Published On: Fri, Oct 7th, 2016

കൊടുംവിഷം: ഇവ തെരുവ് നായ്ക്കളേക്കാൾ അപകടകാരികൾ എന്ന് പഠന റിപ്പോർട്ട് | Poison in branded soft drinks;DTAB report

soft-drinks

രാജ്യാന്തര ബ്രാൻഡുകളായ പെപ്സികോ, കൊക്കകോള എന്നിവയുടെ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിൽ മാരകമായ വിഷാംശങ്ങൾ.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (ഡി.ടി.എ.ബി) നടത്തിയ പഠനത്തിൽ ലെഡ്, ക്രോമിയം, കാഡ്മിയം,​ ആന്റിമണി തുടങ്ങി അഞ്ച് വിഷവസ്തുക്കളാണ് കണ്ടെത്തിയത്. പെപ്സി, കൊക്കകോള, മൗണ്ടെൻ ഡ്യൂ, സ്പ്രൈറ്റ്, സെവൻഅപ് ഡ്രിങ്കുകളുടെ അഞ്ച് സാമ്പിളുകളിലും ബോട്ടിലിലും വിഷവസ്തുക്കൾ കലർന്നിട്ടുണ്ട്. മൗണ്ടെൻ ഡ്യൂ, സെവൻഅപ് എന്നിവ പെപ്സിയും സ്;പ്രൈറ്റ് കൊക്കകോളയുമാണ് നിർമ്മിക്കുന്നത്.

അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ബോട്ടിലിൽ നിന്ന് പാനീയത്തിൽ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുതലാണ്. ഓരോന്നിന്റെയും 600 മില്ലിയുടെ നാല് ബോട്ടിൽ സാമ്പിളുകളിലായിരുന്നു പഠനം. സോഫ്റ്റ് ഡ്രിങ്കുകളിൽ നിലവിൽ ലോഹവസ്തുക്കൾക്ക് അനുവദനീയമായ പരിധിയില്ല. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആദ്യ പത്ത് രാസവസ്തുക്കളിലാണ് ലെഡും കാഡ്മിയവും ഉൾപ്പെടുന്നത്. കുട്ടികളെയാണ് കൂടുതലായി ബാധിക്കുക. ലെഡ് മസ്തിഷ്കത്തിന്റേയും നാഡീവ്യവസ്ഥയുടേയും താളം തെറ്റിച്ച് മസ്തിഷ്കാഘാതത്തിനും അപ്സമാരത്തിനും കാരണമാകും. കാഡ്മിയം വൃക്കകളെ തകരാറിലാക്കും. ശ്വസനേന്ദ്രിയത്തിനും ഭീഷണി. കാഡ്മിയവും ലെഡ്ഡും അർബുദത്തിനും കാരണമാണ്.

വിഷത്തിന്റെ അളവ് (മില്ലിഗ്രാം /ലിറ്റർ)

സ്പ്രൈറ്റ്– ആന്റിമണി 0.015, ലെഡ് 0.007, കാഡ്മിയം 0.003, ക്രോമിയം 0.015, ഡിഇഎച്ച്പി- 0.016

കൊക്കകോള – ആന്റിമണി 0.006, ലെഡ് 0.009, കാഡ്മിയം 0.011, ക്രോമിയം 0.026, ഡിഇഎച്ച്പി- 0.026

മൗണ്ടൻ ഡ്യൂ– ആന്റിമണി 0.012, ലെഡ് 0.006, കാഡ്മിയം 0.016, ക്രോമിയം 0.017, ഡിഇഎച്ച്പി- 0.014

പെപ്സി– ആന്റിമണി 0.029, ലെഡ് 0.011, കാഡ്മിയം 0.002, ക്രോമിയം 0.017, ഡിഇഎച്ച്പി- 0.028

സെവൻ അപ്– ആന്റിമണി 0.011, ലെഡ് 0.004, കാഡ്മിയം 0.012, ക്രോമിയം 0.017, ഡിഇഎച്ച്പി- 0.018

പ്രതികരിക്കാനില്ല:പെപ്സികോ

എന്നാൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്പന്നങ്ങൾ പുറത്തിറക്കാറുള്ളത്. അനുവദനീയമായ അളവിലുള്ള ലോഹ പദാർത്ഥങ്ങൾ മാത്രമേ പാനീയങ്ങളിലുണ്ടാകൂ. പഠനറിപ്പോർട്ട് ലഭിക്കാതെയും അതിന്റെ മെത്തഡോളജി അറിയാതെയും കൂടുതൽ പ്രതികരിക്കാൻ സാധിക്കില്ല. എന്നാണ് പെപ്സികോയുടെ പ്രതികരണം.

Comments

comments

Seo wordpress plugin by www.seowizard.org.