Breaking News

രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിന് പത്ത് ദിവസം മുന്‍പ് ചിത്രീകരിച്ച വീഡിയോ പുറത്ത്

rohith vemula a
‘ജയ് ഭീം എന്റെ പേര് രോഹിത് വെമുല, ഞാനൊരു ദളിതനാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് രോഹിത് വെമുല വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്.

ഹൈദരാബാദ് സര്‍വകലാശാല ക്യാംപസില്‍ എവിടെയും ഞങ്ങള്‍ പ്രവേശിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പറഞ്ഞ് യൂണിവേഴ്‌സ്റ്റി ഞങ്ങളെ പുറത്താക്കിയിരിക്കുകയാണ്.എന്റെ പിതാവ് കര്‍ഷകനാണ്. അമ്മയാണ് തങ്ങളെ വളര്‍ത്തിയത്. എം.എസ്.സി ബയോടെക്‌നോളജി പഠിക്കാനാണ് ഞാന്‍ സര്‍വകലാശാലയില്‍ വന്നത്. എന്നാല്‍ സാമൂഹിക വിഷയങ്ങളിലുള്ള താത്പര്യം കൊണ്ട് സോഷ്യല്‍ സയന്‍സിലേക്ക് മാറുകയായിരുന്നു.

എ.ബി.വി.പി തനിക്കെതിരായി തിരിയുന്നത് ആദ്യമായിട്ടല്ലെന്ന് രോഹിത് വീഡിയോയില്‍ പറയുന്നുണ്ട്. 2012ല്‍ എ.ബി.വി.പി തനിക്കെതിരായി കേസ് നല്‍കിയിരുന്നുവെന്നും രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും രോഹിത് പറയുന്നു.

രോഹിത് വെമുല ദളിതനല്ലെന്ന് ജസ്റ്റിസ് രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രോഹിത് വെമുലയുടെ സുഹൃത്ത് സുങ്കണ്ണി മുന്നയാണ് വീഡിയോ പുറത്ത് വിട്ടത്. രോഹിത്തിന്റെ സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമാണ് മുന്ന.

 


Video of Rohith Vemula asserting his Dalit status surfaces

Comments

comments