Breaking News

ഇത് കറുപ്പല്ല.;ആഫ്രിക്കൻ തങ്കത്തിൽ തീർത്തത്

african-model

രാഹുൽ ഹംബിൾ സനൽ

കറുത്തവള്‍ എന്നു പറഞ്ഞ് സൗന്ദര്യ ലോകത്തു നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാലം കഴിഞ്ഞു. ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് ഖൗഡിയ ദ്യോപ്. കറുത്ത നിറമുള്ളവരെ രണ്ടാം നിര പൗരന്മാരായി പുരാതനകാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് ഈ സെനഗല്‍ സുന്ദരി. കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും ,അവജ്ഞയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ലോകത്തു നിലനിൽക്കുന്നുണ്ട്. മാനസികമായ പക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനു തെളിവാണിത്.

കറുപ്പിന്റെ ഈ അഴകിനെ കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫറാണ്. ആഫ്രിക്കന്‍ വംശജനായ അദ്ദേഹമാണ് ഇവരുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്തയായ മോഡല്‍ ആണ് ഖൗഡിയ. ഒരു ഒരു പുരാതന ആഫ്രിക്കന്‍ ദേവതയുടെ പേരാണ് മാതാപിതാക്കള്‍ മകള്‍ക്കു നല്‍കിയത്.

african-model2

അവൾ സ്വയം വിളിക്കുന്നത് മെലാനിൻ ദേവത എന്നാണ്. ഇൻസ്റ്റാഗ്രാമിൽ വർധിച്ചുകൊണ്ടിരിക്കുന്ന അവളുടെ ആരാധകരും ഇതുതന്നെ സമ്മതിക്കുന്നു. അത്രയ്‌ക്ക് സുന്ദരിയാണ് ആഫ്രിക്കയിലെ സെനഗളിൽ നിന്നുള്ള കോഡിയ ഡയപ്പ് എന്ന ഈ സൂപ്പർ മോഡൽ. അവൾ ഈ ഭൂമിയിലെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തയാണ്. കാരണമോ, എണ്ണക്കറുപ്പിന്റെ നിറമാണ് കോഡിയയ്‌ക്ക്. കാണുന്നവരെല്ലാം അവൾക്ക് പല പേരുകളും നൽകി. കരിക്കട്ട പോലെ കറുപ്പുള്ളവൾ, രാത്രിയുടെ പുത്രി, നക്ഷത്രങ്ങളുടെ മാതാവ് എന്നിങ്ങനെ അവളുടെ തിളങ്ങുന്ന കറുപ്പ് നിറത്തെ പ്രകീർത്തിക്കാത്തവരായി ആരുമുണ്ടാവില്ല. കറുത്ത നിറം മാത്രല്ല കോഡിയ ഡയപ്പിന്റെ ഹൈലൈറ്റ്, ശരീര സൗന്ദര്യത്തിലും മുഖ സൗന്ദര്യത്തിലും അവർ മറ്റാരെക്കാളും മുന്നിലാണ്..! !

african-model7

കറുത്ത നിറം മാറ്റി സ്കിന്‍ വെളുപ്പക്കാന്‍ നൈജീരിയ പോലുള്ള രാജ്യങ്ങളിലെ 59 % ആളുകളും സ്കിന്‍ വൈറ്റ്‌ നിംഗ്കള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിലും കൂടുതലാണ് ശരാശരി. കറുത്ത നിറമുള്ളവരിലെ ആത്മവിശ്വാസത്തിന്റെ പുതിയ പ്രതീകമായ ഖൌദിയയെപ്പോലുള്ളവര്‍ വരും കാലങ്ങളില്‍ സൌന്ദര്യത്തിന്റെ ഈ മാനദണ്ഡങ്ങള്‍ മാറ്റി മറിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.

Comments

comments

Reendex

Must see news