ റവന്യു വകുപ്പ് മന്ത്രി അടൂർ പ്രകാശ് മുഖ്യാതിഥിയായിരിക്കും. എസ്.ഡി ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി എസ്.ഡി ഷിബുലാലും, പേട്രൻ കുമാരി ഷിബുലാലും ചടങ്ങിൽ പങ്കെടുക്കും.

ഇടുക്കി എം.പി ജോയ്‌സ് ജോർജ്ജ്, ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ഇൻസൈറ്റ് മീഡിയസിറ്റി മാനേജിങ്ങ് ഡയറക്ടർ ശ്രീകൺഠൻ നായർ, ഫഌവേഴ്‌സ് ഡയറക്ടർ സതീഷ് ജി.പിള്ള, ഇടുക്കി ജില്ലാ കളക്ടർ ജി ഗോകുൽ, ആർക്കിടെക്ട് ജിശങ്കർ, എസ്.ഡി ഫൗണ്ടേഷൻ ട്രസ്റ്റി പ്രഫ.എസ്.രാമാനന്ദ്, എസ്.ഡി ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ അഭിലാഷ് കുമാർ എന്നിവർക്കൊപ്പം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഫ്‌ളവേഴ്‌സിൽ പ്രേക്ഷകരുടെ അഭിനന്ദനം ഏറെ നേടിയ പരിപാടിയായിരുന്നു ഇന്ത്യൻ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോ.  ജില്ലകൾ തമ്മിലായിരുന്നു മത്സരം. ഓരോ ജില്ലയിലേയും ഗായകരാണ് ഓരോ ടീമിന്റേയും നേതൃസ്ഥാനത്തേക്ക് എത്തിയത്. വിജയിയാവുന്ന ജില്ലയ്ക്ക് എസ് ഡി ഫൗണ്ടേഷന്റെ സ്വപ്‌നഗ്രാമം ഭവനപദ്ധതി എന്നതും പരിപാടിയെ വ്യത്യസ്തമാക്കി. 20 വീടുകളുടെയും നിർമ്മാണം ആർകിടെക്ട് പദ്മശ്രീ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. ഗായകൻ ശ്രീനിവാസ് രഘുനാഥനായിരുന്നു ഇടുക്കി ടീമിന്റെ ക്യാപ്റ്റൻ.

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തന്നെ പുതിയ മത്സര സംസ്‌കാരത്തിന് തുടക്കം കുറിച്ച ഒന്നായിരുന്നു ഫ്‌ളവേഴ്‌സ് ടിവി സംഘടിപ്പിച്ച ഇന്ത്യൻ മ്യൂസിക്ക് ലീഗ്.

 

great job , well done sreekandan nair!

Comments

comments