Breaking News

തെരുവ് പട്ടികളുടെ ആക്രമണത്തിൽ മാത്രം പ്രതികരിക്കുന്ന സമൂഹമായി കേരളം മാറുന്നു

വാസ്തവത്തിൽ കേരളത്തിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇത്രയധികം പേർ പരിക്കേറ്റിട്ടുണ്ടോ എന്നും ,വാക്സിനേഷനും വന്ധ്യംകരിക്കലും ആർക്കാണ് ആദ്യം അത്യാവശ്യം എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

kannur

അക്രമ രാഷ്ട്രീയത്തിൻറെ കാര്യത്തിൽ കോടിയുടെ നിറം കാവി ആയാലും ചുവപ്പ് ആയാലും ഇവ ഓരേ നാണയമാണ്, പട്ടി അക്രമിച്ചാൽ മാത്രം പ്രതികരിക്കുന്ന സമൂഹം ഈ കൊലപാതകരാഷ്ട്രീയത്തിനെതിരെയും ശബ്ദം ഉയർത്തണം.എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് എരിവും പുളിവും പകര്‍ന്നു സമൂഹമാധ്യമങ്ങളില്‍ ഇരു പാര്‍ട്ടി അണികളുടെയും കൊലവെറിയാണ് .രക്തം തളംകെട്ടുന്ന കാഴ്ചകള്‍ പരമാവധി ആളുകളിലെത്തിക്കാന്‍ ഗ്രൂപ്പുകള്‍ മല്‍സരിച്ചു.

ramith

ആയുധ പൂജയ്ക്കു മുമ്പേ കൊന്നതില്‍ അഭിമാനം പ്രകടമാക്കിയുള്ള പോസ്റ്റുകളുമായി ഇരു ഗ്രൂപ്പും സജീവമായി. മഹാനവമിക്ക് പണി തന്നെങ്കില്‍ വിജയദശമിക്കു മുമ്പു തിരിച്ചുതരും എന്ന തരത്തിലായിരുന്നു മറുപടികള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതോടെ തിരിച്ചടിച്ചു എന്ന അവകാശവാദത്തോടെ ഇടത് ഗ്രൂപ്പുകള്‍ നിറഞ്ഞു. കൊല്ലപ്പെട്ടവന്റെ ദാരുണചിത്രവും പ്രതികാരമെന്നോണം സമൂഹമാധ്യമങ്ങളിലൊഴുകി. ഇതോടെ ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ പെടാപ്പാട് പെട്ടു.

kannu6

ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും കൊന്നെന്ന തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കാനും കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അണികളെ നിയന്ത്രിക്കാനായില്ല. കണ്ണൂരില്‍ നടക്കുന്ന അഖില കേരള ഇരട്ട ചങ്കന്‍ വെട്ടി കൊല മത്സരത്തില്‍ വരമ്പത്ത് കൂലി, ടീം ഗോ മാതാ ടീമിനെ ഒന്നേ ഒന്നിന് സമ നിലയില്‍ തളച്ചു. ആയുധ പൂജ കഴിഞ്ഞ് കണ്ണൂരില്‍ മത്സരം കടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം. സി.പി.എം സമനില ഗോള്‍ നേടി. എന്നിങ്ങനെയായിരുന്നു ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍.

kannur4

കേന്ദ്ര, സംസ്ഥാന ഭരണത്തണലില്‍ ബി.ജെ.പി-സി.പി.എം. പ്രവര്‍ത്തകര്‍ ചോരചിന്തുന്നതു തുടരുന്ന കണ്ണൂരില്‍ ഇന്നലത്തെ കൊലപാതകത്തോടെ നാലുമാസത്തിനിടെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു മറ്റൊരു മരണം. ‘പാടത്തു പണി’ക്കു ‘വരമ്പത്തു കൂലി’യെന്നതടക്കം നേതാക്കളുടെ ഉരുളയ്ക്കുപ്പേരിയില്‍ അങ്കക്കലിപൂണ്ട് ആയുധമെടുക്കുന്ന അണികളുടെ രാഷ്ട്രീയപ്പകയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കണ്ണൂര്‍. നാദാപുരം അസ്ലം വധക്കേസ് ഉള്‍പ്പെടെ മറ്റു ജില്ലകളിലെ കൊലപാതകങ്ങള്‍ വേറെ.

