Published On: Wed, Oct 19th, 2016

‘സെല്‍ഫി’ ഒരു മനോരോഗമാണോ ?

selfie22002 ലാണ് സെല്‍ഫി എന്ന പദപ്രയോഗം ആവിര്‍ഭവിച്ചതെന്നാണ്  നിഗമനം.2013 ലാണ് സെല്‍ഫി എന്ന പദം ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ സ്ഥാനം പിടിച്ചത്. അതിനു മുമ്പത്തെ വര്‍ഷത്തെക്കാള്‍ ഈ പദം 17,000% കൂടുതല്‍ ഉപയോഗിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍.
ആയതിനാല്‍ തന്നെ ആ വര്‍ഷത്തെ “വേര്‍ഡ് ഓഫ് ദി ഇയര്‍” അവാര്‍ഡ് “സെല്‍ഫിക്ക് ആയിരുന്നു.
ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ നിര്‍വചിച്ചിരിക്കുന്നത്:
Oxford Dictionaries as “a photograph that one has taken of oneself,typically with a smartphone or webcam and uploaded to a social media website”.
 ട്രെണ്ടിംഗ് ആയ ഒരു പ്രതിഭാസമായ സെല്‍ഫി ഒരു ആവേശമായി കൊണ്ട് നടക്കുന്ന കുറെയധികം പേരെ നമ്മുടെ ഇടയില്‍ കണ്ടുപരിചയം ഉണ്ടാവും. ലോക നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ സെലിബ്രിറ്റികള്‍ ഇത്യാദിമുതല്‍ സാധാരണക്കാരന്‍ വരെ ജാതി മത ലിംഗ ഭേദമില്ലാതെ സെല്‍ഫി ഭ്രമം ബാധിച്ചവരായി ഉണ്ടെന്നത് അവിതര്‍ക്കിതമായ വസ്തുത ആണല്ലോ.
 ഇങ്ങനെയിരിക്കെ കുറച്ചു കാലമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാര്‍ത്തയാണ്,
സെല്‍ഫി ഒരു മാനസിക രോഗം ആണെന്ന് അമേരിക്കന്‍ സൈക്ക്യാട്രിക് അസോസിയേഷന്‍ കണ്ടെത്തി”എന്നത്!
 സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കാണുന്ന മറ്റൊരു പ്രവണതയായ കിംവദന്തി പ്രചരണത്തിനു (hoax)നു മറ്റൊരു ഉദാഹരണമാണ് ഇത്. ആഗോള വ്യാപകമായി ഈ വ്യാജ വാര്‍ത്ത പല ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും വിപുലമായി പ്രചരിപ്പിച്ചിട്ടുണ്ട് എന്ന് കാണാം.
എന്നാല്‍ സെല്‍ഫി ഒരു മാനസിക രോഗം അല്ല എന്ന് American Psychiatric Association ന്റെ സൈറ്റില്‍ തന്നെ വിശദീകരണം വന്നിട്ടുണ്ട്.
 vidhya-balan
വ്യാജ വാര്‍ത്തയില്‍ പറയുന്നത് സെല്‍ഫൈറ്റിസ് എന്ന് ഈ രോഗത്തിന് പേര് ഇട്ടിട്ടുണ്ട് കൂടാതെ തീവ്രത അനുസരിച്ച് മൂന്നായി തരം തിരിച്ചിട്ടുണ്ട് എന്നുമാണ്.
 “ഐറ്റിസ്” (itis) എന്ന് രോഗങ്ങളുടെ  പേരിനു ഒടുവില്‍ ചേര്‍ക്കുന്നത് സാധാരണഗതിയില്‍ രോഗാണുബാധ മൂലമൊക്കെ ഉള്ള നീര്‍ക്കെട്ടലുകള്‍ക്ക് (inflammation) ആണ്. മനോരോഗങ്ങള്‍ക്കു ഈവിധ പേര് നിശ്ചയിക്കാന്‍ സാദ്ധ്യത ഒട്ടും ഇല്ല.
 അമിതമായി സെല്‍ഫി എടുക്കുന്നതിലും പ്രദര്ശിപ്പിക്കുന്നതിലും താല്‍പ്പര്യം കാണിക്കുന്ന പ്രവണതയെ ഒക്കെ സംബന്ധിച്ച് ശാസ്ത്രലോകം അന്വേഷണങ്ങള്‍, പഠനങ്ങള്‍ ഒക്കെ നടത്തി വരുന്നതേ ഉള്ളൂ. ഗവേഷകരുടെ വ്യക്തിഗത നിരീക്ഷണങ്ങളും നിഗമനങ്ങള്‍ക്കും ഒക്കെ അപ്പുറം കൃത്യമായുള്ള പഠനഫലങ്ങളോ ആധികാരികമായ രോഗ നിര്‍ണ്ണയമോ ഒന്നും സെല്‍ഫി പ്രവണതയുമായി ബന്ധപ്പെട്ടു നാളിതുവരെ ഉണ്ടായിട്ടില്ല.
 അമൃതും അധികമായാല്‍ വിഷം എന്നാണല്ലോ. സെല്‍ഫിയുടെ കാര്യത്തിലും അമിതമായ ഭ്രമം ആത്മാനുരാഗവും ശരീരാകൃതിയെ കുറിച്ചുള്ള  അമിത ആശങ്കയും ഒക്കെ ആയി ബന്ധപ്പെടുത്തി കാണുന്നുണ്ട്. സെല്‍ഫി കൂടുതല്‍  ആകര്‍ഷകമാക്കാന്‍ ശ്രമിച്ചു പലവിധ സാഹസങ്ങള്‍ കാണിച്ചു അപകടത്തിലായി ജീവന്‍ വരെ പോയവര്‍ ഉണ്ടെന്നതും നിസ്സാര സംഗതി അല്ല. ആയതിനാല്‍ പരിധി  വിട്ടുള്ള  ഭ്രമം നന്നല്ല.
എന്നാല്‍ നിലവില്‍ മനോരോഗ/മനഃശാസ്ത്ര വിദഗ്ദ്ധര്‍  ചികിത്സ വേണ്ട ഒരു രോഗമായി സെല്‍ഫിയെ വിലയിരുത്തിയിട്ടില്ല.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.