Breaking News

കാർഷികരംഗത്ത്‌ ‘ശ്രദ്ധ’ നേടിയ കുട്ടിക്കർഷക ഏഴാം ക്ലാസ്‌ വിദ്യാർഥിനി ‘ശ്രദ്ധ’

sredha-cop-1200x545_c

സംസ്ഥാനത്തെ മികച്ച കുട്ടി കർഷകയ്ക്കുള്ള ഈ വർഷത്തെ കാർഷിക അവാർഡിന്‌ ചെമ്മണ്ണാർ സെന്റ്‌ സേവ്യേഴ്സ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനി ശ്രദ്ധ അർഹയായി. വീട്ടിലും വിദ്യാലയത്തിലും കാർഷിക സമൃദ്ധിയുടെ ഹരിത പാഠങ്ങൾ പഠിച്ച ശ്രദ്ധ വീടിന്‌ ചുറ്റും അറുപതോളം പച്ചക്കറി ഇനങ്ങൾ വിളയിച്ചാണ്‌ ഈ നേട്ടം കൊയ്തെടുത്തത്‌. തോപ്രാംകുടിക്കടുത്ത്‌ മന്നാത്തറയിലെ വീടിന്റെ ചുറ്റുവട്ടത്ത്‌ നാടൻ പച്ചക്കറി വിത്തുകൾ പാകിയാണ്‌ ശ്രദ്ധ ഹരിത പാഠം അഭ്യസിച്ച്‌ തുടങ്ങിയത്‌.

തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന പച്ചക്കറികളിലെ വിഷാംശങ്ങളും ഇതിന്റെ ദോഷങ്ങളും, എൻഡോസൾഫാനെതിരെ രാജ്യത്ത്‌ നടന്ന ക്യാംപയിനുകളും വാർത്താ മാധ്യമങ്ങളിൽ നിന്നും ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്‌. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഇതിനുണ്ടായിരുന്നു. പച്ചക്കറി കൃഷിയിൽ ശ്രദ്ധ വീട്ടുവളപ്പിൽ നടക്കുന്ന വിപ്ലവം ശ്രദ്ധയിൽ പെട്ടതോടെ സ്കൂളിലെ അദ്ധ്യാപകർ പിന്തുണക്കാനെത്തി. ഇതോടെ ശ്രദ്ധയുടെ വീടിന്റെ തൊടിയിൽ നിരവധി ഇനം പച്ചക്കറികളും ഫലവൃക്ഷങ്ങളും വിളഞ്ഞ്‌ തുടങ്ങി.

പയറും,പാവലും, ബീൻസും, പടവലവും, വെണ്ടയും, കാരറ്റും, വെണ്ടയും, തക്കാളിയും എല്ലാം ശ്രദ്ധയുടെ തൊടിയിലുണ്ട്‌. ഇതിനു പുറമെ വിവിധ ഇനം മുളക്‌ വർഗങ്ങളും ഉളളിയും, സവോളയും, ഉരുളക്കിഴങ്ങും. ചൈനീസ്‌ ഇനങ്ങളായ കീയിൽ, ലെറ്റ്യൂസ്‌, ന്യൂക്കിൾ എന്നിവയും ശ്രദ്ധയുടെ നോട്ടത്തിൽ തഴച്ചു വളർന്നു. ചെമ്മണ്ണാർ സെന്റ്‌ സേവ്യേഴ്സ്‌ സ്കൂളിലെ അധ്യാപികയാണ്‌ ശ്രദ്ധയുടെ അമ്മ. അച്ഛൻ കിളിയാർ കണ്ടം തെക്കേകൂറ്റി സജി കിഴക്കമ്പലത്ത്‌ സ്വകാര്യ കമ്പനിയിലെ മാനേജരാണ്‌.
കൃഷിപാഠങ്ങളിൽ സഹോദരങ്ങളായ ദിയയും, ഡയസും എപ്പോഴുമുണ്ട്‌. ഇതിന്‌ പുറമെ കൃഷി വകുപ്പ്‌ ജീവനക്കാരുടെ പ്രോത്സാഹനവും കൂട്ടിനുണ്ടെന്ന്‌ ശ്രദ്ധ പറയുന്നു.

 

 

Comments

comments