മഹാനവമി ദിവസം സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം മോഹനന്റെ കൊലപാതകത്തിനു പ്രതികാരമെന്ന നിലയിലാണ് രമിതിനെ വധിച്ചതെന്നാണ് അനുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മടം ഉള്‍പ്പെടുന്ന മേഖലയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ടക്കൊലപാതകം നടന്നത്. പയ്യന്നൂരില്‍ ഒരുമാസം മുമ്പു നടന്ന ഇരട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ധര്‍മടത്തെയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ കൊല്ലîപ്പെട്ട രമിതിന്റെ പിതാവ് ഉത്തമന്‍ 2002 ല്‍ സി.പി.എം പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായിരുന്നു.
kannur3

ടി.പി. വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും അന്വേഷണം നേതാക്കളിലേക്കു നീങ്ങിയ സാഹചര്യത്തില്‍ കൊലപാതക പരമ്പരകള്‍ക്കു തെല്ല് ശമനമുണ്ടായിരുന്നു. ടി.പി. കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും തലശേരി ഫസല്‍ വധക്കേസിലും മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളായത്. മറ്റു കേസുകളിലെല്ലാം പാര്‍ട്ടി ഓഫീസുകളില്‍നിന്നുള്ള പട്ടികയനുസരിച്ചു തന്നെയാണ് പോലീസ് നടപടിയെന്നാണ് സൂചന.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് അഞ്ചുവര്‍ഷത്തിനിെട 29 പേര്‍ക്കാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ 10 എണ്ണമാണ് കണ്ണൂരില്‍ നടന്നത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അറുനൂറിലേറെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കണ്ണൂരിലുണ്ടായി. ഇതില്‍ അറസ്റ്റിലായ പ്രവര്‍ത്തകരുടെ എണ്ണം വളരെക്കുറച്ചുമാത്രമാണ്.

kannur sp

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ പോലീസിനു പരിമിതികളുണ്ടെന്നാണ് കണ്ണൂര്‍ റേഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ ആരും വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടും പ്രതിരോധം തീര്‍ക്കാനാകുന്നില്ലെന്നതാണു വസ്തുത.

kannur13

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എല്‍.ഡി.എഫ്. ആഹ്ലാദ പ്രകടനത്തിനു നേരേയുണ്ടായ അക്രമത്തില്‍ ഇടതുപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടതാണ് സമീപകാല അക്രമങ്ങളില്‍ ആദ്യത്തേത്. തുടര്‍ന്ന് പയ്യന്നൂരില്‍ സി.പി.എം. പ്രവര്‍ത്തകനായ ധന്‍രാജ്, ബി.ജെ.പി. പ്രവര്‍ത്തകനായ രാമചന്ദ്രന്‍ എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടു.

kannur14
ഇരിട്ടി തില്ലങ്കേരിയില്‍ ആര്‍.എസ്. എസ്. പ്രവര്‍ത്തകന്‍ വിനീഷ്, കൂത്തുപറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ദീക്ഷിത് എന്നിവരും കണ്ണൂരിലെ രാഷ്ട്രീയപ്പകയുടെ ഇരകളായി.

വാസ്തവത്തിൽ കേരളത്തിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഇത്രയധികം പേർ പരിക്കേറ്റിട്ടുണ്ടോ എന്നും ,വാക്സിനേഷനും വന്ധ്യംകരിക്കലും ആർക്കാണ് ആദ്യം അത്യാവശ്യം എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

kannur17

kannur18

kannur2

Comments

comments